For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ:'അക്ഷര്‍ വജ്രായുധം', റെക്കോഡ് പ്രകടനം, മൂന്നാം ദിനത്തില്‍ പ്രധാന നേട്ടങ്ങളിതാ

കാണ്‍പൂര്‍: ന്യൂസീലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ഡ്രൈവിങ് സീറ്റിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ഒന്നാം ഇന്നിങ്‌സില്‍ 345 റണ്‍സിന് ഇന്ത്യ കൂടാരം കയറി. മറുപടിക്കിറങ്ങിയ ന്യൂസീലന്‍ഡിന് ഒന്നാം വിക്കറ്റില്‍ 151 റണ്‍സിന്റെ കൂട്ടുകെട്ട് ലഭിച്ചെങ്കിലും പിന്നീടങ്ങോട്ട് കൂട്ടത്തകര്‍ച്ച നേരിട്ടു. 296 റണ്‍സിന് ന്യൂസീലന്‍ഡിനെ ഇന്ത്യ തളച്ചപ്പോള്‍ 49 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡും ഇന്ത്യ നേടിയെടുത്തു. മറുപടിക്കിറങ്ങിയ ഇന്ത്യ മൂന്നാം ദിനം കളിനിര്‍ത്തിയപ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 14 റണ്‍സെന്ന നിലയിലാണ്. ഒരു റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലിനെയാണ് ഇന്ത്യക്ക് നഷ്ടമായത്. നിലവില്‍ 63 റണ്‍സിന്റെ ലീഡ് ഇന്ത്യക്കുണ്ട്.

രണ്ടാം ദിനത്തില്‍ ന്യൂസീലന്‍ഡിന്റെ പ്രകടനം കണ്ടപ്പോള്‍ വലിയ ലീഡ് കിവീസിന് പ്രതീക്ഷിച്ചിരുന്നു. മൂന്നാം ദിനത്തിന്റെ തുടക്കത്തിലും ബൗളര്‍മാര്‍ക്ക് താളെ കണ്ടെത്താനായില്ലെങ്കിലും പിന്നീടങ്ങോട്ട് കസറുകയായിരുന്നു. അക്ഷര്‍ പട്ടേല്‍ അഞ്ച് വിക്കറ്റും ആര്‍ അശ്വിന്‍ മൂന്ന് വിക്കറ്റും രവീന്ദ്ര ജഡേജ,ഉമേഷ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. ചില റെക്കോഡ് പ്രകടനങ്ങള്‍ക്കും മൂന്നാം ദിനം കാണ്‍പൂര്‍ സാക്ഷ്യം വഹിച്ചു. അത് എന്തൊക്കെയാണെന്ന് നോക്കാം.

ആദ്യ ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയ കെയ്ല്‍ ജാമിസന്‍ രണ്ടാം ഇന്നിങ്‌സില്‍ ഗില്ലിനെ പുറത്താക്കി. ഇതോടെ ന്യൂസീലന്‍ഡിനായി വേഗത്തില്‍ 50 ടെസ്റ്റ് വിക്കറ്റുകള്‍ നേടുന്ന താരമെന്ന റെക്കോഡ് നേടാന്‍ ജാമിസനായി. 9 മത്സരത്തില്‍ നിന്നാണ് ജാമിസന്‍ ഈ ബഹുമതി സ്വന്തമാക്കിയത്. 12 മത്സരത്തില്‍ നിന്ന് ഈ നേട്ടത്തിലെത്തിയ ഷെയ്ന്‍ ബോണ്ടിനെയാണ് ജാമിസന്‍ മറികടന്നത്.

