For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: ഇന്ത്യക്ക് വലിയ ആശ്വാസം, ദക്ഷിണാഫ്രിക്കന്‍ പേസര്‍ ആന്റിച്ച് നോക്കിയേ ടെസ്റ്റ് പരമ്പരക്കില്ല

സെഞ്ച്വൂറിയന്‍: ഇന്ത്യ- ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര ഈ മാസം 26ന് ആരംഭിക്കാനിരിക്കെ ആതിഥേയരായ ദക്ഷിണാഫ്രിക്കയ്ക്ക് കടുത്ത തിരിച്ചടി. ടീമിന്റെ സ്റ്റാര്‍ പേസര്‍മാരിലൊരാളായ ആന്റിച്ച് നോക്കിയേ ടെസ്റ്റ് പരമ്പരയില്‍ നിന്ന് പിന്മാറിയിരിക്കുകയാണ്. പരിക്കാണ് താരത്തിന് വില്ലനായിരിക്കുന്നത്. മൂന്ന് മത്സര പരമ്പര പൂര്‍ണ്ണമായും അദ്ദേഹത്തിന് നഷ്ടമാവുമെന്നാണ് വിവരം. ഇന്ത്യയെ സംബന്ധിച്ച് നോക്കിയേയുടെ അഭാവം വലിയ ആശ്വാസമാവുമ്പോള്‍ ദക്ഷിണാഫ്രിക്കയെ സംബന്ധിച്ചത് നികത്താനാവാത്ത വിടവാണ്.

സമീപകാലത്തെ അദ്ദേഹത്തിന്റെ പ്രകടനം വളരെ മികച്ചതാണ്. 28കാരനായ നോക്കിയ ദക്ഷിണാഫ്രിക്കന്‍ ടീമിലേക്കെത്തിയത് 2019ലാണ്. എന്നാല്‍ ചുരുങ്ങിയ കാലം കൊണ്ട് ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റാന്‍ അദ്ദേഹത്തിനായി. 12 ടെസ്റ്റില്‍ നിന്ന് 47 വിക്കറ്റും 12 ഏകദിനത്തില്‍ നിന്ന് 22 വിക്കറ്റും 16 ടി20യില്‍ നിന്ന് 18 വിക്കറ്റുമാണ് നോക്കിയേയുടെ പേരിലുള്ളത്. തന്റെ ഉയരക്കൂടുതലിനെ കളത്തില്‍ നന്നായി പ്രയോജനപ്പെടുത്തുന്ന ബൗളറാണ് അദ്ദേഹം.

anrichnortje

ദക്ഷിണാഫ്രിക്കയിലെ പേസും ബൗണ്‍സും നിറഞ്ഞ പിച്ചില്‍ നോക്കിയേ ഇന്ത്യക്ക് വലിയ ഭീഷണി ഉയര്‍ത്തുന്ന ബൗളറായിരുന്നു. എന്നാല്‍ അദ്ദേഹം പരമ്പരക്കില്ലാത്തത് ഇന്ത്യയെ സംബന്ധിച്ച് ആശ്വാസം തന്നെയാണ്. നോക്കിയേയുടെ അഭാവത്തില്‍ കഗിസോ റബാദ, ലൂങ്കി എന്‍ഗിഡി എന്നിവര്‍ക്ക് പണി കൂടും. നോക്കിയേയുടെ അഭാവത്തിലും ഇന്ത്യയെ വിറപ്പിക്കാന്‍ കെല്‍പ്പുള്ള പേസ് നിര ദക്ഷിണാഫ്രിക്കയ്ക്കുണ്ട്. എന്നാല്‍ ദക്ഷിണാഫ്രിക്കയ്ക്ക് അതേ നാണയത്തില്‍ മറുപടി നല്‍കാനുള്ള പേസ് ബൗളിങ് കരുത്ത് ഇന്ത്യക്കുണ്ട്.

