Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA T20: ജയിച്ച് തുടങ്ങാന്‍ ഇന്ത്യ, ഞെട്ടിക്കാന്‍ സൗത്താഫ്രിക്ക, ഡല്‍ഹിയില്‍ ആര് നേടും?

1

ന്യൂഡല്‍ഹി: ഇന്ത്യ-ദക്ഷിണാഫ്രിക്ക അഞ്ച് മത്സര ടി20 പരമ്പരയിലെ ആദ്യ മത്സരം 9ന് ന്യൂഡല്‍ഹിയില്‍ ആരംഭിക്കുകയാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് ശേഷം രണ്ട് ടീമും കളിക്കുന്ന ആദ്യത്തെ പരമ്പരയാണിത്. ആതിഥേയരെന്ന നിലയില്‍ ഇന്ത്യ വലിയ വിജയ പ്രതീക്ഷയോടെ ഇറങ്ങുമ്പോള്‍ ശക്തമായ ടീമുമായി എത്തുന്ന ദക്ഷിണാഫ്രിക്ക ആതിഥേയരെ ഞെട്ടിക്കാനുള്ള തയ്യാറെടുപ്പിലാണ്. വൈകീട്ട് 7 മണിക്കാണ് മത്സരം ആരംഭിക്കുന്നത്. സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലുകളില്‍ മത്സരം തത്സമയം കാണാം.

ഇന്ത്യയെ സംബന്ധിച്ച് തട്ടകത്തില്‍ പരമ്പര തോല്‍ക്കാതെ നോക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ടി20 ലോകകപ്പ് നടക്കാനിരിക്കെ ഇനിയുള്ള ഓരോ മത്സരങ്ങളും ഇന്ത്യക്ക് വളരെ പ്രധാനപ്പെട്ടത്. ദക്ഷിണാഫ്രിക്കന്‍ പരമ്പരക്ക് ശേഷം ഇന്ത്യക്ക് ഇംഗ്ലണ്ട് പരമ്പരയുള്ളതിനാല്‍ വിരാട് കോലി, രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ എന്നിവര്‍ക്കെല്ലാം ഇന്ത്യ വിശ്രമം അനുവദിച്ചിട്ടുണ്ട്. കെ എല്‍ രാഹുലാണ് പരമ്പരയില്‍ ഇന്ത്യയെ നയിക്കുന്നത്.

ഇന്ത്യക്ക് ഫോം ആശങ്ക

ഇന്ത്യക്ക് ഫോം ആശങ്ക

സീനിയര്‍ താരങ്ങളുടെ അഭാവം നികത്താന്‍ കെല്‍പ്പുള്ള ടീമിനെത്തന്നെയാണ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ഇന്ത്യയെ ആശങ്കപ്പെടുത്തുന്നത് താരങ്ങളുടെ ഫോമാണ്. ഇന്ത്യന്‍ ടീമിലെ പല പ്രമുഖരുടെയും ഐപിഎല്ലിലെ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു. ഓപ്പണിങ്ങില്‍ രാഹുലിന്റെ ഫോം പ്രതീക്ഷ നല്‍കുന്നു. എന്നാല്‍ റുതുരാജ് ഗെയ്ക് വാദ്, ഇഷാന്‍ കിഷന്‍ എന്നിവര്‍ക്ക് വലിയൊരു പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചിരുന്നില്ല.

ശ്രേയസ് അയ്യരും ശരാശരി പ്രകടനമാണ് നടത്തിയത്. റിഷഭ് പന്ത് ഐപിഎല്ലില്‍ തീര്‍ത്തും നിരാശപ്പെടുത്തിയാണ് ഇറങ്ങുന്നത്. അതുകൊണ്ട് തന്നെ താരത്തിന്റെ പ്രകടനം കണ്ടറിയണം. ഹര്‍ദിക് പാണ്ഡ്യ ഫിനിഷര്‍ റോളില്‍ തിരിച്ചെത്തിയത് ആത്മവിശ്വാസം നല്‍കുമ്പോഴും മറ്റ് പ്രധാന താരങ്ങളുടെ ഫോം തലവേദന ഉയര്‍ത്തുന്നു.

