പൃഥ്വി ഷാ മടങ്ങിയെത്തുന്നു; ഇന്ത്യ കൂടുതല്‍ കരുത്താര്‍ജ്ജിക്കും; ആരാണ് തെറിക്കുക?

സിഡ്‌നി: ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ജയിച്ച ആത്മവിശ്വാസത്തില്‍ പെര്‍ത്തില്‍ കളിക്കാനിറങ്ങുന്ന ഇന്ത്യയ്ക്ക് ആശ്വാസമായി മറ്റൊരു വാര്‍ത്തകൂടി. പരിക്കേറ്റ് ആദ്യ ടെസ്റ്റില്‍ കളിക്കാന്‍ കഴിയാതിരുന്ന ഓപ്പണര്‍ പൃഥ്വി ഷാ പെര്‍ത്തില്‍ നടക്കാനിരിക്കുന്ന രണ്ടാം ടെസ്റ്റില്‍ മടങ്ങിയെത്തും. മടങ്ങിവരവിനൊരുങ്ങി പൃഥ്വി നെറ്റ്‌സില്‍ പരിശീലനം തുടങ്ങിക്കഴിഞ്ഞു.
കോലിയെക്കൊണ്ട് തോറ്റു!! മറ്റൊരു ലോക റെക്കോര്‍ഡ് കൂടി... തുടര്‍ച്ചയായി മൂന്നാം വര്‍ഷവും റണ്‍മഴ
ക്രിക്കറ്റ് ഓസ്‌ട്രേലിയ ഇലവനെതിരായ മത്സരത്തിലാണ് പൃഥ്വിക്ക് കാല്‍ക്കുഴയ്ക്ക് പരിക്കേറ്റത്. താരം മടങ്ങിയെത്തുമ്പോള്‍ ആദ്യ ടെസ്റ്റില്‍ മോശം പ്രകടനം നടത്തിയ മുരളി വിജയ് ആയിരിക്കും പുറത്താവുക. രണ്ടാം ഇന്നിങ്‌സില്‍ കെ എല്‍ രാഹുല്‍ 44 റണ്‍സെടുത്ത് ഇന്ത്യയ്ക്ക് മികച്ച അടിത്തറ നല്‍കുന്നതിന് തുണയായിരുന്നു. അതുകൊണ്ടുതന്നെ രാഹുലും പൃഥ്വിയുമായിരിക്കും പെര്‍ത്തിലെ ഓപ്പണര്‍മാര്‍.

വെസ്റ്റിന്റീസിനെതിരെ ഇന്ത്യയില്‍ നടന്ന പരമ്പരയിലാണ് കൗമാരതാരം ഇന്ത്യയ്ക്കായി അരങ്ങേറിയത്. ആദ്യ മത്സരത്തില്‍ തന്നെ സെഞ്ച്വറി നേടുകയും പരമ്പരയിലെ താരമാവുകയും ചെയ്തതോടെ ടീമില്‍ സ്ഥിരത നേടി. ഓസ്‌ട്രേലിയയില്‍ മികച്ച തുടക്കത്തിനായി കാത്തിരിക്കുമ്പോഴാണ് പരിക്ക് വില്ലന്റെ രൂപത്തിലെത്തിയത്. ഷായുടെ മടങ്ങിവരവോടെ ഇന്ത്യന്‍ ടീമിന്റെ ബാറ്റിങ്ങില്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കുമെന്നാണ് മാനേജ്‌മെന്റിന്റെ വിലയിരുത്തല്‍. പരിചയസമ്പത്തില്ലെങ്കിലും ആക്രമിച്ചുകളിക്കുന്ന താരത്തിന്റെ പ്രകടനത്തിന് ആരാധകരും കാത്തിരിക്കുകയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications