Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: ഏകദിന ടീം പ്രഖ്യാപനം നാളെ, ഹര്‍ദിക് പുറത്തുതന്നെ, അശ്വിന്‍ മടങ്ങിയെത്തിയേക്കും

മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ നാളെ പ്രഖ്യാപിക്കാന്‍ പോവുകയാണ്. ഇന്ത്യയെ സംബന്ധിച്ച് പ്രതിഭകളുടെ ധാരാളിത്തമുള്ളതിനാല്‍ ആരെയൊക്കെ ടീമിലേക്ക് പരിഗണിക്കും ഒഴിവാക്കും എന്ന സംശയമാണുള്ളത്. രോഹിത് ശര്‍മയെ ഇന്ത്യയുടെ ഏകദിന നായകനാക്കിയ ശേഷമുള്ള ആദ്യത്തെ ഏകദിന പരമ്പരയാണിത്. അതുകൊണ്ട് തന്നെ ഇന്ത്യ വളരെ പ്രാധാന്യത്തോടെയാണ് പരമ്പരയെ കാണുന്നത്.

സമീപകാലത്തെല്ലാം വിദേശത്ത് പരിമിത ഓവര്‍ പരമ്പരകളില്‍ ഇന്ത്യ ഗംഭീര പ്രകടനമാണ് നടത്തിയിട്ടുള്ളത്. എന്നാല്‍ ദക്ഷിണാഫ്രിക്കയിലെ സാഹചര്യം വളരെ കടുപ്പമേറിയതാണ്. അതുകൊണ്ട് തന്നെ ഏറ്റവും മികച്ച താരനിരയെത്തന്നെ ഇന്ത്യക്ക് കളത്തിലിറക്കേണ്ടതായുണ്ട്. രാഹുല്‍ ദ്രാവിഡിന് കീഴില്‍ ഇന്ത്യ ന്യൂസീലന്‍ഡിനോട് കളിച്ച ടി20 പരമ്പര സ്വന്തമാക്കിയിരുന്നു. ഈ നേട്ടം ദക്ഷിണാഫ്രിക്കയില്‍ ആവര്‍ത്തിക്കാന്‍ ഇന്ത്യക്കാവുമോയെന്നാണ് കണ്ടറിയേണ്ടത്.

ലഭിക്കുന്ന സൂചനകള്‍ പ്രകാരം ആര്‍ അശ്വിന്‍ ഇന്ത്യയുടെ ഏകദിന ടീമിലേക്കും തിരിച്ചെത്തിയേക്കും. 2017 ജൂണിലാണ് അവസാനമായി അശ്വിന്‍ ഇന്ത്യക്കായി ഏകദിനം കളിച്ചത്. ഇക്കഴിഞ്ഞ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ച അശ്വിന്‍ മികച്ച പ്രകടനവും കാഴ്ചവെച്ചു. അതുകൊണ്ട് തന്നെ ഏകദിന ടീമിലേക്കും അശ്വിന്‍ മടങ്ങിയെത്തിയേക്കുമെന്നാണ് വിവരം. വിജയ് ഹസാരെ ട്രോഫിയില്‍ മികച്ച പ്രകടനം നടത്തിയ യുസ് വേന്ദ്ര ചഹാലിനെയും ടീമിലേക്ക് പരിഗണിക്കുമെന്നാണ് സൂചന. എന്നാല്‍ ഫിറ്റ്‌നസ് പ്രശ്‌നം തുടരുന്ന അക്ഷറിനെയും രവീന്ദ്ര ജഡേജയേയും ഇന്ത്യ ഒഴിവാക്കിയേക്കും.

ashwin

പരിക്കിനെത്തുടര്‍ന്ന് ടെസ്റ്റ് പരമ്പര കളിക്കാതിരുന്ന രോഹിത് ശര്‍മ ഫിറ്റ്‌നസ് വീണ്ടെടുത്തിട്ടുണ്ട്. അതുകൊണ്ട് തന്നെ ഏകദിന ടീമിന്റെ നായകനായി രോഹിത് എത്തിയേക്കും. ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ രോഹിത്തിന്റെ ഫിറ്റ്‌നസ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. രോഹിത് ടീമിലേക്ക് തിരിച്ചെത്തുന്നത് ഇന്ത്യക്കും വലിയ ആത്മവിശ്വാസം നല്‍കുന്ന കാര്യമാണ്.

