Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: ദക്ഷിണാഫ്രിക്കന്‍ ടീം ശക്തം, ഇന്ത്യ യുവതാരങ്ങളുമായി വന്നാല്‍ നാണം കെടും-ആകാശ്

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് ശേഷം ഇന്ത്യന്‍ ടീമിനെ കാത്തിരിക്കുന്നത് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയാണ്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ജൂണ്‍ 9നാണ് ആരംഭിക്കുന്നത്. ഇതിനോടകം ദക്ഷിണാഫ്രിക്ക ടീമിനെ പ്രഖ്യാപിച്ചു കഴിഞ്ഞു. സൂപ്പര്‍ താരങ്ങളെയെല്ലാം ഉള്‍പ്പെടുത്തി കരുത്തുറ്റ ടീമിനെത്തന്നെയാണ് ദക്ഷിണാഫ്രിക്ക കളത്തിലിറക്കിയത്. ദക്ഷിണാഫ്രിക്കയുടെ പല താരങ്ങളും ഐപിഎല്ലില്‍ കളിച്ചിരുന്നെങ്കിലും ഇവര്‍ക്കൊന്നും വിശ്രമം അനുവദിക്കാതെയാണ് അവര്‍ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്.

അതേ സമയം ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുന്നത് 23നാണെന്നാണ് വിവരം. സൂപ്പര്‍ താരങ്ങളെല്ലാം ഐപിഎല്ലിന്റെ ഭാഗമായിരുന്നതിനാല്‍ ഇവര്‍ക്കെല്ലാം വിശ്രമം നല്‍കി യുവതാരനിരയെ ഉള്‍പ്പെടുത്തി ടീം പ്രഖ്യാപിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. ഇതിന് ശേഷം ഇംഗ്ലണ്ട് പര്യടനം വരാനിരിക്കുന്നതിനാല്‍ സീനിയര്‍ താരങ്ങള്‍ക്കെല്ലാം വിശ്രമം നല്‍കേണ്ടത് അനിവാര്യമാണെന്ന് പറയാം. ഇപ്പോഴിതാ ദക്ഷിണാഫ്രിക്കന്‍ ടീം ശക്തമാണെന്നും അവര്‍ പ്രമുഖ താരങ്ങള്‍ക്ക് വിശ്രമം നല്‍കാത്തതിനാല്‍ ഇന്ത്യയും പ്രമുഖ താരങ്ങള്‍ക്ക് വിശ്രമം നല്‍കാതെ ശക്തമായ ടീമിനെ കളത്തിലിറക്കണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര.

1


'ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ രണ്ടാം നിര ടീമിനെ ഇറക്കാമെന്നാണ് കരുതുന്നതെങ്കില്‍ അത് പുനര്‍ ആലോചന നടത്തേണ്ടതാണ്. ഇന്ത്യയില്‍ പരമ്പര നേടുകയെന്ന ഉറച്ച ലക്ഷ്യത്തോടെയാവും ദക്ഷിണാഫ്രിക്ക എത്തുക. അതുകൊണ്ട് തന്നെ സെലക്ടര്‍മാരോടായി അഭ്യര്‍ത്ഥിക്കുകയാണ്. ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ക്ക് വിശ്രമം ആവിശ്യമില്ലെങ്കില്‍ ഇന്ത്യയും പ്രമുഖ താരങ്ങള്‍ക്ക് വിശ്രമം നല്‍കരുത്. നിസാരമായാണ് പരമ്പരയെ കാണുന്നതെങ്കില്‍ നാട്ടില്‍ ഇന്ത്യക്ക് തോല്‍ക്കേണ്ടതായി വരും'- ആകാശ് ചോപ്ര പറഞ്ഞു.

