ഇന്ത്യ – ബംഗ്ലാദേശ് ടെസ്റ്റ്: ഈഡന്‍ ഗാര്‍ഡന്‍സില്‍ ടിക്കറ്റു നിരക്ക് 50 രൂപ
കൊൽക്കത്ത: ഇന്ത്യന്‍ മണ്ണില്‍ തുടര്‍ച്ചയായ 11 പരമ്പര ജയങ്ങള്‍. ടെസ്റ്റ് ക്രിക്കറ്റില്‍ കോലിയും കൂട്ടരും അപരാജിതരായി മുന്നേറുകയാണ്. പക്ഷെ ഈ തകര്‍പ്പന്‍ പ്രകടനങ്ങള്‍ കാണാന്‍ സ്റ്റേഡിയത്തില്‍ ആളില്ലാത്തതാണ് ക്രിക്കറ്റ് ബോര്‍ഡിനെ അലട്ടുന്ന പുതിയ ആശങ്ക. വിശാഖപട്ടണത്തും പൂനെയിലും റാഞ്ചിയിലും കളി കാണാന്‍ സ്റ്റേഡിയത്തിലെത്തിയവര്‍ നന്നെ കുറവ്. റാഞ്ചിയിലെ ചിത്രമായിരുന്നു ഇതില്‍ ഏറ്റവും മോശം. പരമ്പരയിലെ ആദ്യ രണ്ടു ടെസ്റ്റുകള്‍ ഇന്ത്യ ജയിച്ചതോടെ മൂന്നാം ടെസ്റ്റിന് ജനപങ്കാളിത്തം തീരെയുണ്ടായില്ല.

ഇന്ത്യ - ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയുടെ കാര്യമിതാണെങ്കില്‍ നവംബറില്‍ നടക്കുന്ന ഇന്ത്യ – ബംഗ്ലാദേശ് ടെസ്റ്റിന്റെ കാര്യം കുഴങ്ങുമല്ലോ?
രാജ്യാന്തര ടെസ്റ്റ് മത്സരങ്ങള്‍ക്ക് സ്‌റ്റേഡിയത്തിലേക്ക് ആളുകളെ കൊണ്ടുവരാനുള്ള ആലോചന ക്രിക്കറ്റ് അസോസിയേഷനുകള്‍ തുടങ്ങിക്കഴിഞ്ഞു. ബംഗ്ലാദേശിന്റെ ഇന്ത്യാ പര്യടനത്തില്‍ രണ്ടു ടെസ്റ്റ് മത്സരങ്ങളാണ് നിശ്ചിയിച്ചിരിക്കുന്നത്. ഒന്ന് ഇന്‍ഡോറിലും മറ്റൊന്ന് കൊല്‍ക്കത്തയിലും.

എന്തായാലും ഈഡന്‍ ഗാര്‍ഡന്‍സില്‍ ആളില്ലാതെ നാണംകെടാന്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ ഒരുക്കമല്ല. ടിക്കറ്റു നിരക്ക് വെട്ടിക്കുറച്ച് കാണികളെ ആകര്‍ഷിക്കാനാണ് അസോസിയേഷന്റെ പദ്ധതി. കഴിഞ്ഞ ദിവസം ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ഇന്ത്യ – ബംഗ്ലാദേശ് രണ്ടാം ടെസ്റ്റിനുള്ള ടിക്കറ്റു നിരക്ക് കുറയ്ക്കാന്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ തീരുമാനിച്ചു.

നിലവില്‍ 200, 150, 100 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. പുതിയ തീരുമാനം പ്രകാരം ടിക്കറ്റ് നിരക്ക് 150, 100, 50 രൂപയായി കുറയും. ടെസ്റ്റ് മത്സരം കാണാന്‍ കൂടുതല്‍ ആളുകള്‍ സ്റ്റേഡിയത്തില്‍ വരണം. ഇതിന് വേണ്ടിയാണ് ടിക്കറ്റു നിരക്ക് കുറയ്ക്കുന്നതെന്ന് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി അസിഷേക് ഡാല്‍മിയ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.
സ്മിത്തിന്റെ റെക്കോര്‍ഡ് അധികകാലമില്ല, തകര്‍ക്കും ഹിറ്റ്മാന്‍ തന്നെ... ചൂണ്ടിക്കാട്ടി അക്തര്‍

നവംബര്‍ മൂന്നിന് ട്വന്റി-20 മത്സരത്തിലൂടെയാണ് ബംഗ്ലാദേശിന്റെ ഇന്ത്യന്‍ പര്യടനം ആരംഭിക്കുന്നത്. മൂന്നു ട്വന്റി-20 മത്സരങ്ങള്‍ പര്യടനത്തിലുണ്ട്. ദില്ലി, നാഗ്പൂര്‍, രാജ്‌കോട്ട് എന്നിവടങ്ങളില്‍ ട്വന്റി-20 പരമ്പര അരങ്ങേറും. ഇതേസമയം, ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങള്‍ അനിശ്ചിതകാല സമരം നടത്തിക്കൊണ്ടിരിക്കെ പര്യടനം നടക്കുമോയെന്ന ആശങ്ക ക്രിക്കറ്റ് പ്രേമികള്‍ക്കുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications