നോട്ടിങ്ഹാമില്‍ ഇന്ത്യയും ന്യൂസിലന്‍ഡും, മഴമൂലം കളി നടക്കുമോ?; സാധ്യതകള്‍ ഇങ്ങനെ
നോട്ടിങ്ഹാം: ഇംഗ്ലണ്ടില്‍ നടന്നുകൊണ്ടിരുക്കുന്ന ലോകകപ്പില്‍ തോല്‍വിയറിയാത്ത ഇന്ത്യയും ന്യൂസിലന്‍ഡും നേര്‍ക്കുനേര്‍ വരുമ്പോള്‍ കളിക്ക് ഭീഷണിയായി മഴ. ഇത്തവണ ലോകകപ്പില്‍ മൂന്നു കളികളാണ് മഴമൂലം മുടങ്ങിയത്. തുടര്‍ച്ചായി പെയ്യുന്ന അപ്രതീക്ഷിത മഴ ടീമുകളുടെ വിജയ സാധ്യതകളെ കാര്യമായി ബാധിച്ചപ്പോള്‍ സംഘാടകരും കടുത്ത ആശയക്കുഴപ്പത്തിലാണ്.

നോട്ടിങ്ഹാമില്‍ ഇന്ത്യയും ന്യൂസിലന്‍ഡ് തമ്മില്‍ കളി നടക്കേണ്ട മൈതാനത്തും മഴ സാധ്യതയുണ്ട്. മഴമൂലം കളി വൈകിയേ തുടങ്ങൂ എന്നാണ് റിപ്പോര്‍ട്ടുകള്‍. ബുധനാഴ്ച രാത്രിമുതല്‍ നഗരത്തില്‍ മഴ പെയ്യുകയാണ്. പല പരിപാടികളും ഇതിനകം തന്നെ റദ്ദ് ചെയ്തിട്ടുമുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യ ന്യൂസിലന്‍ഡ് മത്സരം നടക്കാനുള്ള സാധ്യതതന്നെ സംശയത്തിലാണ്.
മഴമൂലം ഇന്ത്യന്‍ ടീം നെറ്റ്‌സിലെ പരിശീലനം വെട്ടിക്കുറക്കേണ്ടിവന്നു. വ്യാഴാഴ്ച കളി ദിവസം മുഴുവന്‍ മഴപെയ്യാനുള്ള സാധ്യത 50 ശതമാനമാണ്. മുഴുവന്‍ ഓവറുകളില്‍ നടന്നില്ലെങ്കിലും മത്സരഫലം ഉണ്ടാകുന്ന രീതിയില്‍ കളി നടത്താന്‍ കഴിയുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. രാവിലെ മഴയില്ലെങ്കിലും വൈകിട്ട് മഴയുണ്ടായേക്കും. അതുകൊണ്ടുതന്നെ ടോസ് നിര്‍ണായകവുമാകും.
പേരില്‍ മാത്രമല്ല സാമ്യം... രാഹുല്‍ ഇന്ത്യയുടെ അടുത്ത ദ്രാവിഡാവും!! കോലിപ്പട ലോകം കീഴടക്കും
മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ ബാറ്റ് ചെയ്യേണ്ടിവരുന്ന ടീമിന് തോല്‍വിയായിരിക്കും ഫലം. വെസ്റ്റിന്‍ഡീസിനെതിരായ മത്സരം നടക്കാതിരുന്നത് നന്നായെന്ന് ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ കഴിഞ്ഞദിവസം പറഞ്ഞതും അതുകൊണ്ടുതന്നെ. മഴ കളിയുടെ ഫലം നിശ്ചയിക്കുന്നത് ടീമുകളുടെ സെമി സാധ്യതകളെ തന്നെ കാര്യമായി ബാധിക്കുമെന്നതിനാല്‍ മഴമാറുമെന്നാണ് ഇന്ത്യന്‍ ആരാധകരുടെയും പ്രതീക്ഷ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications