Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: മൂന്നു തെറ്റുകള്‍ കോലി ആവര്‍ത്തിക്കരുത്, തുടര്‍ന്നാല്‍ ഇന്ത്യയെ ഇംഗ്ലണ്ട് തൂത്തുവാരും!

1

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ രണ്ടാം സീസണില്‍ ഇന്ത്യയുടെ ആദ്യ പരമ്പര ഇംഗ്ലണ്ടിനെതിരേയാണ്. ആഗസ്റ്റിലാണ് അഞ്ചു ടെസ്റ്റുകളുടെ പരമ്പരയ്ക്കു തുടക്കമാവുന്നത്. ഇംഗ്ലീഷ് പിച്ചുകളില്‍ കാര്യങ്ങള്‍ അത്ര എളുപ്പമാവില്ലെന്നു അവസാനമായി ന്യൂസിലാന്‍ഡിനെതിരേ നടന്ന ലോക ചാംപ്യന്‍ഷിപ്പ് ഫൈനലോടെ വിരാട് കോലിക്കും സംഘത്തിനും ബോധ്യമായിട്ടുണ്ടാവും. കിവികളോടു എട്ടു വിക്കറ്റിന്റെ കനത്ത പരാജയമായിരുന്നു ഇന്ത്യക്കു നേരിട്ടത്.

മഴയെ തുടര്‍ന്നു രണ്ടു ദിവസത്തെ കളി പൂര്‍ണമായി ഉപേക്ഷിക്കപ്പെട്ടിട്ടും ഫൈനലില്‍ സമനില പോലും പിടിച്ചെടുക്കാന്‍ ഇന്ത്യക്കായില്ല. നായകന്‍ കോലിയുടെ ചില അബദ്ധങ്ങളും ഇന്ത്യന്‍ തോല്‍വിക്കു വഴി വച്ചിരുന്നു. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലും ഇതാവര്‍ത്തിച്ചാല്‍ ഇന്ത്യ തൂത്തുവാരപ്പെട്ടേക്കും. കോലി ആവര്‍ത്തിക്കാതിരിക്കേണ്ട മൂന്നു തെറ്റുകള്‍ എന്തൊക്കെയാണെന്നു നോക്കാം.

 രണ്ടു സ്പിന്നര്‍മാര്‍ വേണ്ട

രണ്ടു സ്പിന്നര്‍മാര്‍ വേണ്ട

ഫൈനലില്‍ രണ്ടു സ്പിന്നര്‍മാരെ കളിപ്പിക്കാനുള്ള കോലിയുടെ തീരുമാനം വന്‍ അബദ്ധമായി മാറിയിരുന്നു. ആര്‍ അശ്വിനും രവീന്ദ്ര ജഡേജയുമായിരുന്നു സ്പിന്‍ ബൗളിങിനു നേതൃത്വം നല്‍കിയത്. അശ്വിന്‍ മോശമല്ലാത്ത പ്രകടനം നടത്തിയെങ്കിലും ജഡേജയ്ക്കു ഒരു ഇംപാക്ടുമുണ്ടാക്കാനായില്ല.
ഇംഗ്ലണ്ടിനെതിരേ ഒരു സ്പിന്നറെ മാത്രം കോലി കളിപ്പിക്കുന്നതാവും ഉചിതം. സാഹചര്യം പേസ് ബൗളിങിന് കൂടുതല്‍ അനുകൂലമാണെങ്കില്‍ അഞ്ചു പേസര്‍മാരെയും അദ്ദേഹത്തിനു പരീക്ഷിക്കാം. ഇന്ത്യക്കെതിരായ ഫൈനലില്‍ ന്യൂസിലാന്‍ഡ് അഞ്ചു പേസര്‍മാരെ ഇറക്കിയിരുന്നു.

 സീനിയര്‍ താരങ്ങളെ അമിതമായി ആശ്രയിക്കല്‍

സീനിയര്‍ താരങ്ങളെ അമിതമായി ആശ്രയിക്കല്‍

മോശം ഫോമിലായിട്ടും സീനിയര്‍ താരങ്ങളെ അമിതമായി ആശ്രയിച്ചതും ഫൈനലില്‍ കോലിയുടെ ഭാഗത്തു നിന്നുണ്ടായ മറ്റൊരു വീഴ്ചയായിരുന്നു. ചേതേശ്വര്‍ പുജാരയും വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയും മോശം ഫോമിലായിട്ടും ഫൈനലില്‍ കോലി ഇവരില്‍ വീണ്ടും വിശ്വാസമര്‍പ്പിക്കുകയായിരുന്നു. രണ്ടിന്നിങ്‌സുകളിലും ഇതു പിഴയ്ക്കകുയും ചെയ്തു. ചാംപ്യന്‍ഷിപ്പില്‍ രഹാനെ ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍ ആയിരുന്നെങ്കിലും കുറച്ചു കാലമായി മോശം ഫോമിലാണ്. ഫൈനലിലും അദ്ദേഹം നിരാശപ്പെടുത്തി.
ഇംഗ്ലണ്ടിനെതിരേ ഇവരെ പുറത്തിരുത്തി കെഎല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ഹനുമാ വിഹാരി എന്നിവരെപ്പോലുള്ളവര്‍ക്കു അവസരം നല്‍കാന്‍ കോലി ധൈര്യം കാണിക്കേണ്ടതുണ്ട്.

 മുഹമ്മദ് സിറാജിനെ കളിപ്പിക്കണം

മുഹമ്മദ് സിറാജിനെ കളിപ്പിക്കണം

നിലവില്‍ ഇന്ത്യന്‍ സംഘത്തിലെ ഏറ്റവും മികച്ച ഫോമില്‍ പന്തെറിയുന്ന താരമാണ് പേസര്‍ മുഹമ്മദ് സിറാജ്. പക്ഷെ ന്യൂസിലാന്‍ഡിനെതിരായ ഫൈനലില്‍ സിറാജിനെ പുറത്തിരുത്തിയത് കോലി കാണിച്ച മണ്ടത്തരമാണ്. കഴിഞ്ഞ വര്‍ഷമവസാനത്തോടെ നടന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയിലായിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റം. പരിക്കു കാരണം സീനിയര്‍ ബൗളര്‍മാരെയെല്ലാം നഷ്ടമായിട്ടും ഇന്ത്യന്‍ ബൗളിങിനു ചുക്കാന്‍ പിടിക്കാന്‍ സിറാജിനു കഴിഞ്ഞു. പരമ്പരയില്‍ ഇന്ത്യക്കായി കൂടുതല്‍ വിക്കറ്റുകളെടുത്തതും അദ്ദേഹമായിരുന്നു. 13 വിക്കറ്റുകളായിരുന്നു സിറാജ് വീഴ്ത്തിയത്.
ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ സാഹചര്യങ്ങള്‍ സ്വിങ് ബൗളിങിനു യോജിച്ചതാണ്. സ്വിങ് ബോള്‍ സ്‌പെഷ്യലിസ്റ്റായ ഭുവനേശ്വര്‍ കുമാര്‍ ടീമിന്റെ ഭാഗമല്ലാത്തതിനാല്‍ തന്നെ സിറാജ് തീര്‍ച്ചയായും പ്ലെയിങ് ഇലവനില്‍ എത്തേണ്ടതുണ്ട്. ഇതിനായി ഒരു സ്പിന്നറെ കോലിക്കു മാറ്റിനിര്‍ത്തുകയും ചെയ്യാം.

Story first published: Monday, July 5, 2021, 14:54 [IST]
Other articles published on Jul 5, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+