For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇംഗ്ലണ്ടില്‍ നടന്ന ടെസ്റ്റില്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ച അഞ്ച് ഇന്ത്യന്‍ ബൗളര്‍മാര്‍ ഇവരാണ്

ലണ്ടന്‍: ആഷസ് ടെസ്റ്റ് പരമ്പരയോളം പ്രാധാന്യമുള്ളതായി മാറിക്കഴിഞ്ഞു ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയും. ഓഗസ്ത് ഒന്നിന് ഇരു ടീമുകളും ആദ്യ ടെസ്റ്റില്‍ ഏറ്റു മുട്ടാനൊരുങ്ങവെ ടീമുകളുടെ ദൗര്‍ബല്യവും ശക്തിയുമെല്ലാം വിലയിരുത്തുന്ന തിരക്കിലാണ് ക്രിക്കറ്റ് പണ്ഡിറ്റുമാര്‍.


ലിവര്‍പൂളും ആഴ്‌സനലും കസറി... തകര്‍ന്നടിഞ്ഞ് മാഞ്ചസ്റ്ററും പിഎസ്ജിയും
ഇംഗ്ലണ്ടിലെ ടെസ്റ്റുകളില്‍ എല്ലായിപ്പോഴും മേല്‍ക്കൈ നേടാറുള്ളത് ബൗളര്‍മാരാണ്. ഇന്ത്യ ഇതുവരെയായി ഇംഗ്ലണ്ടില്‍ 17 ടെസ്റ്റു പരമ്പരകള്‍ കളിച്ചിട്ടുണ്ട്. ഇവയില്‍ ജയിച്ചതാകട്ടെ മൂന്നെണ്ണത്തിലും. ജയപരാജയങ്ങള്‍ മാറ്റവെച്ചാല്‍, ഇംഗ്ലണ്ടില്‍ മിന്നിത്തിളങ്ങിയ ബൗളര്‍മാര്‍ ഇന്ത്യയ്ക്കുണ്ട്. ഇവയില്‍ ആരാധകര്‍ ഒരിക്കലും മറക്കാത്ത അഞ്ചു ബൗളിങ് പ്രകടനം ഇവയാണ്.

ബി ചന്ദ്രശേഖര്‍

ബി ചന്ദ്രശേഖര്‍

1971ല്‍ ഇംഗ്ലണ്ടില്‍ പരമ്പര വിജയം നേടിയ ടീമിലെ അംഗമായിരുന്നു സ്പിന്നര്‍ ബി ചന്ദ്രശേഖര്‍. ആദ്യ രണ്ടു ടെസ്റ്റുകളും സമനിലയിലായതോടെ ഓവലില്‍ നടന്ന മൂന്നാം ടെസ്റ്റ് നിര്‍ണായകമായി. ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 355 റണ്‍സെടുത്തിരുന്നു. ഇന്ത്യയാകട്ടെ 284 റണ്‍സ് എല്ലാവരും പുറത്തായി.

71 റണ്‍സ് ലീഡുമായി ഇറങ്ങിയ ഇംഗ്ലണ്ട് അനായാസം ജയിക്കുമെന്നായിരുന്നു ഏവരും കരുതിയത്. എന്നാല്‍, ചന്ദ്രശേഷഖറിന്റെ മാന്ത്രിക സ്‌പെല്ലിനു മുന്നില്‍ ഇംഗ്ലണ്ട് 101 റണ്‍സിന് പുറത്തായി. 38 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ആറു വിക്കറ്റുകളാണ് ചന്ദ്രശേഖര്‍ നേടിയത്. 173 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ അനായാസം ജയിച്ചുകയറുകയും ചെയ്തു. ഇന്ത്യയുടെ ഇംഗ്ലണ്ടിലെ ആദ്യ ടെസ്റ്റ് വിജയവും പരമ്പര വിജയവും അതായിരുന്നു.

