Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അതൊരു കെണിയായിരുന്നു, രോഹിത്തിനെ പോലൊരാള്‍ അതില്‍ വീഴരുതായിരുന്നു: ലക്ഷ്മണ്‍

ലോര്‍ഡ്‌സ്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന്റെ നാലം ദിനം ഇന്ത്യ പരുങ്ങലിലാണ്. ഇന്ത്യയുടെ ഓപ്പണര്‍മാര്‍ രണ്ടു പേരും നായകന്‍ വിരാട് കോഹ്ലിയും അധിക നേരം പിടിച്ചു നില്‍ക്കാന്‍ സാധിക്കാതെ പുറത്താവുകയായിരുന്നു. ഒന്നാം ഇന്നിംഗ്‌സില്‍ മികച്ച ഇന്നിംഗ്‌സ് പുറത്തെടുത്ത താരമായിരുന്നു രോഹിത് ശര്‍മ. എന്നാല്‍ രണ്ടാം ഇന്നിംഗ്‌സില്‍ രോഹിത് വേഗം തന്നെ പുറത്താവുകയായിരുന്നു. രോഹിത്തിന്റെ പുറത്താകലില്‍ അതൃപ്തി അറിയിച്ചെത്തിയിരിക്കുകയാണ് ഇന്ത്യന്‍ ഇതിഹാസം വിവിഎസ് ലക്ഷ്മണ്‍.

അനാവശ്യ ഷോട്ടിന് ശ്രമിച്ചാണ് രോഹിത് പുറത്താകുന്നത്. ഇംഗ്ലണ്ട് ബൗളര്‍ മാര്‍ക്ക് വുഡിനെ പുള്‍ ചെയ്യാന്‍ ശ്രമിച്ച രോഹിത് ഫീല്‍ഡറുടെ കൈകളില്‍ അവസാനിക്കുകയായിരുന്നു. നേരത്തേയും നിര്‍ണായക സമയത്ത് അനാവശ്യമായൊരു പുള്‍ ഷോട്ടിന് ശ്രമിച്ച് രോഹിത് പുറത്തായിരുന്നു. രോഹിത്തിനെ പൂട്ടാനായി ഇംഗ്ലണ്ട് ഒരുക്കിയ തന്ത്രമായിരുന്നു അതെന്നും രോഹിത്തിനെ പോലെ അനുഭവ സമ്പത്തുള്ള താരം അത് മനസിലാക്കണമായിരുന്നുവെന്നും ലക്ഷ്മണ്‍ പറയുന്നു.

Rohit Sharma

രണ്ടാം ഇന്നിംഗ്‌സില്‍ 21 റണ്‍സ് മാത്രമെടുത്താണ് രോഹിത് പുറത്താകുന്നത്. നേരത്തെ അഞ്ച് റണ്‍സ് മാത്രമെടുത്ത് പങ്കാളി കെഎല്‍ രാഹുല്‍ പുറത്തായിരുന്നു. പിന്നാലെ വന്ന വിരാട് കോഹ്ലിയും പുറത്തായതോടെയാണ് ഇന്ത്യയുടെ നില പരുങ്ങലിലായത്. നിലവില്‍ ഉപനായകന്‍ അജിന്‍ക്യ രഹാനെയും ചേതേശ്വര്‍ പൂജാരയും നടത്തുന്ന ചെറുത്തു നില്‍പ്പിന്റെ പ്രതീക്ഷയിലാണ് ഇന്ത്യന്‍ ടീം.

''രോഹിത് ശര്‍മ സ്വയം നിരാശപ്പെടുത്തുകയായിരുന്നു. ഒന്നാം ടെസ്റ്റിലും ഇതേ രീതിയില്‍ രോഹിത് പുറത്താകുന്നത് നമ്മള്‍ കണ്ടിരുന്നു. ചിലപ്പോള്‍ നിങ്ങളുടെ ഇഷ്ടപ്പെട്ട ഷോട്ട് തന്നെ നിങ്ങളുടെ തകര്‍ച്ചയ്ക്ക് കാരണമാകും. അതേ ഓവറില്‍ തന്നെ അവന്‍ ഫൈന്‍ ലെഗ്ഗില്‍ മനോഹരമായൊരു സിക്‌സ് നേടിയിരുന്നു. എതിര്‍ ടീം ക്യാപ്റ്റന്‍ ഫീല്‍ഡില്‍ മാറ്റം വരുത്തുമ്പോള്‍ തന്നെ അവരുടെ തന്ത്രം വ്യക്തമാണ്. രോഹിത് ആ ഷോട്ട് കളിക്കണമെന്ന് അവര്‍ ആഗ്രഹിച്ചിരുന്നു. രോഹിത്തിനുള്ള കെണിയായിരുന്നു അത്. രോഹിത് അതില്‍ വീണു. ഒരുപാട് അനുഭവ സമ്പത്തുള്ള രോഹിത് ആ ഷോട്ട് കളിക്കാന്‍ പാടില്ലായിരുന്നു'' എന്നാണ് ലക്ഷ്മണ്‍ പറഞ്ഞത്.