ഇന്ത്യയുടെ സ്പിന്‍ നിര ശക്തം

ഇന്ത്യയുടെ സ്പിന്‍ നിര ശക്തം

ഇന്ത്യയുടെ സ്പിന്‍ ബൗളര്‍മാരുടെ പ്രകടനം പ്രതീക്ഷ നല്‍കുന്നു. യുസ്‌വേന്ദ്ര ചഹാല്‍ സ്പിന്‍ നിരയെ മുന്നില്‍ നിന്ന് നയിക്കുമ്പോള്‍ കുല്‍ദീപ് യാദവിന് പ്ലേയിങ് 11ല്‍ അവസരം ലഭിച്ചേക്കില്ല. രവി ബിഷ്‌നോയ്ക്ക് ഇന്ത്യ കൂടുതല്‍ അവസരം നല്‍കി വളര്‍ത്തിക്കൊണ്ടുവരും. ടി20 ലോകകപ്പില്‍ ഇന്ത്യ അവസരം നല്‍കാന്‍ സാധ്യതയുള്ള താരമാണ് ബിഷ്‌നോയ്. രവീന്ദ്ര ജഡേജയുടെ അഭാവത്തില്‍ അക്ഷര്‍ പട്ടേലും ഇന്ത്യയുടെ പ്ലേയിങ് 11ലേക്കെത്തിയേക്കും.

ദക്ഷിണാഫ്രിക്ക നിസാരരല്ല

ദക്ഷിണാഫ്രിക്ക നിസാരരല്ല

ഇന്ത്യക്ക് എളുപ്പത്തില്‍ ജയിച്ച് കയറാനാവില്ലെന്നുറപ്പ്. ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയാണ് ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ എത്തുന്നത്. ക്വിന്റന്‍ ഡീകോക്ക് ഐപിഎല്ലില്‍ സെഞ്ച്വറിയടക്കം നേടി മിന്നും ഫോമിലായിരുന്നു. എയ്ഡന്‍ മാര്‍ക്രം, ഡേവിഡ് മില്ലര്‍ എന്നിവരും ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. ബൗളര്‍മാരും മോശമാക്കിയില്ല. സ്റ്റാര്‍ പേസര്‍ കഗിസോ റബാഡ 22 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ആന്റിച്ച് നോക്കിയേക്ക് പ്രതീക്ഷക്കൊത്ത് ഉയരാനായില്ല.

ഇന്ത്യയുടെ സ്പിന്‍ കെണിക്ക് തബ്രൈസ് ഷംസിയെന്ന മറുമരുന്നാണ് ദക്ഷിണാഫ്രിക്കയുടെ കൈവശമുള്ളത്. ടി20 സ്‌പെഷ്യലിസ്റ്റ് എന്ന വിളിക്കാവുന്ന ഷംസിയുടെ പ്രകടനം ഇന്ത്യക്ക് വലിയ വെല്ലുവിളിയാവുമെന്നുറപ്പ്. ഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ അത്യാവശ്യം ടേണ്‍ ലഭിക്കുമെന്നതിനാല്‍ സ്പിന്നര്‍മാരുടെ പ്രകടനം നിര്‍ണ്ണായകമാവും.

സാധ്യത 11

സാധ്യത 11

ഇന്ത്യ: കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ദിനേഷ് കാര്‍ത്തിക്, ഹര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, യുസ് വേന്ദ്ര ചഹാല്‍, ഉമ്രാന്‍ മാലിക് / ആവേഷ് ഖാന്‍.

ദക്ഷിണാഫ്രിക്ക- ക്വിന്റന്‍ ഡീകോക്ക്, റീസ ഹെന്‍ഡ്രിക്‌സ്, റാസി വാന്‍ഡെര്‍ ഡൂസന്‍, എയ്ഡന്‍ മാര്‍ക്രം, ടെംബ ബാവുമ, ഡേവിഡ് മില്ലര്‍, ഡ്വെയ്ന്‍ പ്രിട്ടോറിയസ്, കഗിസോ റബാഡ, കേശവ് മഹാരാജ്, തബ്രൈസ് ഷംസി, ആന്റിച്ച് നോക്കിയേ

Story first published: Tuesday, June 7, 2022, 15:57 [IST]
Other articles published on Jun 7, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+