Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'പിച്ചിനെപ്പറ്റി ഒരക്ഷരം മിണ്ടരുത്', ഓസ്‌ട്രേലിയ ചെയ്ത വിഡ്ഢിത്തത്തെ കുറിച്ച് പോണ്ടിങ്

മെല്‍ബണ്‍ ടെസ്റ്റില്‍ ആധികാരിക ജയമാണ് ഇന്ത്യ പിടിച്ചടക്കിയത്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും ഇന്ത്യ ആതിഥേയരെക്കാള്‍ ഒരുപടി മുകളില്‍ നിന്നു. മെല്‍ബണ്‍ ടെസ്റ്റിലെ നാലാം ദിനംതന്നെ അജിങ്ക്യ രഹാനെയുടെ നേതൃത്വത്തില്‍ ഇന്ത്യ 8 വിക്കറ്റ് ജയം കരസ്ഥമാക്കി. ബാറ്റ്‌സ്മാന്മാരുടെ നിരാശജനകമായ പ്രകടനമാണ് ഓസ്‌ട്രേലിയയുടെ തോല്‍വിക്കുള്ള പ്രധാന കാരണം.

Ricky Ponting slaps Australian team after failure against india
പോണ്ടിങ്ങിന് അതൃപ്തി

രണ്ടു ഇന്നിങ്‌സിലും 200 കടക്കാന്‍ ഓസീസിനായില്ല. രണ്ടാം ഇന്നിങ്‌സിലും ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്മാര്‍ പാടെ നിരാശപ്പെടുത്തിയത് മുന്‍ ഇതിഹാസ നായകന്‍ റിക്കി പോണ്ടിങ്ങിനെ കുറച്ചൊന്നുമല്ല ചൊടിപ്പിക്കുന്നത്. ചാനല്‍ സെവനിന് നല്‍കിയ അഭിമുഖത്തില്‍ പോണ്ടിങ് ഇക്കാര്യം തുറന്നടിക്കുകയും ചെയ്തു.

Most Read: IND vs AUS: ഏകദിനം, ടി20, ഇനി ടെസ്റ്റിലും തീപാറിക്കാന്‍ നടരാജന്‍! ഉമേഷിന് പകരമെത്തിയേക്കും

മുട്ടുമടക്കി

'ഇനി പിച്ചിനെ കുറ്റം പറയരുത്. മൂന്നാമത്തെയും നാലാമത്തെയും ദിവസം പിച്ചിന് ഒരു കുഴപ്പവുമുണ്ടായിരുന്നില്ല. സ്പിന്നിന് കുറച്ചധികം പിന്തുണ ലഭിച്ചു. പിച്ചിന് പഴക്കം ചെല്ലുമ്പോള്‍ ഇതു പ്രതീക്ഷിച്ചതുമാണ്. ടെസ്റ്റ് മത്സരത്തിലെ മൂന്നാം ദിനം ആകുമ്പോഴേക്കും ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് കാര്യമായി ഒന്നും ചെയ്യാന്‍ കഴിയില്ല. എന്നാല്‍ സംഭവിച്ചതോ, ഇന്ത്യയുടെ പേസര്‍മാര്‍ക്ക് ഭീഷണിയാവാന്‍ ഓസ്‌ട്രേലിയക്ക് കഴിഞ്ഞില്ല. എതിരാളികള്‍ക്ക് മുന്നില്‍ ദാരുണമായാണ് ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്മാര്‍ മുട്ടുമടക്കിയത്. ബാറ്റ്‌സ്മാന്മാരുടെ പ്രകടനത്തില്‍ അതീവ നിരാശയുണ്ട്', പോണ്ടിങ് അറിയിച്ചു.