''രാഹുല്‍ പുറത്തായതിന് ശേഷം രോഹിത് ശര്‍മ കളി മുന്നോട്ട് കൊണ്ടു പോകേണ്ടത് വളരെ അത്യാവശ്യമായിരുന്നു. അവന്‍ നല്ല ഡ്രൈവുകള്‍ കളിച്ചു. നല്ല ടൈമിംഗോടെയായിരുന്നു കളിച്ചത്. തന്റെ നല്ല ഫോം തുടരുകയായിരുന്നു രോഹിത് ശര്‍മ ചെയ്യേണ്ടിയിരുന്നത്. രോഹിത്തില്‍ നിന്നും ആ ഷോട്ട് തീരെ പ്രതീക്ഷിച്ചിരുന്നില്ല. ശരിക്കും അസ്വസ്ഥനാക്കി'' എന്നും ലക്ഷ്മണ്‍ കൂട്ടിച്ചേര്‍ത്തു.

''ഏതൊരു ഷോട്ടു, എപ്പോഴാണ് കളിക്കേണ്ടതെന്ന് ബാറ്റര്‍ക്ക് അറിയാമെങ്കില്‍, ന്യായീകരണമുള്ളതാണ്. ഫീല്‍ഡര്‍മാര്‍ ഇല്ലെങ്കിലോ എതിരാളികളുടെ ഗെയിം പ്ലാന്‍ അതല്ലെങ്കിലോ ആ ഷോട്ട് നിങ്ങള്‍ക്ക് കളിക്കാം. രോഹിത് ശര്‍മ്മയ്ക്ക് മാത്രമല്ല ഏതൊരു സ്‌ട്രോക്ക് പ്ലെയറും തന്റെ ഷോട്ട് കളിക്കാന്‍ ആഗ്രഹിക്കും. അപ്പോഴേ അവര്‍ക്ക് എതിര്‍ ബൗളര്‍മാരെ സമ്മര്‍ദ്ദത്തിലാക്കാന്‍ പറ്റൂ. പക്ഷെ നിങ്ങളെ ഒരേ രീതിയില്‍ പുറത്താക്കാന്‍ നോക്കുമ്പോള്‍ വേറെ ഓപ്ഷന്‍ വേണം. ഒരോവറില്‍ രണ്ട് ബൗണ്‍സറുകളാണ് എറിയാന്‍ പറ്റുക. രണ്ട് ഫീല്‍ഡര്‍മാരെയാണ് സ്‌ക്വെയര്‍ ലെഗിന് പിന്നില്‍ നിര്‍ത്താന്‍ പറ്റൂ'' എന്നും ലക്ഷ്മണ്‍ പറഞ്ഞു.

''പന്ത് ലീവ് ചെയ്യേണ്ടത് എപ്പോഴാണെന്നും പുള്‍ ഷോട്ട് കളിക്കേണ്ടത് എപ്പോഴാണെന്നും അറിഞ്ഞിരിക്കേണ്ടത് വളരെ പ്രധാനപ്പെട്ടതാണ്. ആ പന്തിന്റെ ലൈന്‍ കണ്ടിരുന്നുവോ, അത് ലെഗ് സ്റ്റമ്പില്‍ നിന്നും നല്ലോണം പുറത്തായിരുന്നു. ആ പന്ത് രോഹിത്തിന് അനായാസം ലീവ് ചെയ്യാന്‍ പറ്റുമായിരുന്നു. ഇപ്പോല്‍ പുജാരയ്ക്കും രഹാനെയ്ക്കും മേല്‍ വലിയ സമ്മര്‍ദ്ദമാണുള്ളത്. വേണ്ടത്ര റണ്‍സില്ല. രോഹിത്ത് ഒരുപാട് ഉത്തരവാദിത്തം ഏറ്റെടുക്കണമായിരുന്നു. താന്‍ തിരഞ്ഞെടുത്ത ഓപ്ഷനില്‍ രോഹിത് ദുഖിക്കുന്നുണ്ടാകും'' എന്നും ലക്ഷ്മണ്‍ പറഞ്ഞു.

Story first published: Sunday, August 15, 2021, 20:57 [IST]
Other articles published on Aug 15, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+