Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: സോറി ഭാജു പാ, ഹര്‍ഭജന്റെ നേട്ടം മറികടന്ന അശ്വിന്‍ പ്രതികരിച്ചത് ഇങ്ങനെ

ചെന്നൈ: ഇന്ത്യയില്‍ നടക്കുന്ന ടെസ്റ്റുകളില്‍ ഏറ്റവുമധികം വിക്കറ്റ് സ്വന്തമാക്കിയ ഇന്ത്യന്‍ സ്പിന്നര്‍മാരുടെ പട്ടികയില്‍ ഹര്‍ഭജന്‍ സിംഗിനെ രവിചന്ദ്രന്‍ അശ്വിന്‍ മറികടന്നിരുന്നു. ഇപ്പോള്‍ അതില്‍ പ്രതികരിച്ചിരിക്കുകയാണ് താരം. താന്‍ ആ നേട്ടം അറിഞ്ഞിരുന്നില്ലെന്ന് അശ്വിന്‍ പറഞ്ഞു. ഇന്ത്യന്‍ ടെസ്റ്റുകളില്‍ 266 വിക്കറ്റുകളാണ് ഇതുവരെ അശ്വിന്‍ നേടിയത്. ഇനി അനില്‍ കുംബ്ലെ മാത്രമാണ് അശ്വിന് മുന്നിലുള്ളത്. കുംബ്ലെക്ക് നാട്ടില്‍ നടക്കുന്ന ടെസ്റ്റുകളില്‍ 350 വിക്കറ്റുകളുടെ നേട്ടമുണ്ട്.

1

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ബെന്‍ സ്റ്റോക്‌സിന്റെ വിക്കറ്റ് തെറിപ്പിച്ചാണ് അശ്വിന്‍ ഹര്‍ഭജനെ മറികടന്നത്. 2001ല്‍ ബാജു പാ ഇന്ത്യക്ക് വേണ്ടി പരമ്പര കളിക്കുമ്പോള്‍, എനിക്ക് ഇന്ത്യക്ക് വേണ്ടി ഒരു ഓഫ് സ്പിന്നറായി കളിക്കാനാവുമെന്ന് പോലും ഞാന്‍ കരുതിയിരുന്നില്ല. ആ സമയത്ത് ഞാന്‍ തമിഴ്‌നാടിന് വേണ്ടി കളിക്കുകയായിരുന്നു. എന്നാല്‍ ബാറ്റ്‌സ്മാനായിരുന്നു ആ സമയത്ത് ഞങ്ങള്‍. ബാറ്റിംഗില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് എങ്ങനെയെങ്കിലും കരിയര്‍ മുന്നോട്ട് കൊണ്ടുപോകാനുള്ള ശ്രമത്തിലായിരുന്നു ഞാന്‍. എന്നാല്‍ ഇന്ത്യന്‍ ടീമിനായി കളിക്കാനാവുമോ എന്ന് പോലും എനിക്ക് ഉറപ്പില്ലായിരുന്നുവെന്നും അശ്വിന്‍ പറഞ്ഞു.

താന്‍ മാധ്യമങ്ങളുമായി സംസാരിക്കുന്നത് വരെ എനിക്ക് ആ നേട്ടത്തെ കുറിച്ച് അറിയില്ലായിരുന്നു. മുമ്പ് താന്‍ തമിഴ്‌നാടിന് വേണ്ടി കളിച്ച് കൊണ്ടിരുന്നപ്പോള്‍, എന്നെ പലരും ഹര്‍ഭജനെ പോലെ പന്തെറിയാന്‍ നോക്കുന്നുവെന്ന് പറഞ്ഞ് എന്നെ കളിയാക്കാറുണ്ടായിരുന്നു. ആ തലമുറയില്‍ പല കളിക്കാരും ഇത്തരത്തില്‍ തമാശ പറയാറുണ്ടായിരുന്നു. എന്റെ ബൗളിംഗ് ആക്ഷന്‍ അങ്ങനെയായിരുന്നു. അവിടെ നിന്ന്, ഹര്‍ഭജനെ പോലൊരു താരത്തിന്റെ റെക്കോര്‍ഡ് മറികടക്കുക എന്നത് വളരെ സ്‌പെഷ്യലായിട്ടുള്ള ഒന്നാണ്. വളരെ സന്തോഷം തോന്നു. ബാജു പാ സോറി എന്നും അശ്വിന്‍ പറഞ്ഞു.

ഇംഗ്ലണ്ടിനെതിരെ അഞ്ച് വിക്കറ്റ് നേട്ടവും അശ്വിന്‍ കുറിച്ചു. 43 റണ്‍സ് വഴങ്ങിയാണ് അഞ്ച് വിക്കറ്റെടുത്തത്. ഇംഗ്ലണ്ട് ആദ്യ ഇന്നിംഗ്‌സില്‍ 134 റണ്‍സിന് പുറത്താവുകയും ചെയ്തു. കരിയറില്‍ അഞ്ച് വിക്കറ്റ് 29 തവണയും പത്ത് വിക്കറ്റ് ഏഴ് തവണയും അശ്വിന്‍ വീഴ്ത്തിയിട്ടുണ്ട്. നിലവില്‍ 76 ടെസ്റ്റ് കളിച്ച അശ്വിന്റെ പേരില്‍ 391 വിക്കറ്റുകളുണ്ട്. അനില്‍ കുംബ്ലെയുടെ പേരാണ് ഇന്ത്യയുടെ വിക്കറ്റ് വേട്ടക്കാരില്‍ മുന്നിലുള്ളത്. കുംബ്ലെ 619 വിക്കറ്റുകള്‍ ടെസ്റ്റില്‍ നേടിയിട്ടുണ്ട്. രണ്ടാം സ്ഥാനത്ത് കപില്‍ ദേവാണ്. 434 വിക്കറ്റുണ്ട് അദ്ദേഹത്തിന്. ഹര്‍ഭജന്‍ 417 വിക്കറ്റുമായി മൂന്നാം സ്ഥാനത്താണ്. അശ്വിന്‍ 400 വിക്കറ്റിലേക്ക് അടുത്ത് കൊണ്ടിരിക്കുകയാണ്.

Story first published: Sunday, February 14, 2021, 23:19 [IST]
Other articles published on Feb 14, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+