For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'ഇത് നിന്റെ വീട്ടുമുറ്റമല്ല, നിനക്ക് വയസായി'; ആന്റേഴ്‌സണോട് കോഹ്ലി, പിന്നാലെ പുറത്ത്!

By Abin MP

ലോര്‍ഡ്‌സ്: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാമത്തെ ടെസ്റ്റ് പുരോഗമിക്കുകയാണ്. ശക്തമായ ആധിപത്യമാണ് ഇംഗ്ലണ്ട് ഇന്ത്യയ്ക്ക് മേല്‍ നേടിയിരിക്കുന്നത്. ഇന്ത്യയുടെ മുന്‍നിര ബാറ്റ്‌സ്്ന്മാരായ രോഹിത് ശര്‍മ, വിരാട് കോഹ്ലി, കെഎല്‍ രാഹുല്‍ എന്നിവരെ ഇംഗ്ലണ്ട് അധികം വൈകാതെ തന്നെ പുറത്താക്കിയതോടെ നാലാം ദിനം ഇന്ത്യയുടെ നില അത്ര സുഖകരമല്ല. ക്രീസിലുള്ള ഫോം ഔട്ടായ താരങ്ങള്‍ കൂടിയായ പൂജാരയുടേയും രഹാനെയുടേയും കരങ്ങളിലാണ് ഇനി മത്സരത്തിന്റെ ഭാവി.

Ind vs Eng 2nd Test: Virat Kohli and James Anderson in war of words at Lords | Oneindia Malayalam

അതേസമയം ആവേശം നിറഞ്ഞ കാഴ്ചകളും ഇതിനോടകം തന്നെ ഇന്ന് മൈതാനത്ത് അരങ്ങേറിയിട്ടുണ്ട്. ചിരവൈരികളായ വിരാട് കോഹ്ലിയും ജെയിംസ് ആന്റേഴ്‌സണും തമ്മിലുള്ള വാക്‌പോരായിരുന്നു ഇന്നത്തെ ആവേശകരമായൊരു കാഴ്ച. ഇന്നലെ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയും ആന്റേഴ്‌സണും തമ്മിലുണ്ടായ മത്സരത്തിന്റെ ബാക്കിപത്രമെന്ന നിലയിലാണ് ഇന്നത്തെ സംഭവം വിലയിരുത്തപ്പെടുന്നത്.

Virat Kohli

ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്‌സിന്റെ 17-ാം ഓവറിലായിരുന്ന സംഭവം. ആന്റേഴ്‌സണ്‍ ഇന്നത്തെ തന്റെ ഒമ്പതാമത്തെ ഓവര്‍ എറിയാന്‍ എത്തിയതായിരുന്നു. ആ ഓവറിലെ നാലാം പന്തെറിഞ്ഞ ശേഷമാണ് ആന്റേഴ്‌സണും കോഹ്ലിയും തമ്മില്‍ വാക് പോരുണ്ടായത്. കടുത്ത ഭാഷയിലാണ് കോഹ്ലി ആന്റേഴ്‌സണിനെതിരെ രംഗത്ത് എത്തിയത്. നീ വീണ്ടും എനിക്കെതിരെ അസഭ്യം പറയുകയാണോ? ഇത് നിന്റെ വീട്ടുമുറ്റമല്ല'' എന്ന് കോഹ്ലി ആന്റേഴ്‌സണനോട് പറയുന്നത് വീഡിയോയില്‍ വ്യക്തമായി തന്നെ കേള്‍ക്കാം.

പന്തെറിയാനായി തിരിഞ്ഞ് നടക്കുന്നതിനിടൊയയിരുന്നു കോഹ്ലി ആന്റേഴ്‌സിനെതിരെ വാക്കുകള്‍ പായിച്ചത്. ആന്റേഴ്‌സണ്‍ ചിലച്ചു കൊണ്ടിരിക്കുകയാണെന്നും പ്രായമായാല്‍ അങ്ങനെയാണെന്നും കോഹ്ലി പറഞ്ഞു. നിന്നെ എന്റെ ജീവിതത്തില്‍ വേണ്ടത്ര ഞാന്‍ തല്ലിയിട്ടുണ്ട്. ഈ മത്സരം ഒരുപാട് കുട്ടികള് കാണുന്നതാണ്. പ്രായത്തിന് അനുസരിച്ച് പെരുമാറെന്നും കോഹ്ലി ഇംഗ്ലണ്ട് താരത്തോട് പറയുന്നതായി വീഡിയോയില്‍ കാണാം. കാര്യം വിരാട്-ആന്റേഴ്‌സണ്‍ മത്സരം എപ്പോഴും ആവേശമാണെങ്കിലും കോഹ്ലി ഇംഗ്ലണ്ട് താരത്തിനെതിരെ വാക്കുകൊണ്ട് ഇങ്ങനെ അസ്ത്രങ്ങള്‍ പായിക്കുന്നത് പുതുമയാണ്.

