Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിന് മുന്‍പ് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി; ആര്‍ അശ്വിന് പരിക്ക്

ലണ്ടന്‍: വര്‍ഷങ്ങള്‍ക്കുശേഷം ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പരയ്ക്കായി ഇറങ്ങാനൊരുങ്ങുന്ന ഇന്ത്യയ്ക്ക് തിരിച്ചടിയായി സ്പിന്നര്‍ ആര്‍ അശ്വിന് പരിക്ക്. ഇതോടെ ഓഗസ്ത് 1 ന് തുടങ്ങുന്ന ആദ്യ ടെസ്റ്റില്‍ അശ്വിന്‍ കളിക്കുമോ എന്ന കാര്യം സംശയത്തിലാണ്. പരിക്കിനെ തുടര്‍ന്ന് സന്നാഹ മത്സരത്തില്‍നിന്നും അശ്വിന്‍ മാറിനിന്നിരിക്കുകയാണ്.

അശ്വിന്റെ പരിക്ക് ഇംഗ്ലണ്ടില്‍ ഇന്ത്യന്‍ ബൗളിങ് ആക്രമണത്തിന്റെ മുനയൊടിക്കും. പ്രധാന ബൗളര്‍മാരായ ഭുവനേശ്വര്‍ കുമാറും ജസ്പ്രീത് ബുംമ്രയും ഇതിനകം തന്നെ പരിക്കിനെ തുടര്‍ന്ന് പരമ്പര നഷ്ടമായിക്കഴിഞ്ഞു. അശ്വിനും പരിക്കറ്റ് പിന്മാറിയാല്‍ ഇന്ത്യയ്ക്ക് ഇംഗ്ലണ്ടില്‍ കാര്യമായൊന്നും ചെയ്യാന്‍ കഴിയില്ലെന്നുറപ്പാണ്.

ashwin

അശ്വിന്റെ അസാന്നിധ്യം എസ്സെക്‌സിനെതിരായ സന്നാഹ മത്സരത്തിലും പ്രകടമായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ 395 റണ്‍സെടുത്ത ഇന്ത്യയ്‌ക്കെതിരെ മികച്ച ബാറ്റിങ് പ്രകടനമാണ് എസ്സെക്‌സ് കാഴ്ചവെച്ചത്. ഇന്ത്യന്‍ ബൗളിങ്ങിന്റെ പോരായ്മകള്‍ വ്യക്തമാക്കുന്നതായിരുന്നു ഇംഗ്ലീഷ് ടീമിന്റെ പ്രകടനം. ഇതോടെ ആദ്യ ടെസ്റ്റില്‍ അശ്വിനും ഇല്ലാതായാല്‍ ഇന്ത്യ പ്രതിരോധത്തിലാകും.

ടെസ്റ്റില്‍ ഇന്ത്യയുടെ പ്രധാന ബൗളറായ അശ്വിന്റെ ഓഫ് സ്പിന്‍ ടീമിനെ പല മത്സരങ്ങളും ജയിപ്പിച്ചിട്ടുണ്ട്. ലോക ഒന്നാം നമ്പര്‍ ടീമിലേക്കുള്ള ഇന്ത്യയുടെ കുതിപ്പിന് പിന്നലെ പ്രധാന ശക്തിയും അശ്വിനായിരുന്നു. അതുകൊണ്ടുതന്നെ ഇംഗ്ലണ്ടില്‍ പരിശീലനത്തിനിടെ താരത്തിന് പരിക്കേറ്റത് ഇന്ത്യന്‍ ആരാധകര്‍ക്ക് കടുത്ത ആശങ്കയുണ്ടാക്കുന്നതാണ്. അശ്വിന്‍ ആദ്യ ടെസ്റ്റില്‍ കളിച്ചില്ലെങ്കില്‍ കുല്‍ദീപ് യാദവ് ആയിരിക്കും ടീമില്‍ ഇടംപിടിക്കുക.

Story first published: Friday, July 27, 2018, 14:32 [IST]
Other articles published on Jul 27, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+