Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ് ആര്‍ക്ക്? ഇന്ത്യക്കു പ്രതീക്ഷിക്കാമോ? ഇംഗ്ലണ്ടിനെ സൂക്ഷിക്കണം... സച്ചിന്റെ പ്രവചനം

ലോകകപ്പ് ആര് നേടും? സച്ചിന്റെ പ്രവചനം ഇങ്ങനെ | Oneindia Malayalam

മുംബൈ: ഇംഗ്ലണ്ടില്‍ മെയ് അവസാനത്തോടെ ആരംഭിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പിനായി ദിവസങ്ങളെണ്ണി കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം. കാരണം ലോകകപ്പിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ടൂര്‍ണമെന്റുകളിലൊന്നാണ് വരാനിരിക്കുന്നത്. കാരണം അസോസിയേറ്റ് രാജ്യങ്ങളില്ലാതെ ഐസിസിയിലുള്ള മുന്‍ നിര ടീമുകള്‍ മാത്രം അണിനിരക്കുന്ന ലോകകപ്പിലെ ഓരോ മല്‍സരവും ഒന്നിനൊന്ന് മികച്ചതാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഓസ്‌ട്രേലിയയാണ് നിലവിലെ ലോക ചാംപ്യന്മാരെങ്കിലും അടുത്ത ലോകകപ്പില്‍ പുതിയ വിജയികളുണ്ടാവുമെന്നാണ് ക്രിക്കറ്റ് പണ്ഡിതരുടെ പ്രവചനം. അടുത്ത ലോകകപ്പിലെ കിരീട ഫേവറിറ്റുകളെക്കുറിച്ച് പ്രവചിച്ചിരിക്കുകയാണ് ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍.

ഇന്ത്യ തന്നെ ഫേവറിറ്റുകള്‍

ഇന്ത്യ തന്നെ ഫേവറിറ്റുകള്‍

ഇന്ത്യയാണ് അടുത്ത ലോകകപ്പിലെ കിരീട ഫേവറിറ്റുകളെന്നാണ് സച്ചിന്റെ പ്രവചനം. വിരാട് കോലിയുടെ നായകത്വത്തില്‍ ഇന്ത്യ തങ്ങളുടെ മൂന്നാം കിരീടമുയര്‍ത്തുമെന്നും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ പറയുന്നു.
ഇന്ത്യയുടേത് വളരെ സന്തുലിതമായ ടീമാണ്. ലോകത്തിന്റെ ഏതു ഭാഗത്തും എത്ര ബുദ്ധിമുട്ടുള്ള പിച്ചിലും മികച്ച പ്രകടനം നടത്താന്‍ ശേഷിയുള്ള ടീമാണ് ഇന്ത്യയെന്നും സച്ചിന്‍ ചൂണ്ടിക്കാട്ടി.

ഇംഗ്ലണ്ട് വെല്ലുവിളിയാവും, ന്യൂസിലാന്‍ഡ് കറുത്ത കുതിരകള്‍

ഇംഗ്ലണ്ട് വെല്ലുവിളിയാവും, ന്യൂസിലാന്‍ഡ് കറുത്ത കുതിരകള്‍

ഇന്ത്യയുടെ കിരീട പ്രതീക്ഷകള്‍ക്കു പ്രധാന വെല്ലുവിളിയാവുക ആതിഥേയരും ലോക ഒന്നാം നമ്പര്‍ ടീമുമായ ഇംഗ്ലണ്ടാണ് സച്ചിന്‍ അഭിപ്രായപ്പെട്ടു. സ്വന്തം നാട്ടിലാണ് ലോകകപ്പെന്നത് ഇംഗ്ലണ്ടിന് മുന്‍തൂക്കം നല്‍കുന്ന ഘടകമാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ലോകകപ്പിലെ കറുത്ത കുതിരകളായി മാറാന്‍ സാധ്യതയുള്ള ടീം ന്യൂസിലാന്‍ഡാണ്. ഇന്ത്യക്കെതിരായ പരമ്പരയില്‍ പതറിയെങ്കിലും ശക്തമായ ടീം തന്നെയാണ് അവര്‍. എതിരാളികള്‍ അവരെ സൂക്ഷിക്കണമെന്നും സച്ചിന്‍ നിര്‍ദേശിച്ചു.

ഓസ്‌ട്രേലിയ മികച്ച ടീം

ഓസ്‌ട്രേലിയ മികച്ച ടീം

നിലവിലെ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയയെ പൂര്‍ണമായി എഴുതിത്തള്ളാന്‍ സച്ചിന്‍ ഒരുക്കമല്ല. വിലക്ക് കഴിഞ്ഞ് സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും തിരിച്ചെത്തുന്നതോടെ ഓസീസിന്റെ കരുത്ത് വര്‍ധിക്കും. ബാറ്റിങ് മാത്രമല്ല മികച്ച ബൗളര്‍മാരും ഓസീസിനുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്മിത്തിന്റെയും വാര്‍ണറുടെയും അഭാവത്തില്‍ മൂന്നു ഫോര്‍മാറ്റിലും സമീപകാലത്ത് ഓസീസിന് തുടര്‍ച്ചയായി തിരിച്ചടികള്‍ നേരിട്ടിരുന്നു. പന്ത് ചുരണ്ടല്‍ സംഭവത്തില്‍ ഒരു വര്‍ഷത്തെ വിലക്ക് നേരിടുന്ന സ്മിത്തും വാര്‍ണറും ലോകകപ്പിനു മുമ്പ് ടീമില്‍ തിരിച്ചെത്തും.

Story first published: Tuesday, February 5, 2019, 11:48 [IST]
Other articles published on Feb 5, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+