അതേ സമയം ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ പുറത്തിരിക്കാനാണ് സാധ്യത കൂടുതല്‍. പരിക്കിന്റെ പിടിയിലായ ഹര്‍ദിക്ക് നിലവില്‍ ഫിറ്റ്‌നസ് വീണ്ടെടുക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇതിന്റെ ഭാഗമായി എല്ലാത്തരം ക്രിക്കറ്റില്‍ നിന്നും പൂര്‍ണ്ണമായി അദ്ദേഹം മാറി നില്‍ക്കുകയാണ്. അതുകൊണ്ട് തന്നെ ഹര്‍ദിക്കിനെ ഇന്ത്യ ദക്ഷിണാഫ്രിക്കയിലേക്കും പരിഗണിച്ചേക്കില്ല.

വരാനിരിക്കുന്ന ഐപിഎല്ലിലോ ആഭ്യന്തര ക്രിക്കറ്റിലോ കളിച്ച് മികവ് കാട്ടിയാല്‍ ടീമിലേക്ക് പരിഗണിക്കാമെന്ന നിലപാടിലാണ് ഇന്ത്യന്‍ ടീം മാനേജ്‌മെന്റുള്ളത്. ഹര്‍ദിക്കിന്റെ അഭാവത്തില്‍ വെങ്കടേഷ് അയ്യര്‍ക്ക് ടീമില്‍ സ്ഥാനം ലഭിച്ചേക്കും. ന്യൂസീലന്‍ഡിനെതിരായ ടി20 പരമ്പരയിലൂടെ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച വെങ്കടേഷ് വിജയ് ഹസാരെ ട്രോഫിയിലും മികച്ച പ്രകടനമാണ് നടത്തിയത്. അതുകൊണ്ട് തന്നെ വെങ്കടേഷ് ടീമില്‍ ഇടം പിടിച്ചേക്കും.

അവസാന ഐപിഎല്ലിലെ ഓറഞ്ച് ക്യാപ്പിനുടമയും വിജയ് ഹസാരെ ട്രോഫിയില്‍ നാല് സെഞ്ച്വറിയുള്‍പ്പെടെ റെക്കോഡ് പ്രകടനം നടത്തുകയും ചെയ്ത റുതുരാജ് ഗെയ്ക് വാദിനെ ഇന്ത്യ ടീമിലേക്ക് പരിഗണിച്ചേക്കും. സ്ഥിരതയോടെ കളിക്കുന്ന താരത്തിനെ ഇനിയും ഇന്ത്യന്‍ ടീമില്‍ നിന്ന് മാറ്റിനിര്‍ത്തിയേക്കില്ല. ശ്രീലങ്കന്‍ പര്യടനത്തിലൂടെ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചെങ്കിലും വലിയ അവസരം പിന്നീട് അദ്ദേഹത്തെ തേടിയെത്തിയിരുന്നില്ല.

ഇടം കൈയന്‍ സീനിയര്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ ഇന്ത്യന്‍ ടീമില്‍ ഇടം ലഭിച്ചേക്കില്ല. ഏറെ നാളുകളായി ടീമിന് പുറത്തുള്ള ധവാന് പഴയ മികവില്ലാത്തതിനാല്‍ ടീമിലേക്ക് പരിഗണിക്കാനുള്ള സാധ്യത വളരെ കുറവാണ്. നിരവധി യുവതാരങ്ങള്‍ ഓപ്പണിങ്ങിലേക്ക് അവസരം തേടുന്നതിനാല്‍ത്തന്നെ ധവാനെ ഇന്ത്യ പരിഗണിക്കാനുള്ള സാധ്യത വളരെ കുറവാണ്.

Story first published: Sunday, December 26, 2021, 11:48 [IST]
Other articles published on Dec 26, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+