ind-nz

അക്ഷര്‍ പട്ടേല്‍ മികവ് തുടരുകയാണ്. ഇംഗ്ലണ്ട് പരമ്പരയില്‍ മൂന്ന് മത്സരത്തില്‍ നിന്ന് 27 വിക്കറ്റുകളാണ് അദ്ദേഹം നേടിയത്. ഇതില്‍ നാല് അഞ്ച് വിക്കറ്റ് പ്രകടനവും ഉള്‍പ്പെടും. കാണ്‍പൂരിലെ അഞ്ച് വിക്കറ്റ് പ്രകടനത്തോടെ നാല് മത്സരത്തില്‍ നിന്ന് 32 വിക്കറ്റുകള്‍ അദ്ദേഹത്തിന്റെ പേരിലായി. നാല് മത്സരങ്ങള്‍ക്ക് ശേഷം ഇന്ത്യക്കായി കൂടുതല്‍ ടെസ്റ്റ് വിക്കറ്റ് നേടിയ ബൗളറെന്ന റെക്കോഡില്‍ രണ്ടാം സ്ഥാനത്തെത്താന്‍ അക്ഷറിനായി. 36 വിക്കറ്റുമായി നരേന്ദ്ര ഹിര്‍വാണിയാണ് ഈ റെക്കോഡില്‍ തലപ്പത്ത്.

ടെസ്റ്റ് ക്രിക്കറ്റില്‍ വേഗത്തില്‍ അഞ്ച് തവണ അഞ്ച് വിക്കറ്റ് പ്രകടനം നടത്തുന്ന രണ്ടാമത്തെ ബൗളറെന്ന റെക്കോഡിനൊപ്പമെത്താന്‍ അക്ഷറിനായി. ഏഴ് ഇന്നിങ്‌സില്‍ നിന്ന് ഈ നേട്ടത്തിലെത്തിയ ടോം റിച്ചാര്‍ഡ്‌സന്‍,ചാര്‍ളി ടൂര്‍ണര്‍ എന്നിവരോടൊപ്പമാണ് അക്ഷര്‍ പട്ടേല്‍. മൂന്ന് വിക്കറ്റ് വീഴ്ത്തിയതോടെ 41 വിക്കറ്റുമായി 2021ല്‍ കൂടുതല്‍ ടെസ്റ്റ് വിക്കറ്റ് നേടിയ ബൗളറെന്ന നേട്ടത്തിലേക്കെത്താന്‍ അശ്വിനായി. 39 വിക്കറ്റുള്ള ഷഹീന്‍ അഫ്രീദിയെയാണ് മറികടന്നത്.

ഹസന്‍ അലിക്ക് ശേഷം 2021ല്‍ അഞ്ച് തവണ അഞ്ച് വിക്കറ്റ് പ്രകടനം നടത്തുന്ന ബൗളറെന്ന റെക്കോഡിലേക്കെത്താന്‍ അക്ഷര്‍ പട്ടേലിനായി. ഇന്ത്യയില്‍ ഇന്ത്യക്കെതിരേ ടെസ്റ്റ് ഓപ്പണര്‍മാരില്‍ രണ്ട് പേരും 80 റണ്‍സിലധികം നേടുന്നത് 21ാം നൂറ്റാണ്ടില്‍ ഇത് നാലാം തവണ മാത്രമാണ്. വില്‍ യങ് (89),ടോം ലാദം (95) എന്നിവരാണ് കാണ്‍പൂരില്‍ ഈ നേട്ടത്തിലെത്തിയത്.

ഒന്നാം വിക്കറ്റില്‍ 151 റണ്‍സാണ് ഇവര്‍ കൂട്ടിച്ചേര്‍ത്തത്. ഇന്ത്യക്കെതിരേ ന്യൂസീലന്‍ഡ് ഓപ്പണര്‍മാരുടെ മികച്ച രണ്ടാമത്തെ മികച്ച കൂട്ടുകെട്ടാണ്. കൂടാതെ 2021ല്‍ ടെസ്റ്റിലെ ന്യൂസീലന്‍ഡ് ഓപ്പണര്‍മാരുടെ ആദ്യത്തെ സെഞ്ച്വറി കൂട്ടുകെട്ടാണിത്. അഞ്ച് റണ്‍സകലെ സെഞ്ച്വറി നഷ്ടമായെങ്കിലും ഇന്ത്യക്കെതിരായ തന്റെ ഉയര്‍ന്ന ടെസ്റ്റ് സ്‌കോറെന്ന നേട്ടമാക്കി ഇതിനെ മാറ്റാന്‍ ലാദത്തിനായി.

Story first published: Saturday, November 27, 2021, 20:11 [IST]
Other articles published on Nov 27, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+