For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: രജത്ത് വേണ്ട, 3 മാറ്റങ്ങള്‍ വരുത്തണം- ഇന്ത്യയുടെ പ്ലേയിങ് 11 തിരഞ്ഞെടുത്ത് ഹര്‍ഭജന്‍

വിശാഖപട്ടണം: ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് മത്സര ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് നാളെ വിശാഖപട്ടണത്ത് ആരംഭിക്കുകയാണ്. ഒന്നാം ടെസ്റ്റില്‍ ഇന്ത്യ 28 റണ്‍സിന്റെ തോല്‍വി വഴങ്ങിയതിനാല്‍ രണ്ടാം ടെസ്റ്റിലെ ജയം ആതിഥേയരെന്ന നിലയില്‍ ഇന്ത്യക്ക് അഭിമാന പ്രശ്‌നമാണ്. എന്നാല്‍ പരിക്കും മോശം ഫോമും വലക്കുന്ന ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമല്ല. ആദ്യ മത്സരം കളിച്ച കെ എല്‍ രാഹുലും രവീന്ദ്ര ജഡേജയും രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ ടീമിലില്ല.

അതുകൊണ്ടുതന്നെ രണ്ടാം മത്സരത്തില്‍ ടീമില്‍ മാറ്റങ്ങള്‍ വരുത്താന്‍ ഇന്ത്യ നിര്‍ബന്ധിതരായിരിക്കുകയാണ്. ഇന്ത്യയുടെ പ്ലേയിങ് 11ല്‍ ആരൊക്കെ ഉള്‍പ്പെടുമെന്നതാണ് കണ്ടറിയേണ്ടത്. മോശം ഫോമിലുള്ള ശുബ്മാന്‍ ഗില്ലിനേയും ശ്രേയസ് അയ്യരേയും ഇന്ത്യ നിലനിര്‍ത്തുമോ?. ഇപ്പോഴിതാ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യയുടെ പ്ലേയിങ് 11ന്‍ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സ്പിന്നറായ ഹര്‍ഭജന്‍ സിങ്. മൂന്ന് മാറ്റങ്ങളോടെയാണ് ഹര്‍ഭജന്‍ പ്ലേയിങ് 11 പരിഗണിച്ചത്.

രജത് പാട്ടീധാറിനെ തഴഞ്ഞ ഹര്‍ഭജന്‍ സര്‍ഫറാസ് ഖാന്‍ അരങ്ങേറണമെന്നാണ് അഭിപ്രായപ്പെടുന്നത്. ടീമിന്റെ ഓപ്പണര്‍മാരായി നായകന്‍ രോഹിത് ശര്‍മയും യശ്വസി ജയ്‌സ്വാളും തുടരണം. രണ്ട് പേരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഭേദപ്പെട്ട തുടക്കം നല്‍കാന്‍ ഇരുവര്‍ക്കും സാധിക്കുന്നുണ്ട്. എന്നാല്‍ വലിയ സ്‌കോറിലേക്കെത്താന്‍ ഇവര്‍ക്ക് സാധിക്കേണ്ടത് ഇന്ത്യയെ സംബന്ധിച്ച് പ്രധാനപ്പെട്ട കാര്യമാണ്. മൂന്നാം നമ്പറില്‍ ശുബ്മാന്‍ ഗില്‍ തുടരും.

ഓപ്പണറായിരുന്ന ശുബ്മാന്‍ മൂന്നാം നമ്പറിലേക്ക് മാറിയ ശേഷം ഒരു തവണയാണ് 30ലധികം റണ്‍സ് നേടിയത്. എന്നാല്‍ മോശം ഫോമിലാണെങ്കിലും താരത്തെ കൈവിട്ടുകളയാന്‍ ഇന്ത്യ തയ്യാറായേക്കില്ല. അതുകൊണ്ടുതന്നെ മൂന്നാം നമ്പറില്‍ ശുബ്മാന്‍ തുടരണമെന്നാണ് ഹര്‍ഭജനും പറയുന്നത്. മികച്ച തുടക്കത്തെ വലിയ സ്‌കോറാക്കി മാറ്റാന്‍ ശുബ്മാന്‍ ഗില്ലിന് സാധിക്കുന്നില്ലെന്നതാണ് വസ്തുത. നാലാം നമ്പറില്‍ ആര് ബാറ്റു ചെയ്യണമെന്നതാണ് പ്രശ്‌നം.

