Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ഇംഗ്ലണ്ടില്‍ ഇന്ത്യയുടെ സൂപ്പര്‍ ടെസ്റ്റ് ജയങ്ങള്‍, ഒന്നു ദാദയ്ക്കു കീഴിലും

കടുപ്പമേറിയ ഇംഗ്ലീഷ് പര്യടനത്തിനു തയ്യാറെടുക്കുകയാണ് ടീം ഇന്ത്യ. അടുത്തമാസം 18ന് ന്യൂസിലാന്‍ഡുമായി ഐസിസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലോടെയാണ് ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം തുടങ്ങുക. അതിനു ശേഷം ഇംഗ്ലണ്ടുമായി അഞ്ചു ടെസ്റ്റുകളുടെ ദൈര്‍ഘ്യമേറിയ പരമ്പരയില്‍ വിരാട് കോലിയും സംഘവും ഏറ്റുമുട്ടും.

നാട്ടില്‍ അടുത്തിടെ നടന്ന നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇംഗ്ലണ്ടിനെ ഇന്ത്യ 3-1നു തകര്‍ത്തുവിട്ടിരുന്നു. ഈ തോല്‍വിക്കു സ്വന്തം നാട്ടില്‍ പകരം ചോദിക്കാനായിരിക്കും ഇംഗ്ലണ്ടിന്റെ ശ്രമം. ടെസ്റ്റ് ചരിത്രമെടുത്താല്‍ ഇംഗ്ലണ്ടില്‍ ചില അവിസ്മരണീയ വിജയങ്ങള്‍ ഇന്ത്യ സ്വന്തമാക്കിയിട്ടുണ്ട്. ഇവ ഏതൊക്കെയാണെന്നു നമുക്കു നോക്കാം.

 കന്നി വിജയം

കന്നി വിജയം

1971ല്‍ ഓവലില്‍ നടന്ന ടെസ്റ്റിലായിരുന്നു ഇംഗ്ലീഷ് മണ്ണില്‍ ഇന്ത്യ കന്നി വിജയം കൊയ്തത്. പരമ്പരയില്‍ ഇരുടീമുകളും 0-0ന് നില്‍ക്കെയായിരുന്നു നിര്‍ണായകമായ അവസാനത്തെ ടെസ്റ്റ്. അജിത് വഡേക്കറായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഒന്നാമിന്നില്‍ 355 റണ്‍സെന്ന വെല്ലുവിളിയുയര്‍ത്തുന്ന ടോട്ടല്‍ പടുത്തുയര്‍ത്തി.
മറുപടിയില്‍ 284 റണ്‍സാണ് ഇന്ത്യ നേടിയത്. വഡേക്കര്‍ (48), ദിലീപ് സര്‍ദേശായ് (54), ഏക്‌നാഥ് സോല്‍ക്കര്‍ (44), ഫറൂഖ് എഞ്ചിനിയര്‍ (59) എന്നിവരായിരുന്നു പ്രധാന സ്‌കോറര്‍മാര്‍. നേരിയ ലീഡുമായി രണ്ടാമിന്നിങ്‌സില്‍ ഇറങ്ങിയ ഇംഗ്ലണ്ടിനെ ഇന്ത്യ വെറും 101 റണ്‍സിന് ചുരുട്ടിക്കെട്ടി. 38 റണ്‍സിന് ആറു വിക്കറ്റെടുത്ത ബിഎസ് ചന്ദ്രശേഖറായിരുന്നു ടീമിന്റെ ഹീറോ. 173 റണ്‍സായിരുന്നു ഇന്ത്യന്‍ വിജയലക്ഷ്യം. 101 ഓവറുകള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ ഇതു ചേസ് ചെയ്ത് ഇന്ത്യ ഇംഗ്ലണ്ടില്‍ ചരിത്രം കുറിക്കുകയും ചെയ്തു.

