ഇന്ത്യ – ബംഗ്ലാദേശ് ട്വന്റി-20: പുതിയ നാഴികക്കല്ല് കുറിക്കാന്‍ രോഹിത് ശര്‍മ്മ
രാജ്‌കോട്ട്: ബംഗ്ലാദേശിനെതിരായ ട്വന്റി-20 പരമ്പരയില്‍ രോഹിത് ശര്‍മ്മയാണ് ഇന്ത്യയെ നയിക്കുന്നത്. വിരാട് കോലിയുടെ അഭാവത്തില്‍ ടീം ഇന്ത്യയെ വിജയ പാതയില്‍ കൊണ്ടുവരേണ്ട ഭാരിച്ച ഉത്തരവാദിത്വം ഹിറ്റ്മാനുണ്ട്. നിനച്ചിരിക്കാതെയാണ് ആദ്യ കളിയില്‍ ഇന്ത്യ ബംഗ്ലാദേശിന് മുന്നില്‍ തോറ്റത്. ട്വന്റി-20 ചരിത്രത്തില്‍ ബംഗ്ലാദേശിനോടേറ്റ ഇന്ത്യയുടെ ആദ്യ പരാജയം. അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും അതിഥേയരെക്കാള്‍ മികച്ചു നിന്നു ബംഗ്ലാദേശ്.

മറുഭാഗത്ത് ബാറ്റ്‌സ്മാനെന്ന നിലയിലും നായകനെന്ന നിലയിലും രോഹിത് ശര്‍മ്മ മികവു കാട്ടാഞ്ഞത് ഇന്ത്യന്‍ പതനത്തിന് കാരണമായി. അടുത്ത രണ്ടു മത്സരങ്ങളും ജയിച്ച് പരമ്പര പിടിച്ചടക്കിയാലേ ഇന്ത്യയുടെ ഇപ്പോഴത്തേ മാനക്കേടിന് പരിഹാരമാവുകയുള്ളൂ. രാജ്‌കോട്ടിലാണ് ഇന്ത്യ - ബംഗ്ലാദേശ് രണ്ടാം ട്വന്റി-20. ജീവന്മരണ പോരാട്ടം. പക്ഷെ ഇതിനിടയിലും ട്വന്റി-20 -യില്‍ മറ്റൊരു പ്രധാന നാഴികക്കല്ല് നായകന്‍ രോഹിത് ശര്‍മ്മയെ കാത്തിരിപ്പുണ്ട്.

വ്യാഴാഴ്ച്ച ബംഗ്ലാദേശിനെതിരെ കളിക്കുന്നതോടെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ കരിയറില്‍ നൂറു രാജ്യാന്തര ട്വന്റി-20 മത്സരങ്ങള്‍ പൂര്‍ത്തിയാക്കും. നേരത്തെ, ദില്ലിയില്‍ നടന്ന ആദ്യ ട്വന്റി-20 -യില്‍ ഇന്ത്യയെ നയിച്ച രോഹിത് ശര്‍മ്മ മുന്‍ ഇന്ത്യന്‍ നായകന്‍ ധോണിയുടെ റെക്കോര്‍ഡ് മറികടന്നിരുന്നു. 98 ട്വന്റി-20 മത്സരങ്ങളാണ് ഇന്ത്യയ്ക്കായി ധോണി കളിച്ചിരിക്കുന്നത്. രോഹിത്താകട്ടെ 99 രാജ്യാന്തര ട്വന്റി-20 മത്സരങ്ങള്‍ കളിച്ചു കഴിഞ്ഞു.

നിലവില്‍ പാക്കിസ്ഥാന്‍ ഓള്‍ റൗണ്ടര്‍ ശുഐബ് മാലിക്കും ഇന്ത്യന്‍ വനിതാ താരം ഹര്‍മന്‍പ്രീത് കൗറും മാത്രമാണ് നൂറു ട്വന്റി-20 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ മുന്‍ താരങ്ങള്‍.
നിലവില്‍ ട്വന്റി-20 -യിലെ ഏറ്റവും ഉയര്‍ന്ന റണ്‍വേട്ടക്കാരനാണ് രോഹിത് ശര്‍മ്മ. ബംഗ്ലാദേശിനെതിരെ നടന്ന ആദ്യ ട്വന്റി-20 മത്സരത്തിലാണ് ഹിറ്റ്മാന്‍ ഈ സുവര്‍ണ നേട്ടത്തിലെത്തിയത്.
സഞ്ജുവിന് അവസരം ഇല്ല? ബൗളിങ് നിരയില്‍ മാറ്റമുണ്ടായേക്കും; സൂചന നല്‍കി രോഹിത്

കളിയില്‍ ഒന്‍പതു റണ്‍സു മാത്രമേ എടുത്തുള്ളൂവെങ്കിലും വിരാട് കോലിയെ മറികടന്ന് കുട്ടിക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന റണ്‍വേട്ടക്കാരനാകന്‍ രോഹിത്തിന് കഴിഞ്ഞു. 2,452 റണ്‍സാണ് ട്വന്റി-20 കരിയറില്‍ രോഹിത് ശര്‍മ്മയുടെ സമ്പാദ്യം. പറഞ്ഞുവരുമ്പോള്‍ വിരാട് കോലിയെക്കാള്‍ രണ്ടു റണ്‍സിന് മാത്രം മുന്‍പിലാണ് രോഹിത്. 2,326 റണ്‍സുള്ള മാര്‍ട്ടിന്‍ ഗപ്റ്റില്‍ മൂന്നാമതും 2,263 റണ്‍സുമായി ശുഐബ് മാലിക്ക് നാലാമതും പട്ടികയിലുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications