Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പേരില്‍ മാത്രമല്ല സാമ്യം... രാഹുല്‍ ഇന്ത്യയുടെ അടുത്ത ദ്രാവിഡാവും!! കോലിപ്പട ലോകം കീഴടക്കും

അടുത്ത ദ്രാവിഡാകാൻ രാഹുൽ

ലണ്ടന്‍: ലോകകപ്പില്‍ തികച്ചും അപ്രതീക്ഷിതമായി ഓപ്പണിങിലേക്ക് പ്രൊമോഷന്‍ ലഭിച്ചതിന്റെ ത്രില്ലിലാണ് ലോകേഷ് രാഹുല്‍. കൈവിരലിനു പരിക്കേറ്റ് ശിഖര്‍ ധവാന്‍ ടീമിനു പുറത്തായതോടെയാണ് രാഹുലിന് പുതിയ റോള്‍ ലഭിച്ചിരിക്കുന്നത്. എന്നാല്‍ ഓപ്പണിങ് റോള്‍ താരത്തിന് പുത്തരിയല്ല. ഐപിഎല്ലിന്റെ കഴിഞ്ഞ സീസണില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ സ്ഥിരം ഓപ്പണറായിരുന്നു രാഹുല്‍.

ഇന്ത്യയുടെ മുന്‍ നായകനും ഇതിഹാസ ബാറ്റ്‌സ്മാനുമായ രാഹുല്‍ ദ്രാവിഡിനോടാണ് രാഹുലിനെ അസിസ്റ്റന്റ് കോച്ചായ സഞ്ജയ് ബാംഗര്‍ ഉപമിച്ചിരിക്കുന്നത്. ദ്രാവിഡിന്റെ അതേ രീതിയില്‍ ഇന്ത്യക്കു ഉപയോഗിക്കാന്‍ പറ്റിയ താരമാണ് രാഹുലെന്ന് ബാംഗര്‍ ചൂണ്ടിക്കാട്ടി.

ടീമിനെ സന്തുലിതമാക്കും

ടീമിനെ സന്തുലിതമാക്കും

ഏകദിനത്തില്‍ സൗരവ് ഗാംഗുലി ഇന്ത്യയെ നയിച്ചപ്പോള്‍ ദ്രാവിഡിനെ ഇന്ത്യ വിക്കറ്റ് കീപ്പറായും ബാറ്റ്‌സ്മാനായും പരീക്ഷിച്ചതു പോലെ രാഹുലിനെയും ഈ സ്ഥാനങ്ങളില്‍ ടീമിന് പരീക്ഷിക്കാവുന്നതാണെന്ന് ബാംഗര്‍ പറയുന്നു. രാഹുലിനെ ഓപ്പണറും വിക്കറ്റ് കീപ്പറുമാക്കിയാല്‍ അത് ടീമിനെ കൂടുതല്‍ സന്തുലിതമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ ലോകകപ്പില്‍ നാലാം നമ്പര്‍ പൊസിഷനിലാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ രാഹുലിനെ ഇന്ത്യ ഇറക്കിയത്. മോശമല്ലാത്ത പ്രകടനവും താരം കാഴ്ചവച്ചിരുന്നു. ഇന്ന് ന്യൂസിലാന്‍ഡിനെതിരേ രോഹിത് ശര്‍മയുടെ ഓപ്പണിങ് പങ്കാളിയാണ് അദ്ദേഹം

വ്യത്യസ്ത പൊസിഷനുകള്‍

വ്യത്യസ്ത പൊസിഷനുകള്‍

വ്യത്യസ്തമായ പൊസിഷനുകളില്‍ കളിക്കാന്‍ കഴിയുന്നത് മല്‍സരത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ സഹായിക്കുമെന്ന് ബാംഗര്‍ അഭിപ്രായപ്പെട്ടു.
മധ്യനിരയില്‍ കളിച്ചു കൊണ്ടിരിക്കുന്ന ഒരു താരത്തിന് പെട്ടെന്ന് മുന്‍നിരയിലേക്ക് മാറ്റം ലഭിച്ചാല്‍ അത് വെല്ലുവിളിയാണെന്ന് നിങ്ങള്‍ക്കറിയാം. ന്യൂബോളിനെ നേരിടാന്‍ സാധിക്കുക മാത്രമല്ല ബൗണ്ടറികള്‍ നേടാന്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുകയും ചെയ്യുമെന്നും അദ്ദേഹം വിശദമാക്കി.

ദ്രാവിഡ് തന്നെ ഉദാഹരണം

ദ്രാവിഡ് തന്നെ ഉദാഹരണം

പല പൊസിഷനുകളിലും റോളിലും ഇന്ത്യ പരീക്ഷിച്ചു വിജയിച്ച താരങ്ങളെ നോക്കിയാല്‍ അക്കൂട്ടത്തില്‍ മുന്നില്‍ ഇതിഹാസമായ ദ്രാവിഡായിരിക്കുമെന്ന് ബാംഗര്‍ ചൂണ്ടിക്കാട്ടി. ഏതു റോളും വിശ്വസിച്ച് ഏല്‍പ്പിക്കാന്‍ പറ്റിയ കളിക്കാരനായിരുന്നു ദ്രാവിഡ്. അത് ടീമിനെ പല പ്രതിസന്ധി ഘട്ടങ്ങളിലും സഹായിച്ചിട്ടുമുണ്ട്.
മധ്യനിരയില്‍ കളിച്ചു കൊണ്ടിരിക്കുന്ന ഒരാള്‍ക്ക് മുന്‍നിരയിലേക്ക് മാറ്റം ലഭിച്ചാല്‍ രണ്ടു പൊസിഷനുകളിലുമുള്ള വെല്ലുവിളികളെക്കുറിച്ച് നല്ല ബോധ്യമുണ്ടാവുമെന്നും അതിന് അനുസരിച്ച് കളിക്കാന്‍ കഴിയുമെന്നും ബാംഗര്‍ പറഞ്ഞു.

Story first published: Thursday, June 13, 2019, 10:23 [IST]
Other articles published on Jun 13, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+