IND vs SA: 2018 ആവര്‍ത്തിക്കാന്‍ ഇന്ത്യക്കാവുമോ? ഇത്തവണ എളുപ്പമല്ല, ഏകദിന പരമ്പര കണക്കുകളിതാ

കേപ്ടൗണ്‍: ടെസ്റ്റ് പരമ്പരയിലെ ദക്ഷിണാഫ്രിക്കയുടെ ജയവും ഇന്ത്യയുടെ തോല്‍വിയും മറക്കാം. ഇനി ഏകദിന പരമ്പരയുടെ ആവേശത്തിലേക്ക്. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരക്ക് 19നാണ് തുടക്കമാവുന്നത്. ആതിഥേയരെന്ന നിലയില്‍ മികച്ച താരനിരയോടെ ദക്ഷിണാഫ്രിക്ക ഇറങ്ങുമ്പോള്‍ താരസമ്പത്തില്‍ ഇന്ത്യയും ഒട്ടും പിന്നിലല്ല. അതുകൊണ്ട് തന്നെ പോരാട്ടം ആവേശം നിറക്കുമെന്നുറപ്പ്. ദക്ഷിണാഫ്രിക്കയില്‍ വലിയ ഇടവേളക്ക് ശേഷമാണ് ഇന്ത്യ ഏകദിനം കളിക്കാന്‍ പോകുന്നത്. അതുകൊണ്ട് തന്നെ പ്രകടനം എങ്ങനെയായിരിക്കുമെന്ന് കണ്ടറിയണം.
2018ലാണ് ഇന്ത്യ അവസാനമായി ദക്ഷിണാഫ്രിക്കയില്‍ ഏകദിന പരമ്പര കളിച്ചത്. അതിന് ശേഷം പരമ്പര കളിക്കാന്‍ അവസരം ലഭിക്കുന്നത് ഇപ്പോഴാണ്. 2018ലെ ചരിത്രം ഇന്ത്യക്കനുകൂലമാണെങ്കിലും ഇത്തവണ കാര്യങ്ങള്‍ ഇന്ത്യക്ക് എളുപ്പമല്ല. സൂപ്പര്‍ താരങ്ങളുടെ അഭാവവും പരിക്കും ഇന്ത്യക്ക് തിരിച്ചടി നല്‍കുന്നു. ഇന്ത്യയുടെ 2018ലെ ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലെ പ്രകടനത്തെ വിലയിരുത്താം.

ആറ് മത്സര പരമ്പര ഇന്ത്യ 5-1ന് നേടി
ആറ് മത്സരങ്ങള്‍ ഉള്‍പ്പെട്ട ആവേശോജ്ജ്വല പരമ്പരയായിരുന്നു 2018ല്‍ നടന്നത്. പരമ്പര 4-1ന് സന്ദര്‍ശകരായ ഇന്ത്യ നേടി. ടെസ്റ്റ് പരമ്പര തോറ്റ് ഇറങ്ങിയ ശേഷമാണ് അന്ന് ഏകദിന പരമ്പര ഇന്ത്യ തൂത്തുവാരിയത്. ആദ്യ ഏകദിനത്തില്‍ ആറ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക മുന്നോട്ട് വെച്ച 270 റണ്‍സ് വിജയലക്ഷ്യം 45.3 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. രണ്ടാം ഏകദിനത്തില്‍ ഒമ്പത് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. 118 റണ്‍സിന് ദക്ഷിണാഫ്രിക്ക കൂടാരം കയറിയപ്പോള്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ ജയം നേടി.
മൂന്നാം മത്സരത്തില്‍ 124 റണ്‍സിന് ജയിച്ചാണ് ഇന്ത്യ പരമ്പര ഉറപ്പിച്ചത്. ഇന്ത്യ ഉയര്‍ത്തിയ 304 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 179 റണ്‍സിന് പുറത്തായി. നാലാം മത്സരം അഞ്ച് വിക്കറ്റിന് ദക്ഷിണാഫ്രിക്ക ജയിച്ചു. ഇന്ത്യ 290 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തി. മഴ കളിച്ചതോടെ വിജയലക്ഷ്യവും മാറിയതോടെ ദക്ഷിണാഫ്രിക്ക ആശ്വാസ ജയം നേടി. അഞ്ചാം മത്സരം 73 റണ്‍സിനാണ് ഇന്ത്യ വിജയിച്ചത്. ഇന്ത്യയുയര്‍ത്തിയ 275 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ദക്ഷിണാഫ്രിക്ക 201 റണ്‍സിനാണ് പുറത്തായത്. അവസാന മത്സരത്തില്‍ എട്ട് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം.

