അഞ്ചാം ടെസ്റ്റ്; ധോണി ആരെ തള്ളും, ആരെ കൊള്ളും?
ഓവല്‍: ഇഷാന്ത് ശര്‍മ, ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, മുഹമ്മദ് ഷമി, സ്റ്റുവര്‍ട്ട് ബിന്നി എന്നിങ്ങനെ അഞ്ച് പേരെയാണ് ഇന്ത്യ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ പരീക്ഷിച്ച് ഒഴിവാക്കിയത്. ഇതില്‍ ഇഷാന്ത് ഒഴികെ മറ്റുള്ളവരെല്ലാം മോശം കളി കൊണ്ട് പുറത്തായവരാണ്. ഇപ്പോള്‍ കളിക്കുന്നവരും മെച്ചമായത് കൊണ്ടൊന്നുമല്ല, സമയം നല്ലതായത് കൊണ്ട് മാത്രമാണ് ടീമില്‍ തുടരുന്നത്.
വിരാട് കോലി, ചേതേശ്വര്‍ പൂജാര, ഗൗതം ഗംഭീര്‍, ജഡേജ, പങ്കജ് സിംഗ് എന്നിവരെല്ലാം ദയനീയമായ കളിയാണ് കളിക്കുന്നത്. ധോണി, രഹാനെ, മുരളി വിജയ്, ഭുവനേശ്വര്‍, ആരോണ്‍ എന്നിവരാണ് തമ്മില്‍ ഭേദം. അഞ്ചാം ടെസ്റ്റിന് വെള്ളിയാഴ്ച കളത്തിലിറങ്ങുമ്പോള്‍ ആരൊയൊക്കെ കളിപ്പിക്കണം ആരെയൊക്കെ ഒഴിവാക്കണം എന്നതാകും ധോണിയുടെ ഏറ്റവും വലിയ വെല്ലുവിളി.
പരമ്പരയില്‍ പിന്നിട്ടുനില്‍ക്കുന്ന ഇന്ത്യക്ക് ഈ കളി ജയിച്ചേ പറ്റൂ. എന്താണ് ഇന്ത്യയുടെ സാധ്യതകള്‍. മാനക്കേട് ഒഴിവാക്കാന്‍ ആരെയാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്.

ധോണി ക്യാപ്റ്റനാകണം
ഇത് മരണക്കളിയാണ്. ജയിച്ചേ പറ്റൂ. സമനില പോലും പോര. ആത്മവിശ്വാസത്തിന്റെ പരകോടിയില്‍ നില്‍ക്കുന്ന ഇംഗ്ലണ്ടിനെ തോല്‍പിക്കാന്‍ ധോണി മുന്നില്‍ നിന്ന് നയിക്കണം. ക്യാപ്റ്റന്‍ കൂള്‍ നായകന്റെ കളി പുറത്തെടുത്താലേ ഇന്ത്യയ്ക്ക് രക്ഷയുള്ളൂ.

ഇഷാന്ത് തിരിച്ചുവരും
ഫാസ്റ്റ് ബൗളര്‍ ഇഷാന്ത് ശര്‍മ തിരിച്ചെത്തുന്നത് ഇന്ത്യന്‍ ബൗളിംഗിന് ആവേശം പകരും. ലോര്‍ഡ്‌സിലെ ജയത്തിന് ശേഷം ഇഷാന്ത് കളിച്ചിട്ടില്ല. ഇഷാന്ത് വരുമ്പോള്‍ പങ്കജ് സിംഗ് പുറത്തുപോകും.

ആരോണിനെ മാറ്റല്ലേ
നാലാം ടെസ്റ്റില്‍ മാത്രമാണ് വരുണ്‍ ആരോണ്‍ കളിച്ചത്. മികച്ച പേസും ബൗണ്‍സും കൊണ്ട് പ്രതീക്ഷ നല്‍കുന്ന ആരോണിനെ ധോണി അവസാന ടെസ്റ്റിലും കളിപ്പിക്കും എന്ന് കരുതാം.

കോലി ഒന്നെങ്കിലും
എത്ര മോശം ഫോമിലാണെങ്കിലും ഒരു പരമ്പര മൊത്തം കളിക്കുമ്പോള്‍ ഒരെണ്ണമെങ്കിലും ജയിപ്പിക്കേണ്ട ബാധ്യത കോലിക്കുണ്ട്. ഇന്ത്യയുടെ യുവ സൂപ്പര്‍ സ്റ്റാര്‍ അവസരത്തിനൊത്ത് ഉയരുമെന്ന് പ്രതീക്ഷിക്കാം.

ഭുവിക്ക് എന്തുപറ്റി
പരമ്പരയുടെ ആദ്യ പകുതിയില്‍ ബാറ്റ് കൊണ്ടും പന്ത് കൊണ്ടും തിളങ്ങിയ ഭുവനേശ്വര്‍ കുമാറും പോകെപ്പോകെ ഫോമൗട്ടായ പോലെയാണ്. ബാറ്റിംഗിലും സ്‌കോറുകള്‍ ഒന്നുമില്ല. കളി ജയിക്കാന്‍ പോന്ന ബൗളിംഗുമില്ല.

ജഡേജയെ വേണോ
ഉപകാരമുള്ള ഒരേയൊരു ഇന്നിംഗ്‌സാണ് ജഡേജ ഇംഗ്ലണ്ടില്‍ ഇതുവരെ കളിച്ചത്. അശ്വിന്‍ വന്നതോടെ ജഡേജയ്ക്ക് ഒരു വിശ്രമം കൊടുക്കാവുന്നതാണ്. പകരം രോഹിത് ശര്‍മയെ പരീക്ഷിക്കാം.

പൂജാര ഉഷാറാകണം
ജൂനിയര്‍ ദ്രാവിഡ് എന്ന പേര് മാത്രം പോര, അതിനൊത്ത പ്രകടനവും പൂജാരയില്‍ നിന്നും പ്രതീക്ഷിക്കുന്നുണ്ട്. മൂന്നാം നമ്പറില്‍ പൂജാരയുടെ റോള്‍ നിര്‍ണായകമാണ്.

തുടക്കം ബഹുമോശം
പരമ്പരയില്‍ ഇതുവരെ ഇന്ത്യയ്ക്ക് നല്ലൊരു തുടക്കം കിട്ടിയിട്ടില്ല. ആദ്യരണ്ട് കളികള്‍ക്ക് ശേഷം മുരളി വിജയും ഫോമൗട്ടായ പോലെയാണ്.

ഗംഭീറില്‍ പ്രതീക്ഷയ്ക്ക് വകയുണ്ടോ
ശിഖര്‍ ധവാനെ മാറ്റി ഗംഭീര്‍ വന്നെങ്കിലും കളിയില്‍ വലിയ മാറ്റമൊന്നും കാണാനില്ല. അവസാന ടെസ്റ്റിലെങ്കിലും ഗംഭീറില്‍ നിന്നും ഗംഭീരമായ ഒരു ഇന്നിംഗ്‌സ് പ്രതീക്ഷിക്കാമോ
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications