Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സന്നാഹം: ഇന്ത്യ പിടിമുറുക്കി, മികച്ച ലീഡിലേക്ക്- മായങ്കിനൊപ്പം ഓപ്പണറായി പുജാര!

1

ചെസ്റ്റര്‍ ലെ സ്ട്രീറ്റ്: ത്രിദിന സന്നാഹ മല്‍സരത്തില്‍ കൗണ്ടി ഇലവനെതിരോ രോഹിത് ശര്‍മയുടെ ഇന്ത്യന്‍ ടീമിനു മികച്ച ലീഡ്. 91 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡുമായി മൂന്നാമത്തെയും അവസാനത്തയും ദിനം രണ്ടാമിന്നിങ്‌സില്‍ ഇറങ്ങിയ ഇന്ത്യ ആദ്യ സെഷനില്‍ 12 ഓവര്‍ കഴിയുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 40 റണ്‍സെടുത്തു. ഇന്ത്യ ഇപ്പോള്‍ 131 റണ്‍സിന് മുന്നിലാണ്. രണ്ടാമിന്നിങ്‌സില്‍ പുതിയ ഓപ്പണിങ് ജോടിയെയാണ് ഇന്ത്യ പരീക്ഷിച്ചത്. മായങ്ക് അഗര്‍വാളിന്റെ ഓപ്പണിങ് പങ്കാളിയായി ഇറങ്ങിയത് മധ്യനിര ബാറ്റ്‌സ്മാന്‍ ചേതേശ്വര്‍ പുജാരയായിരുന്നു. ഒന്നാമിന്നിങ്‌സില്‍ മായങ്കും നായകന്‍ രോഹിത്തുമായിരുന്നു ഓപ്പണര്‍മാര്‍. മായങ്ക് 22 റണ്‍സോടെയും പുജാര 13 റണ്‍സോടെയുമാണ് ക്രീസില്‍ നില്‍ക്കുന്നത്.

നേരത്തേ ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് ടോട്ടലായ 311 റണ്‍സിനു മറുപടിയില്‍ കൗണ്ടി ഇലവന്‍ 220 റണ്‍സിന് കൂടാരംകയറി. ഓപ്പണര്‍ ഹസീബ് ഹമീദിന്റെ (112) സെഞ്ച്വറിയാണ് അവരെ വലിയ നാണക്കേടില്‍ നിന്നും രക്ഷിച്ചത്. 246 ബോളില്‍ 13 ബൗണ്ടറികളുള്‍പ്പെട്ടതായിരുന്നു ഹസീബിന്റെ ഇന്നിങ്‌സ്. കൗണ്ടി നിരയില്‍ മറ്റാരും 35ന് മുകളില്‍ നേടിയില്ല. വാലറ്റത്ത് പെറ്റേഴ്‌സന്‍ വൈറ്റ് 33 റണ്‍സെടുത്തപ്പോള്‍ ലിന്‍ഡണ്‍ ജെയിംസ് 27ഉം റണ്‍സിന് പുറത്തായി.

ഇന്ത്യയുടെ രണ്ടു താരങ്ങള്‍ കൗണ്ടി ഇലവന്റെ പ്ലെയിങ് ഇലവനിലുണ്ടായിരുന്നു. ഒന്ന് ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറാണെങ്കില്‍ മറ്റൊന്ന് ഇനിയും ദേശീയ ടീമിനായി അരങ്ങേറിയിട്ടില്ലാത്ത പേസര്‍ ആവേശ് ഖാനുമായിരുന്നു. പരിക്കും ക്വാറന്റീന്‍ കാരണം പല താരങ്ങളും ലഭ്യമല്ലാത്തതിനാല്‍ ഇന്ത്യയുടെ രണ്ടു പേരെ വിട്ടുനല്‍കണമെന്ന് ഇസിബി ബിസിസിഐയോടു അഭ്യര്‍ഥിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് വാഷിയും ആവേശും അവര്‍ക്കായി കളിച്ചത്.

2

കൗണ്ടി ഇലവനു വേണ്ടി നാലാം നമ്പറിലായിരുന്നു വാഷി ബാറ്റ് ചെയ്യാനെത്തിയത്. പക്ഷെ ഒരു റണ്‍സ് മാത്രമേ അദ്ദേഹത്തിനു നേടാനായുള്ളു. മുഹമ്മദ് സിറാജ് വാഷിയെ പുറത്താക്കുകയായിരുന്നു. ആവേശിനാവട്ടെ പരിക്കു കാരണം ബാറ്റിങിന് ഇറങ്ങാനുമായില്ല. നേരത്തേ ബൗളിങിലും രണ്ടു പേര്‍ക്കും കാര്യമായ സംഭാവന നല്‍കാനായില്ല. ആവേശിന് ഒരു വിക്കറ്റ് പോലും വീഴ്ത്താനാവാതെ വന്നപ്പോള്‍ വാഷിയെക്കൊണ്ട് ബൗള്‍ ചെയ്യിച്ചതുമില്ല.

ഇന്ത്യയെ ആദ്യ ഇന്നിങ്‌സില്‍ മികച്ച സ്‌കോറിലെത്തിച്ചത് വിക്കറ്റ് കീപ്പര്‍ കെഎല്‍ രാഹുലിന്റെ (101) തകര്‍പ്പന്‍ സെഞ്ച്വറിയും രവീന്ദ്ര ജഡേജയുടെ (75) ഫിഫ്റ്റിയുമായിരുന്നു. റിഷഭ് പന്തിനു പകരം പ്ലെയിങ് ഇലവനിലെത്തിയ രാഹുല്‍ മിന്നുന്ന പ്രകടത്തോടെ ഇംഗ്ലണ്ടിനെതിരേയുള്ള ടെസ്റ്റ് പരമ്പരയില്‍ ടീമിലേക്കു അവകാശവാദമുന്നയിച്ചിരിക്കുകയാണ്.

Story first published: Thursday, July 22, 2021, 16:55 [IST]
Other articles published on Jul 22, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+