വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വാംഖഡെ ടെസ്റ്റ്: അരങ്ങേറ്റത്തിൽ ജെന്നിം​ഗ്സിന് സെഞ്ച്വറി, അശ്വിന് നാല് വിക്കറ്റ്

കീറ്റൺ ജെന്നിം​ഗ്സിന്റെ പ്രകടനമാണ് ഒന്നാം ഇന്നിം​ഗ്സിൽ ഇം​ഗ്ലണ്ടിന് തുണയായത്

By Kisha Krishnan

മുംബൈ: ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇം​ഗ്ലണ്ട്
ഭേ​ദപ്പെട്ട നിലയിൽ. ആദ്യ ദിനം കളി അവസാനിക്കുമ്പോൾ അഞ്ച് വിക്കറ്റിന് 288
റൺസെന്ന നിലയിലാണ് സന്ദർശകർ. അരങ്ങേറ്റ മത്സരത്തിൽ സെഞ്ച്വറി നേടിയ കീറ്റൺ ജെന്നിം​ഗ്സിന്റെ പ്രകടനമാണ് ഒന്നാം ഇന്നിം​ഗ്സിൽ ഇം​ഗ്ലണ്ടിന് തുണയായത്.
ഇന്ത്യക്കായി രവിചന്ദ്ര അശ്വിൻ നാല് വിക്കറ്റ് വീഴ്ത്തി.

ഓപ്പണിം​ഗ് വിക്കറ്റിൽ നായകൻ അലസ്റ്റർ കുക്കും ജെന്നിം​ഗ്സും ചേർന്ന് 99
റൺസ് നേടി. 46 റൺസെടുത്ത കുക്കിനെ ജഡേജയാണ് പുറത്താക്കിയത്. 219 പന്തുകൾ
നേരിട്ട ജെന്നിം​ഗ്സ് 13 ബൗണ്ടറിയടക്കം 112 റൺസ് നേടി. അരങ്ങേറ്റ
മത്സരത്തിൽ സെഞ്ച്വറി നേടുന്ന എട്ടാമത്തെ ഓപ്പണിം​ഗ് ബാറ്റ്സ്മാനാണ്
ജെന്നിം​ഗ്സ്. 50 റൺസ് നേടിയ മൊയിൻ അലി ജെന്നിം​ഗ്സിന് മികച്ച പിന്തുണ നൽകി.

cricket

ചായക്ക് പിരിയുമ്പോൾ 196ന് രണ്ട് വിക്കറ്റെന്ന ശക്തമായ നിലയിലായിരുന്നു
ഇം​ഗ്ലണ്ട്. തുടർച്ചയായി മൂന്ന് വിക്കറ്റുകൾ വീഴ്ത്തി ആർ അശ്വിനാണ്
ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. ആദ്യ ദിനം കളി
അവസാനിക്കുമ്പോൾ 25 റൺസുമായി ബെൻ സ്റ്റോക്സും 18 റൺസെടുത്ത ജോസ് ബട്ലറുമാണ് ക്രീസിൽ.

അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ ഇന്ത്യ 2-0ന് മുന്നിലാണ്. വാംഖഡെയിൽ
നടക്കുന്ന ഈ മത്സരം സമനിലയിലായാലും ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം.

Story first published: Thursday, December 8, 2016, 17:49 [IST]
Other articles published on Dec 8, 2016
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X