വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യ ഓസ്‌ട്രേലിയ ആദ്യ ടി20ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; വിക്കറ്റിന് പിന്നില്‍ പന്ത്

ആദ്യ ടി20ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു | Oneindia Malayalam

ബ്രിസ്‌ബെന്‍: ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പരമ്പരയ്ക്ക് തുടക്കമാകുന്ന ആദ്യ ടി20 മത്സരത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചു. ബുധനാഴ്ച ബ്രിസ്‌ബെനിലെ ഗാബ സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന മത്സരത്തില്‍ ദിനേഷ് കാര്‍ത്തിക്കിന് പകരം യുവതാരം ഋഷഭ് പന്താണ് വിക്കറ്റ് കീപ്പറാകുന്നത്. വിരാട് കോലി നയിക്കുന്ന ടീമില്‍ മറ്റു പ്രമുഖരെല്ലാം ഉള്‍പ്പെട്ടിട്ടുണ്ട്.

രോഹിത് ശര്‍മയും ശിഖര്‍ ധവാനുമായിരിക്കും ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക. മൂന്നാം നമ്പറില്‍ ക്യാപ്റ്റന്‍ വിരാട് കോലി ഇറങ്ങുമ്പോള്‍ നാലാമനായി കെഎല്‍ രാഹുല്‍ ബാറ്റ് ചെയ്യാനെത്തും. അഞ്ചാമനായി ഋഷഭ് പന്തും ആറാമനായി ദിനേഷ് കാര്‍ത്തിക്കുമാണ് ബാറ്റ് ചെയ്യുക. ഓള്‍ റൗണ്ടര്‍ ക്രുനാല്‍ പാണ്ഡ്യ, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, ഖലീല്‍ അഹമ്മദ് തുടങ്ങിയവരാണ് ബൗളര്‍മാര്‍. യുസ്‌വേന്ദ്ര ചാഹലിനെ പന്ത്രണ്ടാമനായും ഉള്‍പ്പെടുത്തി.

team

മുന്ന് ടി20 മത്സരങ്ങളും നാല് ടെസ്റ്റുകളും 3 ഏകദിന മത്സരങ്ങളുമാണ് ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ നടക്കുക. ടി20 മത്സരങ്ങളില്‍ കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യ 15 എണ്ണത്തിലും ഓസ്‌ട്രേലിയ 5 എണ്ണത്തിലും ജയിച്ചു. 2016ല്‍ ഇന്ത്യ 3-0ത്തിന് ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചിരുന്നു. അന്ന് വിരാട് കോലി മൂന്ന് അര്‍ധസെഞ്ച്വറികളും നേടി.

പന്തുചുരണ്ടല്‍ വിവാദത്തില്‍ അകപ്പെട്ട സ്റ്റീവ് സ്മിത്തും, ഡേവിഡ് വാര്‍ണറും ഓസ്‌ട്രേലിയന്‍ നിരയില്‍ കളിക്കുന്നില്ല. അതുകൊണ്ടുതന്നെ ഇത്തവണ ഇന്ത്യയ്ക്ക് കാര്യങ്ങള്‍ കുറേക്കൂടെ എളുപ്പമാകുമെന്നാണ് വിലയിരുത്തല്‍. ഓസ്‌ട്രേലിയയുടെ യുവതാരങ്ങള്‍ കരുത്തുകാട്ടാന്‍ ശേഷിയുള്ളവരാണെങ്കിലും സമീപകാലത്തെ മോശം ഫോമും പരമ്പര ഇന്ത്യയ്ക്ക് അനുകൂലമാക്കിയേക്കും.

മിഷന്‍ ഓസീസ്... ടീം ഇന്ത്യയിറങ്ങുന്നു, ട്വന്റി20 വെടിക്കെട്ടോടെ തുടക്കം, ബ്രിസ്ബണ്‍ ആര്‍ക്ക്?

Story first published: Tuesday, November 20, 2018, 14:10 [IST]
Other articles published on Nov 20, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X