 വെങ്‌സാര്‍ക്കറിലേറി ഇന്ത്യ

വെങ്‌സാര്‍ക്കറിലേറി ഇന്ത്യ

1986ല്‍ ഹെഡിങ്‌ലേയില്‍ ഇന്ത്യ നേടിയ വിജയവും മികച്ചതായിരുന്നു. അന്നു ടോസിനു ശേഷം ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ദിലിപ് വെങ്‌സാര്‍ക്കര്‍ക്കു (61) മാത്രമേ ഇന്ത്യന്‍ നിരയില്‍ ഫിഫ്റ്റി തികയ്ക്കായാനുള്ളൂ. സുനില്‍ ഗവാസ്‌കര്‍ (35), രവി ശാസ്ത്രി (32), കിരണ്‍ മോറെ (36*) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം നടത്തി. ഇന്ത്യ ഒന്നാമിന്നിങ്‌സില്‍ നേടിയത് 272 റണ്‍സായിരുന്നു.
മറുപടിയില്‍ കപില്‍ ദേവും റോജര്‍ ബിന്നിയും മദന്‍ ലാലും ചേര്‍ന്ന് ഉജ്ജ്വല ബൗളിങിലൂടെ വെറും 102 റണ്‍സിന് ഇംഗ്ലണ്ടിനെ വരിഞ്ഞുകെട്ടി. ലീഡുമായി ഇറങ്ങിയ ഇന്ത്യ രണ്ടാമിന്നിങ്‌സില്‍ അഞ്ചിന് 70 റണ്‍സെന്ന നിലയില്‍ പതറിയിരുന്നു. എന്നാല്‍ വെങ്‌സാര്‍ക്കര്‍ (102*) വീണ്ടും രക്ഷകനായതോടെ ഇന്ത്യ 237 റണ്‍സ് നേടി.
രണ്ടാമിന്നിങ്‌സിലും ഇംഗ്ലണ്ട് തകര്‍ന്നു. സ്പിന്നര്‍മാരായ ശാസ്ത്രിയും മനീന്ദര്‍ സിങും ചേര്‍ന്ന് അവരെ എറിഞ്ഞിട്ടപ്പോള്‍ ഇന്ത്യ 279 റണ്‍സിന്റെ ഏതകപക്ഷീയമായ വിജയം സ്വന്തമാക്കി. വെങ്‌സാര്‍ക്കറായിരുന്നു മാന്‍ ഓഫ് ദി മാച്ച്.

 കരുത്തുകാട്ടി ദാദയും സംഘവും

കരുത്തുകാട്ടി ദാദയും സംഘവും

2002ല്‍ ഇതേ വേദിയില്‍ തന്നെ സൗരവ് ഗാംഗുലിക്കു കീഴില്‍ ഇംഗ്ലണ്ടിനെ വീണ്ടും ഇന്ത്യ കശാപ്പ് ചെയ്തു. പരമ്പരയില്‍ നാസര്‍ ഹുസൈന്‍ നയിച്ച ഇംഗ്ലണ്ട് 1-0നു മുന്നിലായിരുന്നു. ഇതോടെ നിര്‍ണായകമായ ടെസ്റ്റില്‍ ടോസിനു ശേഷം ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. പച്ചപ്പുള്ള പിച്ചില്‍ രണ്ടു സ്പിന്നര്‍മാരെയും ഇന്ത്യ കളിപ്പിച്ചു.
സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (193), രാഹുല്‍ ദ്രാവിഡ് (148), സൗരവ് ഗാംഗുലി (128) എന്നിവരുടെ തകര്‍പ്പന്‍ സെഞ്ച്വറികളില്‍ ഇന്ത്യയെ എട്ടു വിക്കറ്റിന് 628 റണ്‍സെന്ന വമ്പന്‍ സ്‌കോറിലെത്തിച്ചു.
മറുപടിയില്‍ അനില്‍ കുംബ്ലെ, ഹര്‍ഭജന്‍ സിങ് ജോടി ചേര്‍ന്ന് ഇംഗ്ലണ്ടിന്റെ കഥ കഴിച്ചു. 273 റണ്‍സിനു പുറത്തായതോടെ ഫോളോഓണ്‍ നേരിട്ട ഇംഗ്ലണ്ട് രണ്ടാമിന്നിങ്‌സില്‍ 309നും ഓള്‍ഔട്ടായി. ഇന്നിങ്‌സിനും 46 റണ്‍സിനുമായിരുന്നു ഇന്ത്യയുടെ വിജയം.

Story first published: Sunday, May 23, 2021, 11:42 [IST]
Other articles published on May 23, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+