Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകേഷ് രാഹുലിന് സെഞ്ച്വറി, ഇന്ത്യ എട്ടു വിക്കറ്റിന് ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചു

Kuldeep

ഓള്‍ഡ് ട്രാഫോര്‍ഡ്: ഇംഗ്ലണ്ടിനെതിരേയുള്ള ആദ്യ ട്വന്റി മത്സരത്തില്‍ ഇന്ത്യ എട്ടു വിക്കറ്റിന് ജയിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സ് നേടി. ലോകേഷ് രാഹുലിന്റെ സെഞ്ച്വറിയുടെ മികവില്‍ ഇന്ത്യ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 18.2 ഓവറില്‍ തന്നെ ടാര്‍ജറ്റ് മറികടന്ന് തകര്‍പ്പന്‍ വിജയം സ്വന്തമാക്കി.

Rahul

ടോസ് നേടിയ ഇന്ത്യ ആതിഥേയരായ ഇംഗ്ലണ്ടിനെ ബാറ്റിങിനയക്കുകയായിരുന്നു. ഓപണര്‍മാര്‍ ഭേദപ്പെട്ട തുടക്കം നല്‍കിയെങ്കിലും സ്പിന്നര്‍ കുല്‍ദീപ് യാദവിന്റെ തകര്‍പ്പന്‍ ബൗളിങിനു മുന്നില്‍ ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റിന് 159 റണ്‍സിലൊതുങ്ങുകയായിരുന്നു.

India England

അഞ്ച് വിക്കറ്റ് വീഴ്ത്തി കുല്‍ദീപ് അന്താരാഷ്ട്ര കരിയറിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം തന്നെ മാഞ്ചസ്റ്ററില്‍ കാഴ്ചവയ്ക്കുകയായിരുന്നു. നാല് ഓവറില്‍ 24 റണ്‍സ് വിട്ടുകൊടുത്താണ് കുല്‍ദീപ് അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയത്. ഉമേഷ് യാദവ് രണ്ടും ഹാര്‍ദിക് പാണ്ഡ്യ ഒരു വിക്കറ്റും വീഴ്ത്തി.
46 പന്തില്‍ എട്ട് ബൗണ്ടറിയും രണ്ട് സിക്‌സറും ഉള്‍പ്പെടെ 69 റണ്‍സെടുത്ത വിക്കറ്റ്കീപ്പര്‍ ബാറ്റ്‌സ്മാന്‍ ജോസ് ബട്‌ലറാണ് ഇംഗ്ലീഷ് നിരയിലെ ടോപ്‌സ്‌കോറര്‍. ഓപണര്‍ ജേസന്‍ റോയ് (30), ഡേവിഡ് വില്ലെ (28*) എന്നിവരാണ് ഇംഗ്ലണ്ട് നിരയില്‍ രണ്ടക്കം കണ്ട മറ്റു താരങ്ങള്‍. 20 പന്തില്‍ അഞ്ച് ബൗണ്ടറിയുള്‍പ്പെടുന്നതാണ് റോയിയുടെ ഇന്നിങ്‌സ്. പുറത്താവാതെ 15 പന്തില്‍ നിന്ന് രണ്ട് വീതം സിക്‌സറും ബൗണ്ടറിയുമാണ് വില്ലെ നേടിയത്.
1
42368
Story first published: Wednesday, July 4, 2018, 2:03 [IST]
Other articles published on Jul 4, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+