ധവാനും കോലിയും തകര്‍ത്താടിയ പരമ്പര
വിരാട് കോലിയും ശിഖര്‍ ധവാനുമാണ് ഏകദിന പരമ്പരയില്‍ ഇന്ത്യക്കായി തിളങ്ങിയത്. നായകനായിരുന്ന കോലി മുന്നില്‍ നിന്ന് തന്നെ ടീമിനെ നയിച്ചു. ആറ് മത്സരങ്ങളില്‍ നിന്ന് 186 ശരാശരിയില്‍ 558 റണ്‍സാണ് കോലി നേടിയത്. 54 ഫോറും ആറ് സിക്‌സും ഉള്‍പ്പെടെ തകര്‍ത്താടിയ അദ്ദേഹം മൂന്ന് സെഞ്ച്വറിയും ഒരു അര്‍ധ സെഞ്ച്വറിയുമാണ് നേടിയത്. എന്നാല്‍ നിലവിലെ ഫോമില്‍ കോലിയില്‍ നിന്ന് ഇതേ പ്രകടനം പ്രതീക്ഷിക്കാനാവില്ല.
ശിഖര്‍ ധവാന്‍ ആറ് മത്സരത്തില്‍ നിന്ന് 64.60 ശരാശരിയില്‍ 323 റണ്‍സാണ് നേടിയത്. 47 ഫോറും രണ്ട് സിക്‌സും പറത്തിയ ധവാന്‍ ഒരു സെഞ്ച്വറിയും രണ്ട് അര്‍ധ സെഞ്ച്വറിയും നേടി. മൂന്നാം സ്ഥാനത്ത് രോഹിത് ശര്‍മയായിരുന്നു. ആറ് മത്സരത്തില്‍ നിന്ന് 170 റണ്‍സാണ് അദ്ദേഹത്തിന് നേടാനായത്. 19 ഫോറും ആറ് സിക്‌സും പറത്തി. ഇത്തവണ രോഹിത് ഇന്ത്യന്‍ ടീമിനൊപ്പമില്ല.

ചഹാലും കുല്‍ദീപും മിന്നിത്തിളങ്ങി
ഇന്ത്യയുടെ പരമ്പര നേട്ടത്തില്‍ പന്തുകൊണ്ട് നിര്‍ണ്ണായകമായത് യുസ് വേന്ദ്ര ചഹാലും കുല്‍ദീപ് യാദവുമായിരുന്നു. ആറ് മത്സരത്തില്‍ നിന്ന് 17 വിക്കറ്റ് നേടിയ കുല്‍ദീപാണ് വിക്കറ്റ് വേട്ടക്കാരില്‍ തലപ്പത്തെത്തിയത്. രണ്ട് തവണ നാല് വിക്കറ്റ് പ്രകടനം നടത്താനായി. എന്നാല്‍ ഇത്തവണ കുല്‍ദീപ് ഇന്ത്യന്‍ ടീമിനൊപ്പമില്ല. രണ്ടാമനായത് യുസ് വേന്ദ്ര ചഹാലായിരുന്നു. ആറ് മത്സരത്തില്‍ നിന്ന് 16 വിക്കറ്റാണ് അദ്ദേഹം നേടിയത്. ഒരു അഞ്ച് വിക്കറ്റ് പ്രകടനവും നാല് വിക്കറ്റ് പ്രകടനവും നടത്താന്‍ ചഹാലിനായി. ജസ്പ്രീത് ബുംറ എട്ട് വിക്കറ്റും ശര്‍ദുല്‍ ഠാക്കൂര്‍ നാല് വിക്കറ്റും വീഴ്ത്തി. ഭുവനേശ്വര്‍ കുമാര്‍ അഞ്ച് മത്സരത്തില്‍ നിന്ന് രണ്ട് വിക്കറ്റാണ് വീഴ്ത്തിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications