വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ഇന്ത്യ തോറ്റതിന് കാരണം ആ 3 പേര്‍, അവര്‍ക്കില്ലാത്തത് അക്കാര്യമെന്ന് മഞ്ജരേക്കര്‍!!

By Vaisakhan MK

മുംബൈ: ഇംഗ്ലണ്ടിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ തോറ്റതിന് കാരണം മൂന്ന് പേരാണെന്ന് സഞ്ജയ് മഞ്ജരേക്കര്‍. ഇന്ത്യ സ്പിന്നര്‍മാരാണ് തോല്‍വിക്ക് പ്രധാന കാരണക്കാരെന്ന് മഞ്ജരേക്കര്‍ വിലയിരുത്തുന്നു. 227 റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വി. അതേസമയം സ്പിന്നര്‍മാര്‍ എങ്ങനെ പരാജയത്തിന് കാരണമായി എന്ന് വിലയിരുത്തുകയാണ് മഞ്ജരേക്കര്‍. രവിചന്ദ്രന്‍ അശ്വിന്‍, ഷഹബാസ് നദീം, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവര്‍ക്ക് ചെന്നൈയിലെ ചിദംബരം സ്റ്റേഡിയത്തിലെ സാഹചര്യങ്ങള്‍ മുതലെടുക്കാനായില്ലെന്ന് അദ്ദേഹം പറയുന്നു. ഇവര്‍ക്കെല്ലാം ഫിസിക്കല്‍ ഫിറ്റ്‌നെസ് കുറവായിരുന്നുവെന്നും മഞ്ജരേക്കര്‍ വ്യക്തമാക്കി.

1

മഞ്ജരേക്കര്‍ പറഞ്ഞത് പോലെ വാഷിംഗ്ടണ്‍ സുന്ദറും നദീമും പന്തുകൊണ്ട് വലിയ പരാജയമായിരുന്നു. ഇന്ത്യക്ക് തിരിച്ചടിയായതും ഇവരുടെ ബൗളിംഗായിരുന്നു. പക്ഷേ അശ്വിന്‍ ഒന്നാം ടെസ്റ്റില്‍ ഏറ്റവുമധികം വിക്കറ്റെടുത്ത ബൗളര്‍ കൂടിയാണ്. ഒമ്പത് വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. നദീമിന് നാല് വിക്കറ്റ് ആകെ കിട്ടിയപ്പോള്‍ സുന്ദറിന് ഒരു വിക്കറ്റ് പോലും കിട്ടിയില്ല. ഇവര്‍ രണ്ട് പേരും രണ്ടാം ടെസ്റ്റില്‍ കളിക്കാനുള്ള സാധ്യത കുറവാണ്. ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്ക് ഫിറ്റ്‌നെസ് കുറവ് ഉള്ളത് കൊണ്ട് വേഗം കുറഞ്ഞ ചെന്നൈ പിച്ചില്‍ നിന്ന് ആനുകൂല്യം നേടാന്‍ കഴിഞ്ഞില്ലെന്നും മഞ്ജരേക്കര്‍ പറയുന്നു.

ചെന്നൈയില്‍ കത്തിനില്‍ക്കുന്ന വെയിലുണ്ടായിരുന്നു. അതുകൊണ്ട് തന്നെ കളിക്കാന്‍ നല്ല ഫിറ്റ്‌നെസ് ആവശ്യമായിരുന്നു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ നമ്മുടെ സ്പിന്നര്‍മാര്‍ക്ക് ഫിറ്റ്‌നെസ്സില്ലായിരുന്നു. അതുകൊണ്ട് നമ്മള്‍ പരാജയപ്പെട്ടു. ഇന്ത്യന്‍ ക്രിക്കറ്റിനെ മെച്ചപ്പെടുത്തുന്നതിനായി ഒരു കഠിന സത്യത്തെ നമ്മള്‍ അംഗീകരിക്കണം. ഫിറ്റ്‌നെസ്സാണ് വേണ്ടത്. ഫിസിക്കലി കരുത്തില്ലാത്തതാണ് നമ്മുടെ സ്പിന്നര്‍മാരുടെ ഏറ്റവും വലിയ പ്രശ്‌നം. അതാണ് ഫിറ്റ്‌നെസ്സില്‍ വേണ്ടതെന്നും മഞ്ജരേക്കര്‍ പറഞ്ഞു. ഞാനായിരു ഇന്ത്യന്‍ ടീമിന്റെ പരിശീലകനെങ്കില്‍, ഇവരെല്ലാം മണിക്കൂറുകളോളം ജിമ്മില്‍ ചെലവഴിക്കുമായിരുന്നുവെന്നും മഞ്ജരേക്കര്‍ വ്യക്തമാക്കി.

വിരലുകള്‍ക്ക് ബലം വെക്കാന്‍ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ വര്‍ക്കൗട്ട് ചെയ്യണം. അത് ശരീരം മൊത്തം കൊണ്ടുവരണം. അത് ബൗളിംഗില്‍ മൊത്തം പ്രകടമാകും. നിങ്ങള്‍ ഫിറ്റും സ്‌ട്രോങ്ങുമല്ലെങ്കില്‍ പന്ത് നന്നായി കറക്കി എറിയാന്‍ സാധിക്കില്ല. വേഗം കുറഞ്ഞ് തിരിയുന്ന പന്തുകള്‍ എറിയാനുള്ള നിങ്ങളുടെ കഴിവുകളെയാണ് അത് ബാധിക്കുക. കൂടുതല്‍ സമയം ജിമ്മില്‍ ചെലവിടാന്‍ കോച്ച് സ്പിന്നര്‍മാരോട് പറയണം. കാരണം അവര്‍ക്ക് നല്ല കഴിവുണ്ട്. രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനോട് അവര്‍ക്ക് അദ്ഭുതം കാണിക്കാന്‍ സാധിക്കും. ഇവര്‍ കഴിവ് പുറത്തെടുത്താന്‍ ജോ റൂട്ട് അടക്കമുള്ള താരങ്ങള്‍ക്ക് നല്ല രീതിയില്‍ കളിക്കാന്‍ ഒരിക്കലും സാധിക്കില്ലെന്നും മഞ്ജരേക്കര്‍ പറഞ്ഞു.

Story first published: Thursday, February 11, 2021, 22:29 [IST]
Other articles published on Feb 11, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X