ഇന്ത്യ ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് പരമ്പരകള്‍ക്കായി രണ്ട് ടീമുകളെ പ്രഖ്യാപിക്കാനുള്ള തയ്യാറെടുപ്പിലാണ്. ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ വിവിഎസ് ലക്ഷ്മണ്‍ ഇന്ത്യയെ പരിശീലിപ്പിക്കുമ്പോള്‍ രാഹുല്‍ ദ്രാവിഡിന്റെ പരിശീലനത്തിന് കീഴില്‍ ഇന്ത്യ ഇംഗ്ലണ്ട് പര്യടനത്തിന് പോവും. ഒരു ടെസ്റ്റും അഞ്ച് മത്സര ടി20 പരമ്പരയുമാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ കളിക്കുന്നത്. പരമ്പരക്കായി ജൂണ്‍ 15നാണ് ഇന്ത്യ ഇംഗ്ലണ്ടിലേക്ക് പോവുക. ഒരു സന്നാന മത്സരം 23ന് ഇന്ത്യ ഇംഗ്ലണ്ടില്‍ കളിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ രണ്ട് ടീമിനെ പ്രഖ്യാപിക്കാതെ ഇന്ത്യക്ക് പരമ്പര കളിക്കാനാവില്ല.

2

നായകന്‍ രോഹിത് ശര്‍മ, വിരാട് കോലി, കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ക്കെല്ലാം ഇന്ത്യ വിശ്രമം നല്‍കിയേക്കും. പരിക്കേറ്റ രവീന്ദ്ര ജഡേജ, സൂര്യകുമാര്‍ യാദവ് എന്നിവരും ദക്ഷിണാഫ്രിക്കന്‍ പരമ്പരക്കുണ്ടാകില്ല. എന്നാല്‍ ഇവരെല്ലാം ഇംഗ്ലണ്ട് പര്യടനത്തിലുണ്ടാവും. ഇവരില്‍ മിക്കവരും രണ്ട് മാസത്തോളമായി ഐപിഎല്‍ കളിക്കുന്നവരാണ്. അതുകൊണ്ട് തന്നെ വിശ്രമം അനിവാര്യമാണ്. മെയ് 29നാണ് ഐപിഎല്‍ ഫൈനല്‍. ഇതിന് ശേഷം ഒരാഴ്ചപോലും വിശ്രമം ലഭിക്കുന്നതിന് മുന്നെ ദക്ഷിണാഫ്രിക്കന്‍ പരമ്പര കളിക്കേണ്ടി വരും. അതുകൊണ്ടാണ് സീനിയര്‍ താരങ്ങള്‍ക്ക് ഇന്ത്യ വിശ്രമം നല്‍കാന്‍ തീരുമാനിച്ചത്.

3

ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ ശിഖര്‍ ധവാന്‍ ഇന്ത്യയെ നയിക്കാനാണ് സാധ്യത. വൈസ് ക്യാപ്റ്റനായി ഹര്‍ദിക് പാണ്ഡ്യ എത്തിയേക്കും. ഉമ്രാന്‍ മാലിക്, തിലക് വര്‍മ, ആവേഷ് ഖാന്‍, അര്‍ഷദീപ് സിങ് തുടങ്ങിയ യുവതാരങ്ങളെയെല്ലാം ഇന്ത്യ പരിഗണിച്ചേക്കും. റുതുരാജ് ഗെയ്ക് വാദ്, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍, ക്രുണാല്‍ പാണ്ഡ്യ, ശര്‍ദുല്‍ ഠാക്കൂര്‍ എന്നിവരും ടീമിലുണ്ടാവാനാണ് സാധ്യത. യുവതാരങ്ങളെ വിശ്വസിച്ചിറങ്ങുന്ന ഇന്ത്യന്‍ ടീമിന് എന്ത് അത്ഭുതമാണ് കാട്ടാനാവുകയെന്നത് കാത്തിരുന്ന് കാണണം. ടി20 ലോകകപ്പ് വരാനിരിക്കെ ഇന്ത്യയെ സംബന്ധിച്ച് ഓരോ പരമ്പരയും വളരെ പ്രധാനപ്പെട്ടതാണ്.

Story first published: Wednesday, May 18, 2022, 16:02 [IST]
Other articles published on May 18, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+