വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സെഞ്ച്വറി നേടാന്‍ സഹായിച്ച ബുംറയ്ക്ക് നന്ദി പറഞ്ഞ് കുക്ക്; ഇന്ത്യയ്ക്ക് നാണക്കേട്

ലണ്ടന്‍: വിടവാങ്ങല്‍ ടെസ്റ്റ് സെഞ്ച്വറിയോടെ അവിസ്മരണീയമാക്കിയ ഇംഗ്ലണ്ട് മുന്‍ ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്ക് ഇന്ത്യന്‍ ബൗളര്‍ ജസ്പ്രീത് ബുംറയ്ക്ക് നന്ദി പറഞ്ഞു. കടുത്ത സമ്മര്‍ദ്ദം അതിജീവിച്ച് സെഞ്ച്വറിയിലേക്ക് നീങ്ങുകയായിരുന്ന താരത്തിന് അത് സാധ്യമാക്കിയത് ബുംറയുടെ സഹായത്താലാണ്. മത്സരശേഷമാണ് കുക്ക് ബുംറയ്ക്ക് നന്ദി അറിയിച്ചത്.

97ല്‍ നില്‍ക്കെ ഒരു സിംഗിളെടുത്ത് മറുവശത്തേക്ക് ഓടിയതായിരുന്നു കുക്ക്. ഇതിനിടെ ബുംറ സ്റ്റമ്പിന്റെ അകലെ എറിഞ്ഞ പന്ത് ചെന്നത് ബൗണ്ടറിയിലേക്ക്. ഇതുവഴി എളുപ്പത്തില്‍ സെഞ്ച്വറി തികയ്ക്കാന്‍ താരത്തിന് കഴിഞ്ഞു. അവസാന ടെസ്റ്റില്‍ സെഞ്ച്വറിയിലേക്ക് നീങ്ങുന്ന കളിക്കാരന് കടുത്ത സമ്മര്‍ദ്ദമുണ്ടാക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞതുമില്ല. ഓവര്‍ത്രോയിലൂടെ കൂടുതല്‍ റണ്‍സ് നല്‍കുകയും ചെയ്തു. 147 റണ്‍സെടുത്താണ് കുക്ക് പിന്നീട് പുറത്തായത്. ബാറ്റ്‌സ്മാനെ 200 തികയ്ക്കാന്‍ ബൗളര്‍മാര്‍ അനുവദിച്ചില്ലെന്നതുമാത്രമാണ് ആശ്വാസം.

alastaircook

അതേസമയം, കഴിഞ്ഞ ഒന്നരവര്‍ഷത്തോളമായി താന്‍ കളിയില്‍നിന്നും വിരമിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് കുക്ക് പറഞ്ഞു. എല്ലായിപ്പോഴും അല്‍പം കൂടി അധികം കളിക്കാന്‍ അടുപ്പമുള്ളവര്‍ നിര്‍ബന്ധിക്കുകയായിരുന്നു. ഇപ്പോള്‍ അവസാനിപ്പിക്കാനുള്ള സമയമായെന്നും താരം വ്യക്തമാക്കി. ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതല്‍ ടെസ്റ്റു റണ്‍സുകളുമായാണ് കുക്ക് കളമൊഴിയുന്നത്.

അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ കുക്കിന് കാര്യമായ റണ്‍സ് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. അഞ്ചാം ടെസ്റ്റില്‍ 218 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. താരം ഫോമിലേക്ക് തിരിച്ചെത്തുന്നതിന്റെ സൂചനയാണിതെങ്കിലും വിരമിക്കാനുള്ള തീരുമാനം മാറ്റിയില്ല. അഞ്ചാം ടെസ്റ്റിന്റെ അഞ്ചാംദിനം നേരത്തെതന്നെ ഇന്ത്യയുടെ ശേഷിക്കുന്ന വിക്കറ്റുകള്‍ വീഴ്ത്തി പരമ്പരയില്‍ 4-1ന്റെ വിജയം നേടാന്‍ കഴിയുമെന്നാണ് ഇംഗ്ലണ്ടിന്റെ പ്രതീക്ഷ.

മെസ്സി ഇപ്പോഴും ചങ്കിടിപ്പ് തന്നെ!! മുന്നോട്ട് നയിക്കാന്‍ അര്‍ജന്റീനയ്ക്ക് വേണം... സഹതാരം പറയുന്നത് മെസ്സി ഇപ്പോഴും ചങ്കിടിപ്പ് തന്നെ!! മുന്നോട്ട് നയിക്കാന്‍ അര്‍ജന്റീനയ്ക്ക് വേണം... സഹതാരം പറയുന്നത്

Story first published: Tuesday, September 11, 2018, 14:09 [IST]
Other articles published on Sep 11, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X