അനില്‍ കുംബ്ലെ

അനില്‍ കുംബ്ലെ

2002ല്‍ ഇംഗ്ലണ്ടില്‍ പര്യടനം നടത്തിയ ഇന്ത്യന്‍ ടീം അംഗമായ അനില്‍ കുംബ്ലെ രണ്ട് ഇന്നിങ്‌സുകളിലുമായി നേടിയ ഏഴു വിക്കറ്റ് പ്രകടനം ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചു. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 628 റണ്‍സിന്റെ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് കുംബ്ലെയുടെ മൂന്ന് വിക്കറ്റ് പ്രകടനത്തില്‍ 273 റണ്‍സിന് ഓള്‍ഔട്ടായി. ഫോളോ ഓണ്‍ ചെയ്ത ഇംഗ്ലണ്ട് ഒരവസരത്തില്‍ കരകയറുമെന്ന് തോന്നലുളവാക്കിയെങ്കിലും കുംബ്ലെയുടെ നാല് വിക്കറ്റ് പ്രകടനം ഇംഗ്ലണ്ടിനെ തളച്ചിട്ടപ്പോള്‍ ഇന്ത്യ ഒരിന്നിങ്‌സിനും 46 റണ്‍സിനും ജയിച്ചു.

സഹീര്‍ ഖാന്‍

സഹീര്‍ ഖാന്‍

2007ല്‍ നടന്ന ടെസ്റ്റ് മത്സരത്തില്‍ സഹീര്‍ ഖാന്റെ രണ്ട് ഇന്നിങ്‌സുകളിലുമായുള്ള 9 വിക്കറ്റ് പ്രകടനവും എടുത്തുപറയേണ്ടതാണ്. ട്രെന്റ് ബ്രിഡ്ജില്‍ നടന്ന മത്സരത്തില്‍ ആദ്യം ബൗള്‍ ചെയ്ത ഇന്ത്യ സഹീര്‍ ഖാന്റെ നാലുവിക്കറ്റ് മികവില്‍ ഇംഗ്ലണ്ടിനെ 198 റണ്‍സിന് പുറത്താക്കിയിരുന്നു. രണ്ടാം ഇന്നിങ്‌സിലും മിന്നുന്ന പ്രകടനം കാഴ്ചവെച്ച സഹീര്‍ അഞ്ചുവിക്കറ്റ് വീഴ്ത്തി. ടെസ്റ്റില്‍ ജയിച്ച ഇന്ത്യ പരമ്പരയുമായാണ് അന്ന് മടങ്ങിയത്.

ഇശാന്ത് ശര്‍മ

ഇശാന്ത് ശര്‍മ

2014ല്‍ ഇന്ത്യ 3-1 എന്ന നിലയില്‍ പരമ്പര തോറ്റെങ്കിലും ലോര്‍ഡ്‌സില്‍ ഇശാന്ത് ശര്‍മയുടെ ബൗളിങ് മികവില്‍ നേടിയ വിജയം എന്നും ഓര്‍മിക്കപ്പെടുന്നതാണ്. ആദ്യ ഇന്നിങ്‌സില്‍ 24 ഓവര്‍ പന്തെറിഞ്ഞിട്ടും ഒരു വിക്കറ്റ് പോലും ലഭിക്കാതിരുന്ന ഇശാന്ത് ശര്‍മ രണ്ടാം ഇന്നിങ്‌സില്‍ 74 റണ്‍സിന് 7 വിക്കറ്റ് പ്രകടനം നടത്തി ഇന്ത്യയെ 95 റണ്‍സ് വിജയത്തിലേക്ക് നയിച്ചു.

ഭുവനേശ്വര്‍ കുമാര്‍

ഭുവനേശ്വര്‍ കുമാര്‍

2014ല്‍ ഇശാന്ത് ശര്‍മ ലോര്‍ഡ്‌സില്‍ നടത്തിയ രണ്ടാം ഇന്നിങ്‌സ് പ്രകടനത്തിന് മുന്‍പ് ഒന്നാം ഇന്നിങ്‌സില്‍ ഭുവനേശ്വര്‍ കുമാര്‍ ആറു വിക്കറ്റ് വീഴ്ത്തിയിരുന്നു. ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സ് ആയ 295 റണ്‍സിന് മറുപടിയായി ഇംഗ്ലണ്ടിനെ കൂറ്റന്‍ സ്‌കോറിലേക്ക് കടക്കാതെ തടഞ്ഞിട്ടത് ഭുവിയുടെ ബൗളിങ്ങായിരുന്നു. ടെസ്റ്റ് വിജയത്തില്‍ ഇശാന്തിനൊപ്പം തുല്യ പങ്ക് ഭുവനേശ്വറിനുമുണ്ടായിരുന്നു.


Story first published: Sunday, July 29, 2018, 12:18 [IST]
Other articles published on Jul 29, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+