For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: നാല് മത്സര പരമ്പര നടന്നത് വെറും 14 ദിവസം, 21ാം നൂറ്റാണ്ടില്‍ ഇതാദ്യം, റെക്കോഡ്

അഹമ്മദാബാദ്: ഇന്ത്യ-ഇംഗ്ലണ്ട് നാല് മത്സര ടെസ്റ്റ് പരമ്പര അവസാനിച്ചിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ തോറ്റ് തുടങ്ങിയെങ്കിലും പിന്നീടുള്ള മൂന്ന് മത്സരത്തിലും ജയിച്ച് ഇന്ത്യ പരമ്പര 3-1ന് സ്വന്തമാക്കുകയായിരുന്നു. സ്പിന്‍ കെണിയൊരുക്കി ഇന്ത്യയുടെ തന്ത്രങ്ങള്‍ക്ക് മുന്നില്‍ ഇംഗ്ലണ്ട് കറങ്ങി വീഴുകയായിരുന്നു. ആദ്യ ടെസ്റ്റിലൊഴികെ മറ്റ് മത്സരങ്ങളിലൊന്നും യാതൊരു ചെറുത്തുനില്‍പ്പുമില്ലാതെയാണ് ഇംഗ്ലണ്ട് കീഴടങ്ങിയത്.

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര മറ്റൊരു വമ്പന്‍ റെക്കോഡിന്റെ ഭാഗമായിരിക്കുകയാണ്. 21ാം നൂറ്റാണ്ടില്‍ ഏറ്റവും വേഗത്തില്‍ അവസാനിച്ച ടെസ്റ്റ് പരമ്പരയെന്ന റെക്കോഡാണ് ഇന്ത്യ-ഇംഗ്ലണ്ട് പരമ്പര സ്വന്തമാക്കിയത്. 14 ദിവസം മാത്രമാണ് ടെസ്റ്റ് പരമ്പര നീണ്ടുനിന്നത്. ആദ്യ മത്സരം മാത്രമാണ് അഞ്ച് ദിവസം കളി നടന്നത്. രണ്ടാം ടെസ്റ്റ് നാല് ദിവസംകൊണ്ട് അവസാനിച്ചപ്പോള്‍ മൂന്നാം ടെസ്റ്റിന്റെ ദൈര്‍ഘ്യം രണ്ട് ദിവസമായിരുന്നു. നാലാം ടെസ്റ്റ് മൂന്നാം ദിനം പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ അവസാനിച്ചു.

indvsengindwin

21ാം നൂറ്റാണ്ടിലെ ഇതുവരെയുള്ള കണക്ക് പ്രകാരം ഏറ്റവും വേഗം അവസാനിച്ച നാല് മത്സര ടെസ്റ്റ് പരമ്പരയാണിത്. 16 ദിവസം കൊണ്ട് അവസാനിച്ച ടെസ്റ്റ് പരമ്പരയാണ് രണ്ടാം സ്ഥാനത്ത്. ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ ചെന്നൈയിലും അവസാന രണ്ട് മത്സരങ്ങള്‍ അഹമ്മദാബാദിലുമാണ് നടന്നത്. ആദ്യ മത്സരത്തില്‍ 227 റണ്‍സിന് ഇംഗ്ലണ്ട് ജയിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ 317 റണ്‍സിന് ജയം ഇന്ത്യക്കായിരുന്നു.

പിങ്ക് ബോള്‍ ടെസ്റ്റ് രണ്ട് ദിവസം പൂര്‍ത്തിയാകും മുമ്പെ അവസാനിച്ചു. 1935ന് ശേഷം ഏറ്റവും വേഗത്തില്‍ അവസാനിച്ച ടെസ്റ്റ് മത്സരമായിരുന്നു ഇത്. അഞ്ച് സെക്ഷന്‍കൊണ്ട് മത്സരത്തിന്റെ വിധിയെത്തി. 10 വിക്കറ്റിനാണ് ഇന്ത്യ മത്സരം ജയിച്ചത്. ഈ മത്സരത്തിലെ പിച്ചിനെതിരേ വലിയ വിവാദം ഉയര്‍ന്നിരുന്നു. നാലാം ടെസ്റ്റിലും ഇതേ പിച്ചില്‍ നടന്നപ്പോള്‍ ഇന്നിങ്‌സിനും 25 റണ്‍സിനുമാണ് ഇന്ത്യ വിജയിച്ചത്.

ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം ഇരു ടീമും തമ്മില്‍ പരിമിത ഓവര്‍ പരമ്പര നടക്കുന്നുണ്ട്. അഞ്ച് മത്സരങ്ങളടങ്ങിയ ടി20യും മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയുമാവും കളിക്കുക. ഇതിന് പിന്നാലെ ഐപിഎല്‍ നടക്കാനുള്ളതിനാല്‍ ഇന്ത്യയുടെ സീനിയര്‍ താരങ്ങള്‍ക്ക് പരിമിത ഓവര്‍ പരമ്പരയില്‍ വിശ്രമം അനുവദിച്ചേക്കുമെന്നാണ് വിവരം.

Story first published: Sunday, March 7, 2021, 10:32 [IST]
Other articles published on Mar 7, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+