എന്നാല്‍ ഈ ആവേശം അധികനേരം ഇന്ത്യന്‍ നായകന് നിലനിര്‍ത്താന്‍ സാധിച്ചില്ല. തൊട്ടുപിന്നാലെ സാം കറന്റെ പന്തില്‍ വിരാട് പുറത്താവുകയായിരുന്നു. 20 റണ്‍സ് മാത്രമെടുത്താണ് വിരാട് പുറത്താകുന്നത്. വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കിയാണ് വിരാട് പുറത്തായത്. കഴിഞ്ഞ തവണത്തേതിന് സമാനമായ രീതിയില്‍ അനാവശ്യ ഷോട്ടിന് ശ്രമിച്ചാണ് ഇന്നും വിരാട് പുറത്തായിരിക്കുന്നത്. ഇന്ത്യന്‍ നായകന്റെ ഫോമില്ലായ്മ തുടര്‍ന്നു പോകുമ്പോള്‍ അത് കടുത്ത വിമര്‍ശനങ്ങള്‍ക്കാണ് ഇടയാക്കിയിരിക്കുന്നത്.

അതേസമയം ഇന്ത്യയുടെ നില പരുങ്ങലിലാണ്. നേരത്തെ ഒന്നാം ഇന്നിംഗ്‌സില്‍ സെഞ്ചുറി നേടിയ കെഎല്‍ രാഹുല്‍ രണ്ടാം ഇന്നിംഗ്‌സില്‍ അഞ്ച് റണ്‍സ് മാത്രമെടുത്താണ് പുറത്തായത്. രോഹിത് ശര്‍മ്മ 21 റണ്‍സെടുത്തും പുറത്തായി. രോഹിത്തും അനാവശ്യ ഷോട്ടിന് ശ്രമിച്ചാണ് പുറത്താകുന്നത്. 31 പന്തുകളില്‍ നിന്നും 20 റണ്‍സുമായാണ് ഇന്ത്യന്‍ നായകന്‍ പുറത്താകുന്നത്. ഇന്ത്യയുടെ ലീഡ് ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 45 കടന്നിട്ടുണ്ട്. ഇന്ത്യയ്ക്കായി രഹാനെയും പൂജാരെയുമാണ് ക്രീസിലുള്ളത്. ഇരുവര്‍ക്കും ഫോമിലേക്ക് തിരികെ വരേണ്ടത് ഏറെ നിര്‍ണായകമാണ്. ഇന്ത്യയും ഇതിനായി കാത്തിരിക്കുകയാണ് ഇപ്പോള്‍.

നേരത്തെ ഒന്നാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് 391 റണ്‍സാണ് നേടിയത്. സെഞ്ചുറി നേടിയ നായകന്‍ ജോ റൂട്ടിന്‍രെ ശക്തമായ ചെറുത്തു നില്‍പ്പാണ് ഇംഗ്ലണ്ടിന് തുണയായത്. ഇന്ത്യ ഒന്നാം ഇന്നിംഗ്‌സില്‍ 364 റണ്‍സെടുത്തിരുന്നു. രാഹുലിന്റെ സെഞ്ചുറിയാണ് ഇന്ത്യയ്ക്ക് അനുകൂലമായത്. രണ്ടാം ഇന്നിംഗ്‌സില്‍ നല്ല ലീഡുണ്ടാക്കാം എന്ന മോഹവുമായി ഇറങ്ങിയ ഇന്ത്യയെ തുടക്കത്തില്‍ തന്നെ സമ്മര്‍ദ്ദത്തിലാക്കുകയായിരുന്നു ഇംഗ്ലണ്ട് ഇന്ന്.

വീഡിയോ കാണാം

Story first published: Sunday, August 15, 2021, 19:32 [IST]
Other articles published on Aug 15, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+