Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

INDvENG: ധോണിയും കോലിയും ഇനി ഒപ്പത്തിനൊപ്പം, വമ്പന്‍ നേട്ടം- ടോസില്‍ ഫ്‌ളോപ്പ് ക്യാപ്റ്റന്‍!

1

ഇംഗ്ലണ്ടിനെതിരേ നോട്ടിങ്ഹാമില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യയെ നയിച്ചതോടെ എംഎസ് ധോണിയുടെ പേരിലായിരുന്ന വമ്പന്‍ നേട്ടത്തിനൊപ്പമെത്തിയിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. അതോടൊപ്പം തന്നെ മറ്റൊരു ലിസ്റ്റില്‍ ധോണിയെ കോലി മറികടക്കുകയും ചെയ്തു. ഇത് പക്ഷെ കോലിക്കു അഭിമാനിക്കാന്‍ വക നല്‍കുന്ന കാര്യമല്ല.

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയുടെ ചരിത്രത്തില്‍ ഏറ്റവുമധികം ടെസ്റ്റുകളില്‍ ടീമിനെ നയിച്ച ക്യാപ്റ്റനെന്ന ധോണിയുടെ റെക്കോര്‍ഡിനൊപ്പമാണ് കോലി എത്തിയിരിക്കുന്നത്. ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹത്തിന്റെ 15ാമത് ടെസ്റ്റായിരുന്നു ഇത്. ധോണിയും ഇത്ര തന്നെ ടെസ്റ്റുകളിലാണ് ഇന്ത്യയെ നയിച്ചത്. 14 ടടെസ്റ്റുകളില്‍ വീതം ക്യാപ്റ്റനായ മുന്‍ ഇംഗ്ലീഷ് ക്യാപ്റ്റന്‍ അലെസ്റ്റര്‍ കുക്കും ഇന്ത്യയുടെ മുന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കറുമാണ് ഈ ലിസ്റ്റില്‍ രണ്ടാംസ്ഥാനം പങ്കിടുന്നത്.

എന്നാല്‍ ടോസിന്റെ കണക്കില്‍ കോലി ഏറ്റവും വലിയ ഫ്‌ളോപ്പായി മാറിയിരിക്കുകയാണ്. ഇവിടെ ധോണിക്കൊപ്പായിരുന്ന അദ്ദേഹം ഇപ്പോള്‍ പിന്തള്ളി തലപ്പത്തേക്കു കയറിയിരിക്കുകയാണ്. ഇന്നത്തെ ടെസ്റ്റില്‍ കോലിക്കു ടോസ് നഷ്ടമായിരുന്നു. ടെസ്റ്റില്‍ ഇതു 35ാം തവണയാണ് അദ്ദേഹത്തിനു ടോസ് നഷ്ടമായത്. നേരത്തേ 34 ടോസുകള്‍ കൈവിട്ട ധോണിക്കൊപ്പം ഒന്നാംസ്ഥാനം പങ്കിടുകയായിരുന്നു അദ്ദേഹം. ഇംഗ്ലണ്ടിനെതിരേയും ടോസ് ഭാഗ്യം കൈവിട്ടതോടെ ഏറ്റവും നിര്‍ഭാഗ്യവാനായ ഇന്ത്യന്‍ ക്യാപ്റ്റനായി കോലി മാറിയിരിക്കുകയാണ്.

അതേസമയം, ടോസിനു ശേഷം നോട്ടിങ്ഹാം ടെസ്റ്റില്‍ ബാറ്റിങ് തിരഞ്ഞെടുത്തിരിക്കുകയാണ് ഇംഗ്ലീഷ് നായകന്‍ ജോ റൂട്ട്. ഇംഗ്ലണ്ടിന്റെ തുടക്കം മോശമായിരുന്നു. ആദ്യ ഓവറില്‍ അക്കൗണ്ട് തുറക്കും മുമ്പ് തന്നെ ഇന്ത്യ അവര്‍ക്കു ആദ്യത്തെ പ്രഹരമേല്‍പ്പിച്ചു. റോറി ബേണ്‍സിനെ അഞ്ചാമത്തെ ബോളില്‍ ജസ്പ്രീത് ബുംറ വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു. ഒമ്പതോവര്‍ കഴിയുമ്പോള്‍ ഇംഗ്ലണ്ട് ഒരു വിക്കറ്റിന് 20 റണ്‍സെടുത്തിട്ടുണ്ട്.

രണ്ടു സര്‍പ്രൈസ് തീരുമാനങ്ങളുമായിട്ടാണ് ഇന്ത്യ ഈ മല്‍സരത്തില്‍ ഇറങ്ങിയത്. പരിചയസമ്പന്നരായ ഇഷാന്ത് ശര്‍മ, ആര്‍ അശ്വിന്‍ എന്നിവരെ പുറത്തിരുത്തിയാണ് ഇന്ത്യ പ്ലെയിങ് ഇലവന്‍ പ്രഖ്യാപിച്ചത്. ഇഷാന്തിനു പകരം ബാറ്റിങ് കൂടി അറിയാവുന്ന യുവതാരം ശര്‍ദ്ദുല്‍ ഠാക്കൂറിനെയാണ് ഇന്ത്യ കളിപ്പിച്ചത്. അശ്വിനു പകരം ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെയും ഇന്ത്യ ഇറക്കുകയായിരുന്നു.

ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ ഈ വര്‍ഷം ഏറ്റുമുട്ടുന്ന രണ്ടാമത്തെ ടെസ്റ്റ് പരമ്പര കൂടിയാണിത്. ഈ വര്‍ഷമാദ്യം ഇംഗ്ലീഷ് ടീം ഇന്ത്യയില്‍ പര്യടനം നടത്തിയിരുന്നു. അന്നു നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ 3-1ന് ഇംഗ്ലണ്ടിനെ കെട്ടുകെട്ടിക്കുകയായിരുന്നു. ആദ്യ ടെസ്റ്റില്‍ വന്‍ തോല്‍വിയേറ്റു വാങ്ങിയ ശേഷമായിരുന്നു ഇന്ത്യയുടെ ശക്തമായ തിരിച്ചുവരവ്. ഈ പരാജയത്തിനു സ്വന്തം നാട്ടില്‍ ഇന്ത്യയോടു കണക്കുതീര്‍ക്കാനുള്ള അവസരമാണ് ഇംഗ്ലണ്ടിനു ലഭിച്ചിരിക്കുന്നത്.

2018ല്‍ അവസാനമായി ഇംഗ്ലണ്ടില്‍ പര്യടനം നടത്തിയപ്പോള്‍ അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ 1-4ന്റെ കനത്ത തോല്‍വിയേറ്റുവാങ്ങിയിരുന്നു. ട്രെന്റ് ബ്രിഡ്ജിലായിരുന്നു അന്നു ഇന്ത്യയുടെ ആശ്വാസ വിജയം. അതേ വേദിയില്‍ തന്നെ ഇന്നത്തെ ടെസ്റ്റ് നടക്കുന്നത് എന്നത് മറ്റൊരു പ്രത്യേകതയാണ്. ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ രണ്ടാം എഡിഷനില്‍ ഇന്ത്യയും ഇംഗ്ലണ്ടും കളിക്കുന്ന ആദ്യ പരമ്പര കൂടിയാണിത്. അതുകൊണ്ടു തന്നെ ജയത്തോടെ പരമ്പര ആരംഭിക്കാനായിരിക്കും ഇരുടീമുകളുടെയും ശ്രമം.

Story first published: Wednesday, August 4, 2021, 16:28 [IST]
Other articles published on Aug 4, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+