rohit sharma, yashasvi jaiswal

വിരാട് കോലിയുടെ അഭാവത്തിന് പിന്നാലെ കെ എല്‍ രാഹുല്‍ പരിക്കിന്റെ പിടിയിലുമായി. ഇതോടെ നാലാം നമ്പറില്‍ ആരെന്നത് വലിയ ചോദ്യമാണ്. ശ്രേയസ് അയ്യരാണ് നാലാം നമ്പറില്‍ ബെസ്റ്റ് എന്നാണ് ഹര്‍ഭജന്‍ പറയുന്നത്. എന്നാല്‍ താരത്തിന്റെ സമീപകാല പ്രകടനങ്ങളെല്ലാം മോശമാണ്. അതുകൊണ്ടുതന്നെ നാലാം നമ്പറില്‍ ശ്രേയസിന് വലിയ മികവ് കാട്ടാനാവുമോയെന്നത് കണ്ടറിയാം. അഞ്ചാം നമ്പറില്‍ സര്‍ഫറാസ് ഖാനാണ് ഹര്‍ഭജന്‍ ഇടം നല്‍കുന്നത്.

ആഭ്യന്തര ക്രിക്കറ്റില്‍ സ്ഥിരയോടെ തിളങ്ങുന്ന സര്‍ഫറാസിന് ഇപ്പോഴാണ് ഇന്ത്യന്‍ ടീമിലേക്ക് കന്നി വിളിയെത്തുന്നത്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ള താരങ്ങളിലൊരാളാണ് സര്‍ഫറാസ്. ഫിറ്റ്‌നസ് പ്രശ്‌നമാണെങ്കിലും അതിനെ മറികടക്കുന്ന ബാറ്റിങ് താരം കാഴ്ചവെക്കുന്നു. ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്ന യുവതാരമാണ് സര്‍ഫറാസെന്ന് പറയാം.

ആറാം നമ്പറില്‍ സ്പിന്‍ ഓള്‍റൗണ്ടറും ഇടം കൈയന്‍ ബാറ്റ്‌സ്മാനുമായ വാഷിങ്ടണ്‍ സുന്ദര്‍ കളിക്കണമെന്നാണ് ഹര്‍ഭജന്‍ പറയുന്നത്. രവീന്ദ്ര ജഡേജയുടെ അഭാവത്തില്‍ സുന്ദര്‍ പരിഗണിക്കപ്പെട്ടേക്കും. എഴാം നമ്പറില്‍ വിക്കറ്റ് കീപ്പറായി കെ എസ് ഭരത് തുടരണം. ആദ്യ ടെസ്റ്റില്‍ ഭേദപ്പെട്ട പ്രകടനമാണ് ഭരത് കാഴ്ചവെച്ചത്. എട്ടാം നമ്പറില്‍ ആര്‍ അശ്വിനാണ് അവസരം. ജഡേജയുടെ അഭാവത്തില്‍ അശ്വിന്‍ കൂടുതല്‍ ഉത്തരവാദിത്തം കാട്ടേണ്ടിയിരിക്കുന്നു.

ഒമ്പതാം നമ്പറില്‍ മറ്റൊരു സ്പിന്‍ ഓള്‍റൗണ്ടറായ അക്ഷര്‍ പട്ടേല്‍ കളിക്കുമ്പോള്‍ 10ാം നമ്പറില്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ തുടരണം. 11ാം നമ്പറില്‍ കുല്‍ദീപ് യാദവ് കളിക്കണമെന്നാണ് ഹര്‍ഭജന്‍ പറയുന്നത്. ഇന്ത്യ നാല് സ്പിന്നര്‍മാരെ കളിപ്പിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ഇതിനോടകം സജീവമാണ്. എന്തായാലും ഇന്ത്യക്ക് ജയം അഭിമാന പ്രശ്‌നമാണെന്ന് പറയാം.

Story first published: Thursday, February 1, 2024, 14:13 [IST]
Other articles published on Feb 1, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+