ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയ്ക്ക് മുന്‍പ് ഇന്ത്യയ്ക്ക് മഗ്രാത്തിന്റെ മുന്നറിയിപ്പ്
സിഡ്‌നി: ഓസ്‌ട്രേലിയയ്‌ക്കെതിരെ അവരുടെ നാട്ടില്‍ പരമ്പരയ്ക്കിറങ്ങുന്നതിന് മുന്‍പ് ഇന്ത്യയ്ക്ക് മുന്‍ ഓസീസ് താരം ഗ്ലെന്‍ മഗ്രാത്തിന്റെ മുന്നറിയിപ്പ്. നവംബര്‍ 21നാണ് ഇന്ത്യ ഓസ്‌ട്രേലിയയില്‍ ആദ്യ മത്സരത്തിനിറങ്ങുന്നത്. എന്നാല്‍, ക്രിക്കറ്റ് വിദഗ്ധര്‍ പ്രവചിക്കുന്നതുപോലെ ഇന്ത്യയ്ക്ക് ഓസ്‌ട്രേലിയന്‍ പര്യടനം അത്ര എളുപ്പമാകില്ലെന്ന് മഗ്രാത്ത് പറയുന്നു.
ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും കളിക്കുന്നില്ല. ആയതിനാല്‍ ഓസ്‌ട്രേയന്‍ ടീം ദുര്‍ബലരാണെന്നാണ് വിലയിരുത്തല്‍. എന്നാല്‍, ഇവര്‍ രണ്ടുപേരുടെയും സ്ഥാനം നികത്തുക ബുദ്ധിമുട്ടാണെങ്കിലും ഓസ്‌ട്രേലിയ 4-0 എന്ന നിലയില്‍ ടെസ്റ്റ് പരമ്പര നേടുമെന്ന ഉറച്ച വിശ്വാസത്തിലാണ് മുന്‍ പേസര്‍.

പ്രമുഖരുടെ അസാന്നിധ്യത്തില്‍ യുവ താരങ്ങള്‍ക്ക് മികച്ച അവസരമാണെന്നും പ്രകടന മികവ് കാട്ടുന്നവര്‍ക്ക് ഓസ്‌ട്രേലിയന്‍ ടീമില്‍ സ്ഥിരാഗത്വം ലഭിക്കുമെന്നും മഗ്രാത്ത് പറയുന്നു. ഓസീസിന് സീരീസ് സ്വന്തമാക്കുക എളുപ്പമാകില്ല. ഏറ്റവും നന്നായി കളിച്ചാല്‍ മാത്രമേ 4-0 എന്ന മാര്‍ജിനില്‍ ജയിച്ചുകയറാന്‍ കഴിയുകയുള്ളൂന്നും അദ്ദേഹം കളിക്കാരെ ഓര്‍മപ്പെടുത്തി.
ഓസ്‌ട്രേലിയയില്‍ ഇത്തവണ ബാറ്റ്‌സ്മാന്‍ മികവു കാട്ടണമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും നിര്‍ദ്ദേശിച്ചിട്ടുണ്ട്. 20 വിക്കറ്റുകളും നേടാന്‍ കരുത്തുള്ള ബൗളര്‍മാര്‍ തങ്ങള്‍ക്കുണ്ട്. എന്നാല്‍, ബാറ്റ്‌സ്മാന്മാര്‍ വ്യക്തിഗത മികവിനൊപ്പം കൂട്ടുകെട്ടുണ്ടാക്കാനും മിടുക്കുകാട്ടണമെന്ന് കോലി പറഞ്ഞു. ഡിസംബര്‍ ആറിനാണ് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. ഇതിനുശേഷം മൂന്നു മത്സരങ്ങളുടെ ഏകദിന പരമ്പരയും നടക്കും.
ഇവര്‍ പോവുന്നത് കാണാനോ, കളിക്കാനോ? ഓസീസിനെതിരേ ഒരവസരം പോലും ലഭിക്കില്ല!! ഇന്ത്യയുടെ ടൂറിസ്റ്റുകള്‍..
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications