Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എത്രയായിട്ടും പഠിച്ചില്ല; ഇംഗ്ലണ്ടിലെ തോല്‍വിയില്‍ കോലിക്കും ടീമിനുമെതിരെ വിവിഎസ് ലക്ഷ്മണ്‍

ദില്ലി: ഇംഗ്ലണ്ടിലെ ടെസ്റ്റ് പരമ്പരയില്‍ തോല്‍വിയുമായി മടങ്ങിയ വിരാട് കോലിയെയും സംഘത്തെയും രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ മധ്യനിരതാരം വിവിഎസ് ലക്ഷ്മണ്‍. ബാറ്റിങ്ങില്‍ അമ്പേ പരാജയപ്പെട്ട ഇന്ത്യ 1-4 എന്ന നിലയിലാണ് ഇംഗ്ലണ്ടില്‍ നിന്നും തോല്‍വി ഏറ്റുവാങ്ങിയത്. ഇതോടെ, ക്യാപ്റ്റന്‍ കോലിയും ടീമും പലഭാഗത്തുനിന്നും വിമര്‍ശന ശരങ്ങള്‍ നേരിടുകയാണ്.

lax-kohli

തെറ്റുകളില്‍നിന്നും പാഠം പഠിക്കാത്ത ടീം അംഗങ്ങള്‍ തെറ്റുകള്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നെന്ന് ലക്ഷ്മണന്‍ വിലയിരുത്തി. ബാറ്റ്‌സ്മാന്മാര്‍ ഉത്തരവാദിത്വം കാട്ടിയില്ല. അവര്‍ വാലറ്റത്തെ അതിവേഗം ക്രീസിലേക്ക് തള്ളിവിട്ടു. മുന്‍നിര ബാറ്റ്‌സ്മാന്മാരുടെ ഉത്തരവാദിത്വമില്ലായ്മാണ് വാലറ്റത്തിന് സമ്മര്‍ദ്ദമുണ്ടാക്കിയത്. ഇന്ത്യ ലോകത്തിലെ നമ്പര്‍ വണ്‍ ടെസ്റ്റ് ടീമാണെന്നത് മറന്നായിരുന്നു കളിയെന്നും താരം പറഞ്ഞു.

ഓവലില്‍ നടന്ന അവസാന ടെസ്റ്റില്‍ കെ എല്‍ രാഹുലും ഋഷഭ് പന്തും ബാറ്റ് ചെയ്ത രീതിയെ മുന്‍താരം പ്രശംസിച്ചു. ഇരുവരുടെയും ബാറ്റിങ് തിളക്കമുള്ളതാണ്. ഒരു സാധ്യതയുമില്ലെന്ന് തോന്നിച്ചിടത്താണ് അവര്‍ ഇന്ത്യയെ ജയത്തിനരികിലേക്ക് നയിച്ചത്. ഇരുവരും മികച്ച ഷോട്ടുകളും പുറത്തെടുത്തു. അര്‍ഹിച്ച സെഞ്ച്വറിയാണ് അവര്‍ നേടിയതെന്നും ലക്ഷ്മണ്‍ പറഞ്ഞു.

ഈ രീതിയില്‍ ഇതേ മനോഭാവത്തോടെ എല്ലാ കളികളും കളിച്ചിരുന്നെങ്കില്‍ ഇന്ത്യയ്ക്ക് പരമ്പര ജയിക്കാമായിരുന്നു. ജയിക്കാവുന്ന കളികളാണ് ഇന്ത്യ തോറ്റു കൊടുത്തത്. ഇംഗ്ലണ്ട് അവര്‍ക്ക് കിട്ടിയ അവസരങ്ങള്‍ മുതലെടുത്തപ്പോള്‍ ഇന്ത്യ അവസരങ്ങള്‍ നഷ്ടപ്പെടുത്തുകയും ചെയ്തു. അവസാന ടെസ്റ്റില്‍ ജയിക്കാനായി ബാറ്റുവീശിയ രീതിയെ ലക്ഷ്മണ്‍ പുകഴ്ത്തുകയും ചെയ്തു.

ഇംഗ്ലണ്ടിലേത് ടീം ഇന്ത്യ ചോദിച്ചു വാങ്ങിയ ദുരന്തം!! മണ്ടത്തരങ്ങള്‍ നിരവധി... ഇനി കാരണം തിരയേണ്ട

Story first published: Thursday, September 13, 2018, 14:25 [IST]
Other articles published on Sep 13, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+