Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രാഹുല്‍ 'നോ' പറഞ്ഞു; ചിന്തിക്കാന്‍ പോലും ഗ്യാപ്പ് കിട്ടാതെ രഹാനെ പുറത്ത്, വീഡിയോ

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ആദ്യ ദിനം ബൗളര്‍മാര്‍ കളി ഇന്ത്യയ്ക്ക് അനുകൂലമാക്കി മാറ്റുകയായിരുന്നു. മറുപടി ബാറ്റിംഗിന് ഇറങ്ങിയപ്പോള്‍ നല്ല തുടക്കം നല്‍കാന്‍ ഇന്ത്യന്‍ ഓപ്പണര്‍മാര്‍ക്കും സാധിച്ചു. എന്നാല്‍ ഓപ്പണര്‍ രോഹിത് ശര്‍മയുടെ വിക്കറ്റ് പോയതിന് പിന്നാലെ ഇന്ത്യയ്ക്ക് തുടരെ തുടരെ വിക്കറ്റുകള്‍ നഷ്ടപ്പെടുകയായിരുന്നു. ഇതോടെ തകര്‍ച്ച മുന്നില്‍ കാണുകയാണ് ഇന്ത്യ.

1

ടീമിനെ മുന്നില്‍ നിന്നും നയിക്കേണ്ടിയിരുന്ന നായകന്‍ വിരാട് കോഹ്ലി ആദ്യ പന്തില്‍ തന്നെ പുറത്താവുകയായിരുന്നു. ജെയിംസ് ആന്റേഴ്സണിന്റെ പന്തിലായിരുന്നു വിരാട് കോഹ്ലി പുറത്തായത്. നായകന് പിന്നാലെ ഇന്ത്യയ്ക്ക് ശക്തമായൊരു പാര്‍ട്ണര്‍ഷിപ്പ് നല്‍കാന്‍ ഉത്തരവാദിത്തമുണ്ടായിരുന്ന ഉപനായകന്‍ അജിന്‍ക്യ രഹാനെയും പുറത്താവുകയായിരുന്നു. എന്നാല്‍ രഹാനെയുടെ പുറത്താകലിന് ദൗര്‍ഭാഗ്യത്തിന്റെ നിഴല്‍ വീണിരുന്നു. സഹതാരം കെഎല്‍ രാഹുലുമായുണ്ടായ ആശയവിനിമയത്തിലെ തകരാറാണ് രഹാനെയുടെ പുറത്താകലിന് കാരണമായത്.

കടുത്ത നിരാശയും പേറിയാണ് രഹാനെ മൈതാനം വിട്ടത്. ഇന്ത്യന്‍ സ്‌കോര്‍ 112-3 എന്ന നിലയില്‍ എത്തി നില്‍ക്കെയായിരുന്നു രാഹനെയുടെ പുറത്താകല്‍. റോബിന്‍സണ്‍ ആയിരുന്നു ബൗളര്‍. പന്ത് നേരിട്ടത് കെഎല്‍ രാഹുല്‍. റോബിന്‍സന്റെ തീപാറും വേഗത്തില്‍ വന്ന പന്ത് രാഹുല്‍ ഡിഫന്റ് ചെയ്ത ശേഷം ക്രിസീല്‍ നിന്നും ഇറങ്ങി. എന്നാല്‍ പന്ത് ഇംഗ്ലണ്ട് ഫീല്‍ഡര്‍ കൈപ്പിടിയില്‍ ഒതുക്കിയതും രാഹുല്‍ ക്രീസിലേക്ക് തിരികെ കയറി. എന്നാല്‍ ഈ സമയത്തിനകം തന്നെ നോണ്‍ സ്ട്രൈക്കര്‍ എന്‍ഡില്‍ നിന്നും രഹാനെ പുറത്ത് കടന്നിരുന്നു.

പിച്ചിന്റെ പകുതി ദൂരം പിന്നിട്ടിരുന്നു രഹാനെ. ഈ അവസരം മുതലെടുത്ത് ഇംഗ്ലണ്ട് പന്ത് നോണ്‍ സ്ട്രൈക്കര്‍ എന്‍ഡിലെ സ്റ്റമ്പ് ലക്ഷ്യമാക്കി എറിയുകയായിരുന്നു. ചിന്തിക്കാനുള്ള സമയം പോലും കിട്ടുന്നതിന് മുമ്പ് രഹാനെ ഔട്ട്. കടുത്ത നിരാശയോടെയായിരുന്നു രാഹനെ മൈതാനത്തു നിന്നും ഡ്രസിംഗ് റൂമിലേക്ക് മടങ്ങിയത്. കെഎല്‍ രാഹുലുമായുണ്ടായ ആശയ വിനിമയത്തിലെ പ്രശ്നമാണ് രാഹനെയുടെ വിക്കറ്റ് നഷ്ടപ്പെടുത്തിയത്.

അതേസമയം നിലവില്‍ ഇന്ത്യ പരുങ്ങലിലാണ്. ഓപ്പണര്‍ രോഹിത് ശര്‍മ്മ 36 റണ്‍സെടുത്ത് പുറത്തായതിന് പിന്നാലെ ഇന്ത്യ നിരയില്‍ വന്നവരെല്ലാം ഒന്നിന് പിറകെ ഒന്നായി പുറത്താവുകയായിരുന്നു. ചേതേശ്വര്‍ പൂജാര നാല് റണ്‍സു മാത്രമെടുത്ത് പുറത്തായപ്പോള്‍ നായകന്‍ വിരാട് കോഹ്ലി ഗോള്‍ഡന്‍ ഡക്കായി. രാഹനെയുടെ സമ്പാദ്യം വെറും അഞ്ച് റണ്‍സായിരുന്നു. നിലവില്‍ ഓപ്പണര്‍ കെഎല്‍ രാഹുലും വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ഋഷഭ് പന്തുമാണ് ക്രീസിലുള്ളത്. രാഹുല്‍ അര്‍ധ സെഞ്ചുറി പിന്നിട്ടിട്ടുണ്ട്.

നേരത്തെ ഒന്നാം ഇന്നിംഗ്സില്‍ 183 റണ്‍സിനായിരുന്നു ഇംഗ്ലണ്ട് പുറത്തായത്. അര്‍ധ സെഞ്ചുറി നേടിയ നായകന്‍ ജോ റൂട്ട് മാത്രമാണ് ഇംഗ്ലണ്ട് നിരയില്‍ പൊരുതി നിന്നത്. നാല് വിക്കറ്റെടുത്ത ജസ്പ്രീത് ബുംറയും മൂന്ന് വിക്കറ്റെടുത്ത ഷമിയും രണ്ട് വിക്കറ്റെടുത്ത ശാര്‍ദുല്‍ ഠാക്കൂറും ചേര്‍ന്നാണ് ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടത്. എന്നാല്‍ തുടക്കത്തില്‍ ലഭിച്ച മുന്‍തൂക്കം നിലനിര്‍ത്താതെ ഇന്ത്യയുടെ മുന്‍നിര വീണതോടെ ടീം പ്രതിസന്ധിയിലാണ്. ഇടയ്ക്ക് മഴ രസം കൊല്ലിയായി വന്നതോടെ കളി അല്‍പ്പ നേരത്ത് നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു. നിലവില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സാണ് ഇന്ത്യ എടുത്തിരിക്കുന്നത്.

വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Story first published: Thursday, August 5, 2021, 22:49 [IST]
Other articles published on Aug 5, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+