ഇത്തവണ കന്നി ടെസ്റ്റ് പരമ്പരയാണ് ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യ ലക്ഷ്യം വെക്കുന്നത്. ഇന്ത്യയെ സംബന്ധിച്ച് പേസ് നിര തന്നെയാണ് ശക്തി. സമീപകാലത്തെ വിദേശ പര്യടനങ്ങളിലെല്ലാം ഇന്ത്യയെ മികച്ച നേട്ടങ്ങളിലേക്കെത്തിച്ചത് പേസ് നിരയുടെ ബൗളിങ് മികവാണ്. ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ, ഉമേഷ് യാദവ്, ശര്‍ദുല്‍ ഠാക്കൂര്‍, മുഹമ്മദ് ഷമി, മുഹമ്മജ് സിറാജ് എന്നിവരെല്ലാം ഏത് മൈതാനത്തും തിളങ്ങാന്‍ കെല്‍പ്പുള്ളവരാണ്.

ഇന്ത്യക്കും പരിക്ക് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. സ്റ്റാര്‍ ഓപ്പണര്‍ രോഹിത് ശര്‍മയുടെ അഭാവമാണ് എടുത്തുപറയേണ്ടത്. രോഹിത്തിന്റെ അഭാവം നികത്താനാവാത്ത വിടവാണെന്ന് നായകന്‍ വിരാട് കോലി തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. മറ്റൊരു പ്രധാന അഭാവം സ്പിന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടേതാണ്. പരിക്കേറ്റ ജഡേജക്കും പരമ്പര പൂര്‍ണ്ണമായി നഷ്ടമാവും. ജഡേജയുടെ ബൗളിങ് മികവിനെക്കാള്‍ കൂടുതല്‍ മധ്യനിരയിലെ അദ്ദേഹത്തിന്റെ ബാറ്റിങ് മികവ് നഷ്ടമാവുന്നതാണ് ഇന്ത്യയെ കൂടുതല്‍ നിരാശപ്പെടുത്തുന്നത്.

അക്ഷര്‍ പട്ടേല്‍,ശുബ്മാന്‍ ഗില്‍ എന്നിവരും ഇന്ത്യന്‍ നിരയിലുണ്ടാവില്ല. എന്നാല്‍ ഇവരുടെയെല്ലാം അഭാവം നികത്താന്‍ കെല്‍പ്പുള്ള താരനിര ഇന്ത്യക്കൊപ്പമുണ്ട്. സീനിയര്‍ ബാറ്റ്‌സ്മാന്‍മാരുടെ മോശം ഫോമും ടീമിനെ സംബന്ധിച്ച് നിരാശപ്പെടുത്തുന്ന കാര്യമാണ്. വിരാട് കോലി, ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ എന്നിവര്‍ ഫോമിലേക്കുയരേണ്ടത് ഇന്ത്യയെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്. ഇതില്‍ രഹാനെക്ക് പ്ലേയിങ് 11ല്‍ സ്ഥാനം ലഭിക്കാന്‍ സാധ്യതയില്ല.

ദക്ഷിണാഫ്രിക്കന്‍ ടീമിന് പഴയ കരുത്തില്ല. ഡീന്‍ എല്‍ഗര്‍ നയിക്കുന്ന ടീമില്‍ ടെംബ ബാവുമ, ക്വിന്റന്‍ ഡീകോക്ക്, എയ്ഡന്‍ മാര്‍ക്രം, റാസി വാന്‍ ഡെര്‍ ഡൂസന്‍ എന്നിവരെല്ലാമാണ് എടുത്തുപറയേണ്ട ബാറ്റ്‌സ്മാന്‍മാര്‍. ഇവരില്‍ പലര്‍ക്കും വലിയ ടെസ്റ്റ് പരിചയസമ്പത്തില്ല. ഇന്ത്യയുടെ തന്ത്രങ്ങള്‍ക്ക് മുന്നില്‍ ദക്ഷിണാഫ്രിക്ക തകരാനുള്ള സാധ്യത കൂടുതലാണ്. രാഹുല്‍ ദ്രാവിഡ് എന്ന പുതിയ പരിശീലനകന് കീഴില്‍ കഠിന പരിശീലനം നടത്തിയാണ് ഇന്ത്യയിറങ്ങുന്നത്. അതുകൊണ്ട് തന്നെ ഇത്തവണ ചരിത്രം രചിക്കാന്‍ ഇന്ത്യക്ക് സാധിക്കുമെന്ന് തന്നെ വിശ്വസിക്കാം.

Story first published: Wednesday, December 22, 2021, 9:25 [IST]
Other articles published on Dec 22, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+