For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

INDvENG: ലോര്‍ഡ് ശര്‍ദ്ദുല്‍!- അക്കാര്യത്തിനും ശര്‍ദ്ദുല്‍ തന്നെ ബെസ്റ്റ്, പുകഴ്ത്തി ഫാന്‍സ്

രണ്ടു വിക്കറ്റുകള്‍ പേസര്‍ വീഴ്ത്തിയിരുന്നു

1

ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കു വേണ്ടി ഉജ്ജ്വല ബൗളിങ് കാഴ്ചവച്ച പേസര്‍ ശര്‍ദ്ദുല്‍ ടാക്കൂറിനെ വാനോളം പ്രശംസിക്കുകയാണ് ആരാധകര്‍. സോഷ്യല്‍ മീഡിയകളിലൂടെ നിരവധി പേരാണ് താരത്തെ പ്രശംസിച്ചിരിക്കുന്നത്. സീനിയര്‍ പേസര്‍ ഇഷാന്ത് ശര്‍മയെ പിന്തള്ളി പ്ലെയിങ് ഇലവനിലെത്തിയ ശര്‍ദ്ദുല്‍ ടീം മാനേജ്‌മെന്റിന്റെ പ്രതീക്ഷ കാക്കുന്ന പ്രകടനമാണ് നടത്തിയത്. രണ്ടു വിക്കറ്റുകള്‍ പേസര്‍ വീഴ്ത്തിയിരുന്നു.

ഒന്ന് ടീമിന്റെ ക്യാപ്റ്റനുമായ ടോപ്‌സ്‌കോററുമായ ജോ റൂട്ടിന്റെ വിലപ്പെട്ട വിക്കറ്റായിരുന്നെങ്കില്‍ മറ്റൊന്ന് വാലറ്റക്കാരന്‍ ഓലി റോബിന്‍സണിന്റേതായിരുന്നു. ഇംഗ്ലീഷ് നിരയില്‍ ഏറ്റവും നന്നായി ബാറ്റ് ചെയ്ത് റൂട്ടിന്റെ വിക്കറ്റെടുത്തതോടെ വലിയ വിക്കറ്റ് വീഴ്ത്തുകയെന്ന തന്റെ പതിവ് ശര്‍ദ്ദുല്‍ തെറ്റിച്ചതുമില്ല. 108 ബോൡ 11 ബൗണ്ടറികളോടെ 64 റണ്‍സ് നേടിയ റൂട്ടിനെ ശര്‍ദ്ദുല്‍ വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു. 200ന് മുകളില്‍ സ്‌കോര്‍ ഇംഗ്ലണ്ട് നേടുമെന്നിരിക്കെയായിരുന്നു റൂട്ടിന്റെ നിര്‍ണായക വിക്കറ്റ് ശര്‍ദ്ദുല്‍ പിഴുതത്. ഇതോടെ മുനയൊടിഞ്ഞ ഇംഗ്ലണ്ട് 183ന് പുറത്താവുകയും ചെയ്തു. ടീം സ്‌കോര്‍ 155ല്‍ വച്ചായിരുന്നു ഇംഗ്ലീഷ് നായകന്റെ മടക്കം.

ആദ്യദിനമായ ഇന്ന് ഇന്ത്യന്‍ നിരയിലെ നാലു ഫാസ്റ്റ് ബൗളര്‍മാരില്‍ അവസാനമായിരുന്നു ശര്‍ദ്ദുലിനെ കോലി ബോള്‍ ഏല്‍പ്പിച്ചത്. മികച്ച ലൈനിലും ലെങ്ത്തിലും പന്തെറിഞ്ഞ അദ്ദേഹം ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാര്‍ക്കു അനായാസം റണ്‍സെടുക്കാനുള്ള ഒരു പഴുതും നല്‍കിയില്ല. വളരെ നന്നായി ബോള്‍ സ്വിങ് ചെയ്യിക്കാനും ശര്‍ദ്ദുലിനു സാധിച്ചു.

ഇതിനു ലഭിച്ച പ്രതിഫലം കൂടിയായിരുന്നു റൂട്ടിന്റെ വിക്കറ്റ്. ഇംഗ്ലണ്ട് നായകനെ വിക്കറ്റിനു മുന്നില്‍ കുരുക്കിയ അതേ ഓവറില്‍ തന്നെ റോബിന്‍സണിനെ റണ്ണെടുക്കുന്നതിനു മുമ്പ് ശര്‍ദ്ദുല്‍ ഷമിക്കു സമ്മാനിക്കുകയും ചെയ്തു. 13 ഓവറില്‍ മൂന്നു മെയ്ഡനുകളടക്കം 41 റണ്‍സ് വിട്ടുകൊടുത്തായിരുന്നു അദ്ദേഹം രണ്ടു പേരെ മടക്കിയത്.

ട്വിറ്ററിലൂടെ നിരവധി ആരാധകരാണ് ശര്‍ദ്ദുലിന്റെ പ്രകടനത്തെ പ്രശംസിച്ചിരിക്കുന്നത്-

ലോര്‍ഡ് ശര്‍ദ്ദുല്‍ തന്റെ ജോലി തുടങ്ങിക്കഴിഞ്ഞു, തനിക്ക് ഏറ്റവും നന്നായി ചെയ്യാനറിയാവുന്നതു തന്നെ എന്നായിരുന്നു ഒരു യൂസര്‍ കുറിച്ചത്.

വമ്പന്‍ വിക്കറ്റുകള്‍ നേടുകയെന്നത് എന്റെ പാഷനാണെന്നായിരുന്നു ശര്‍ദ്ദൂലിന്റെ ഫോട്ടോയ്‌ക്കൊപ്പം ഒരു യൂസറുടെ പ്രതികരണം

വ്യത്യസ്തമായ ഔട്ട്‌സ്വിങറുകളും ഇന്‍സ്വിങറുകളുമുള്ള ടാക്കൂര്‍ ഒരു ടെസ്റ്റ് ബൗളറാണ്. നിര്‍ണായകമായ രണ്ടു വിക്കറ്റുകള്‍ ഈ കളിയില്‍ അദ്ദേഹം നേടിക്കഴിഞ്ഞു. ഇനി ബാറ്റിങിലും ശരദ്ദുലിനു നിര്‍ണായക സംഭാവന നല്‍കാനാവുമെന്ന് ഒരു യൂസര്‍ കുറിച്ചു.

Story first published: Thursday, August 5, 2021, 0:23 [IST]
Other articles published on Aug 5, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+