ഐപിഎല്‍: മുംബൈയെ മാസാക്കാന്‍ യുവിയും... ത്രില്ലടിച്ച രോഹിത്തിന്റെ പ്രതികരണം ഇങ്ങനെ, ഇനി കാണാം കളി

മുംബൈ: മൂന്നു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിന്റെ ആരാധകര്‍ ആവേശത്തിലാണ്. ഐപിഎല്‍ ലേലം ജയ്പൂരില്‍ കഴിഞ്ഞ ശേഷം മുംബൈ ആരാധകരുടെ പ്രതീക്ഷ വാനോളമുയര്‍ന്നിട്ടുണ്ട്. ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങിന്റെ വരവാണ് ഇതിനു കാരണം. ലേലത്തില്‍ ഒരു കോടി രൂപയ്ക്കാണ് സൂപ്പര്‍ താരത്തെ മുംബൈ തങ്ങളുടെ കൂടാരത്തിലേക്കു കൊണ്ടുവന്നത്.
കരിയറില്‍ ഇപ്പോള്‍ അത്ര മികച്ച ഫോമില്‍ അല്ലെങ്കിലും അടുത്ത ഐപിഎല്ലില്‍ യുവി ശക്തമായ തിരിച്ചുവരവ് നടത്തുമെന്ന ശുഭപ്രതീക്ഷയിലാണ് ആരാധകരും മുംബൈയും. യുവി അടുത്ത സീസണില്‍ തങ്ങള്‍ക്കൊപ്പം ചേര്‍ന്നതിന്റെ ത്രില്ലിലാണ് മുംബൈ നായകന്‍ രോഹിത് ശര്‍മ.
സാഹസികരുടെ നഗരം
ഇപ്പോള്‍ ഇന്ത്യന്‍ ടീമിനൊപ്പം ഓസ്‌ട്രേലിയയിലുള്ള യുവി ട്വിറ്ററിലൂടെയാണ് തന്‍െ മുന്‍ ടീമംഗവും അടുത്ത സുഹൃത്തുമായ യുവിയെ സ്വാഗതം ചെയ്തത്. സാഹസികരുടെ നഗരത്തിലേക്കു സ്വാഗതമെന്നായിരുന്നു ഹിറ്റ്മാന്റെ ട്വീറ്റ്.
നേരത്തേ ഇന്ത്യന്‍ ടീമില്‍ ഒരുമിച്ച് കളിച്ചതു മുതല്‍ ഇരുവരും തമ്മില്‍ വളരെ അടുത്ത സൗഹൃദമാണുള്ളത്. പല ആഘോഷ പരിപാടികളിലും യുവിയുടെയും രോഹിത്തിന്റെയും കുടുംബം ഒരുമിച്ചാണ് എത്താറുമുള്ളത്.
പിറന്നാള്‍ ട്വീറ്റിന് മറുപടി
ദിവസങ്ങള്‍ക്കു മുമ്പാണ് യുവി തന്റെ പിറന്നാള്‍ ആഘോഷിച്ചത്. പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് രോഹിത് ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിനു യുവി നല്‍കിയ മറുപടി പിന്നീട് വൈറലാവുകയും ചെയ്തു.
നേരത്തേ ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനായി കളിക്കുമ്പോള്‍ യുവി രോഹിത്തിന്റെ കഴുത്തില്‍ തമാശയായി പിടിക്കുന്ന ചിത്രത്തോടൊപ്പമായിരുന്നു രോഹിത്തിന്റെ പിറന്നാല്‍ ആശംസ. അടുത്ത തവണ 37നു പുറത്തായാല്‍ ഇനിയും ഇതുപൊലെ കഴുത്തിനു പിടിക്കുമെന്നായിരുന്നു യുവിയുടെ കമന്റ്. ഓസീസിനെതിരായ ആദ്യ ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ മോശം ഷോട്ട് കളിച്ച് രോഹിത് പുറത്തായതിനെ കുറിച്ചായിരുന്നു യുവിയുടെ രസകരമായ മുന്നറിയിപ്പ്.

ആദ്യറൗണ്ടില്‍ ആരും വാങ്ങിയില്ല
ഇത്തവണ ലേലത്തിന്റെ ആദ്യ റൗണ്ടില്‍ യുവിയെ വാങ്ങാന്‍ ഒരു ടീമും താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് അടുത്ത സീസണില്‍ താരം കളിച്ചേക്കില്ലെന്നു പോലും ആരാധകര്‍ ഭയപ്പെട്ടിരുന്നു. എന്നാല്‍ രണ്ടാം റൗണ്ടില്‍ വീണ്ടും ലേലത്തിന് വച്ചപ്പോള്‍ അടിസ്ഥാന വിലയായ ഒരു കോടിക്കു യുവിയ മുംൈബ വാങ്ങുകയായിരുന്നു.
ഐപിഎല്‍ ലേലത്തിന്റെ 11 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ മോഷണമെന്നാണ് യുവിയെ ടീമിലേക്കു കൊണ്ടുവന്നതിനെക്കുറിച്ച് മുംബൈ ഉടമയായ ആകാഷ് അംബാനി പിന്നീട് പ്രതികരിച്ചത്. അദ്ദേഹത്തിനായി കൂടുതല്‍ തുക തങ്ങള്‍ മാറ്റിവച്ചിരുന്നെന്നും ആകാഷ് വ്യക്തമാക്കിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications