പെര്‍ത്തിലെ തോല്‍വിക്ക് വിരാട് കോലിയുടെ ആ വിഡ്ഡിത്തവും കാരണമായെന്ന് ഗാവസ്‌കര്‍
പെര്‍ത്ത്: ഓസ്‌ട്രേലിയയ്‌ക്കെതിരായ പെര്‍ത്ത് ടെസ്റ്റിലെ തോല്‍വി ഇന്ത്യന്‍ ടീം അര്‍ഹിച്ചിരുന്നില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തലുകള്‍. ആദ്യ ടെസ്റ്റില്‍ മേല്‍ക്കൈ നേടിയ ഇന്ത്യ രണ്ടാം ടെസ്റ്റില്‍ കാട്ടിയ ചില അബദ്ധങ്ങള്‍ തോല്‍വിക്കിടയാക്കുകയായിരുന്നു. ടീം സെലക്ഷനില്‍ മുതല്‍ വിരാട് കോലിയുടെ ഇന്ത്യ അബദ്ധമായെന്ന് ആദ്യ ദിവസം മുതല്‍ ചിലര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഐപിഎല്‍: മുംബൈയെ മാസാക്കാന്‍ യുവിയും... ത്രില്ലടിച്ച രോഹിത്തിന്റെ പ്രതികരണം ഇങ്ങനെ, ഇനി കാണാം കളി
മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഗാവസ്‌കറും ഇന്ത്യന്‍ ടീമിന്റെ സെലക്ഷനെ വിമര്‍ശിച്ച് ഇപ്പോള്‍ രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യ ഓസ്‌ട്രേലിയയില്‍ പരമ്പര നേടിയില്ലെങ്കില്‍ സെക്ടര്‍മാര്‍ മാറിച്ചിന്തിക്കേണ്ടയിരിക്കുന്നുവെന്ന് ഗാവസ്‌കര്‍ പറഞ്ഞു. ഇന്ത്യയ്ക്ക് ഇപ്പോഴത്തെ ക്യാപ്റ്റന്‍, കോച്ച്, പരിശീലക സഹായികള്‍ എന്നിവരില്‍നിന്നും ഏതെങ്കിലും രീതിയിലുള്ള ആനുകൂല്യം ലഭിക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

പെര്‍ത്ത് ടെസ്റ്റില്‍ ഇന്ത്യ ഓസ്‌ട്രേലിയയ്‌ക്കെതിരെ 146 റണ്‍സിനാണ് അടിയറവ് പറഞ്ഞത്. ആദ്യ ടെസ്റ്റില്‍ വിജയിച്ച ഇന്ത്യയ്ക്ക് രണ്ടാം ടെസ്റ്റിന്റെ അവസാന രണ്ടുദിവസമാണ് പ്രധാനമായും കളി കൈവിട്ടുപോയത്. രണ്ടാം ടെസ്റ്റില്‍ ഒരു സ്പിന്നറെ ആവശ്യമാണെന്ന് മുന്‍കൂട്ടി കാണാന്‍ കോലിക്ക് കഴിഞ്ഞില്ലെന്ന് ഗാവസ്‌കര്‍ പറഞ്ഞു. നഥാന്‍ ലിയോണ്‍ ഓസീസിന്റെ വിജയത്തിന് കാരണക്കാരനായതും അദ്ദേഹം ചൂണ്ടിക്കാക്കി.
രണ്ടാം ടെസ്റ്റില്‍ സ്പിന്നറെ ആവശ്യമില്ലെന്നായിരുന്നു കരുതിയതെന്ന് മത്സരശേഷം വിരാട് കോലി പറഞ്ഞിരുന്നു. നാല് പേസര്‍മാര്‍ മതിയാകുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍, അത് ശരിയായിരുന്നില്ലെന്നും കോലി പറഞ്ഞു. പരിക്കേറ്റതിനെ തുടര്‍ന്നാണ് ആര്‍ അശ്വിന് കളിക്കാന്‍ കഴിയാതിരുന്നത്. അശ്വിന് ജനുവരി 26ന് മെല്‍ബണില്‍ ആരംഭിക്കുന്ന ബോക്‌സിങ് ഡേ ടെസ്റ്റില്‍ കളിക്കാനാകുമെന്നാണ് പ്രതീക്ഷ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications