Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏകദിനത്തില്‍ ന്യൂസിലന്‍ഡിനെ തല്ലിയൊതിക്കി, ഇനി ട20 പരമ്പര; ആരു നേടും? ഗാവസ്‌കറുടെ പ്രവചനം

വെല്ലിങ്ടണ്‍: ഏകദിന പരമ്പരയില്‍ ചരിത്രത്തില്‍ ആദ്യമായി ന്യൂസിലന്‍ഡില്‍ കിരീടം നേടിയ ആവേശത്തില്‍ ഇന്ത്യ ടി20 പരമ്പരയ്ക്കിറങ്ങുന്നു. ബുധനാഴ്ച വെല്ലിങ്ടണിലാണ് മൂന്നു മത്സര പരമ്പര ആരംഭിക്കുന്നത്. ടി20യിലും ചരിത്രനേട്ടത്തിലെത്താനാണ് ഇന്ത്യയുടെ ശ്രമം. ക്യാപ്റ്റന്‍ വിരാട് കോലി ഇല്ലാതെ ഇറങ്ങുന്ന ഇന്ത്യയ്ക്ക് ന്യൂസിലന്‍ഡ് വലിയ വെല്ലുവിളിയായിരിക്കും.
ലോകകപ്പ് ആര്‍ക്ക്? ഇന്ത്യക്കു പ്രതീക്ഷിക്കാമോ? ഇംഗ്ലണ്ടിനെ സൂക്ഷിക്കണം... സച്ചിന്റെ പ്രവചനം
ന്യൂസിലന്‍ഡ് ശക്തമായ ടീമാണെങ്കിലും ഏകദിനത്തിലെന്നപോലെ ടി20യിലും ഇന്ത്യയ്ക്കായിരിക്കും മേല്‍ക്കൈ എന്ന് ഇതിഹാസതാരം സുനില്‍ ഗാവസ്‌കര്‍ അഭിപ്രായപ്പെട്ടു. സ്റ്റാര്‍ സ്‌പോര്‍ടില്‍ നടത്തിയ ഒരു പ്രവചനത്തില്‍ ഇന്ത്യ 2-1 എന്ന നിലയില്‍ ടി20 പരമ്പര സ്വന്തമാക്കുമെന്നാണ് ഗാവസ്‌കറിന്റെ വിലയിരുത്തല്‍. ന്യൂസിലന്‍ഡിനെതിരായ മോശം റെക്കോര്‍ഡ് ഇന്ത്യ തിരുത്തുമെന്നും മുന്‍ ക്യാപ്റ്റന്‍ പറഞ്ഞു.

Gavaskar

ടി20യില്‍ ഇന്ത്യയ്ക്ക് കീഴടക്കാന്‍ ബുദ്ധിമുട്ടേറിയ ടീമാണ് ന്യൂസിലന്‍ഡ്. ഇതുവരെയായി ആകെ 9 ടി20 മത്സരങ്ങളില്‍ ഇരു രാജ്യങ്ങളും ഏറ്റുമുട്ടിയപ്പോള്‍ രണ്ടെണ്ണം മാത്രമാണ് ഇന്ത്യ ജയിച്ചത്. ക്യാപ്റ്റന്‍സിയില്‍ രോഹിത് ശര്‍മയ്ക്കുള്ള റെക്കോര്‍ഡ് ന്യൂസിലന്‍ഡിനെതിരെയും ആവര്‍ത്തിക്കുമോ എന്ന് കാത്തിരുന്നു കാണേണ്ടതാണ്. 72 മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ച് 41 മത്സരങ്ങളില്‍ ജയിപ്പിച്ച എംഎസ് ധോണിക്ക് പിറകില്‍ വിജയ ശതമാനം കൂടുതലുള്ള ക്യാപ്റ്റനാണ് രോഹിത് ശര്‍മ.

പരിക്കിനെ തുടര്‍ന്ന് ന്യൂസിലന്‍ഡ് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റില്‍ കളിക്കുന്നില്ലെന്നത് ഇന്ത്യയ്ക്ക് ആശ്വാസമാണ്. എന്നാല്‍ ഒറ്റയ്ക്ക് കളി മാറ്റിമറിക്കുന്ന ഒരുപിടി ഓള്‍റൗണ്ടര്‍മാരാല്‍ സമ്പന്നമാണ് ന്യൂസിലന്‍ഡ്. ഏകദിനത്തിലെ തോല്‍വിക്ക് ടി20യില്‍ കണക്കുതീര്‍ക്കാനാണ് കെയ്ന്‍ വില്യസണ്‍ നയിക്കുന്ന ടീമിന്റെ ശ്രമിക്കുക. അതുകൊണ്ടുതന്നെ ഇരു ടീമുകളും തമ്മിലുള്ള പോരാട്ടം തീപാറുമെന്നുറപ്പ്.

Story first published: Tuesday, February 5, 2019, 12:08 [IST]
Other articles published on Feb 5, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+