കാത്തിരുന്നു

'അനാവശ്യമായി ഷോട്ടിന് ശ്രമിച്ചാണ് മെല്‍ബണില്‍ ഓസീസ് ബാറ്റ്‌സ്മാന്മാര്‍ പുറത്തായത്. തുടക്കത്തില്‍ സ്‌കോര്‍ബോര്‍ഡില്‍ കൃത്യമായി റണ്‍സ് ചേര്‍ക്കാന്‍ ടീം മറന്നു. ഫലമോ, സമ്മര്‍ദ്ദം വര്‍ധിച്ചു. പെട്ടെന്ന് റണ്‍സ് കണ്ടെത്താനുള്ള തിടുക്കം കൂടി. ഈ അവസരത്തിലാണ് തെറ്റായ ഷോട്ടുകള്‍ക്ക് പിന്നാലെ പോകാന്‍ ബാറ്റ്‌സ്മാന്മാര്‍ നിര്‍ബന്ധിതരായത്', പോണ്ടിങ് പറഞ്ഞു.

സമീപനം മാറണം

മെല്‍ബണ്‍ ടെസ്റ്റില്‍ മറ്റൊരു നാണക്കേടിന്റെ റെക്കോര്‍ഡ് കൂടി ഓസ്‌ട്രേലിയ കുറിച്ചത് കാണാം. സംഭവമെന്തന്നല്ലേ, 1998 -ന് ശേഷം ഇതാദ്യമായാണ് ഹോം ടെസ്റ്റില്‍ ഒരു ഓസീസ് താരംപോലും അര്‍ധ സെഞ്ച്വറി തികയ്ക്കാതെ മത്സരം അവസാനിക്കുന്നത്.
ഇന്ത്യന്‍ ബൗളര്‍മാരോടുള്ള ഓസ്‌ട്രേിലയയുടെ സമീപനം മാറ്റണമെന്നും പോണ്ടിങ് ആവശ്യപ്പെടുന്നുണ്ട്.

വിഡ്ഢിത്തം

'ആദ്യ ഇന്നിങ്‌സില്‍ ഇക്കാര്യം ഞാന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ത്യന്‍ ബൗളര്‍മാരോടുള്ള ഓസീസിന്റെ സമീപനം മാറ്റണം. ഇന്ത്യയ്‌ക്കെതിരെ പ്രതിരോധിച്ചു നില്‍ക്കാനാണ് ഓസ്‌ട്രേലിയ ശ്രമിച്ചത്. മികച്ച പന്തുകള്‍ ബഹുമാനിക്കുന്നതിനോട് എതിര്‍പ്പില്ല. എന്നാല്‍ പന്തെറിയുന്നത് ലോകോത്തര ബൗളറാണെന്ന കാര്യംകൊണ്ട് റിസ്‌ക് എടുക്കാതിരിക്കുന്നത് ശരിയല്ല. അവരില്‍ നിന്നും മോശം പന്ത് കാക്കുന്നതുതന്നെ വിഡ്ഢിത്തമാണ്', പോണ്ടിങ് വ്യക്തമാക്കി.

ഒപ്പത്തിനൊപ്പം

മെല്‍ബണില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്മാരെ പിഴവ് വരുത്താനായി നിര്‍ബന്ധിക്കുകയായിരുന്നു. ഇന്ത്യയില്‍ നിന്നും മോശം പന്ത് വരുന്നതും കാത്തുനിന്ന ഓസ്‌ട്രേലിയയാകട്ടെ, സ്‌കോര്‍ബോര്‍ഡ് ചലിപ്പിക്കാനും മറന്നു. മികച്ച ബൗളര്‍മാര്‍ മോശം പന്തെറിയുന്നതും പ്രതീക്ഷിച്ചുനിന്ന ഓസ്‌ട്രേലിയ മത്സരത്തിന്റെ നിയന്ത്രണം ഇന്ത്യയുടെ കൈകളില്‍ ഏല്‍പ്പിക്കുകയാണുണ്ടായതെന്ന് പോണ്ടിങ് തുറന്നടിച്ചു. മെല്‍ബണ്‍ ടെസ്റ്റ് ജയത്തോടെ നാലു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഒപ്പത്തിനൊപ്പം എത്തിയിരിക്കുകയാണ് ഇരു പക്ഷവും. ജനുവരി 7 -ന് സിഡ്‌നിയിലാണ് മൂന്നാമത്തെ ടെസ്റ്റ്.

Story first published: Tuesday, December 29, 2020, 16:03 [IST]
Other articles published on Dec 29, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+