Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആഷസോ, അതുക്കുംമേലെ ഇന്ത്യ- ഓസീസ് പരമ്പര, 120ലേറെ രാജ്യങ്ങളില്‍ സംപ്രേക്ഷണം!

ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിക്കു വേണ്ടിയുള്ള ഇന്ത്യ- ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പര ലോക ക്രിക്കറ്റിലെ തന്നെ നമ്പര്‍ വണ്‍ ടെസ്റ്റ് പരമ്പരയായി മാറിയിരിക്കുകയാണെന്നു കണക്കുകള്‍ അടിവരയിടുന്നു. ചരിത്ര പ്രസിദ്ധമായ ഇംഗ്ലണ്ട്- ഓസ്‌ട്രേലിയ ആഷസ് പരമ്പരയെപ്പോലും വെല്ലുന്ന തരത്തിലേക്ക് ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി എത്തിയിരിക്കുകയാണ്. വ്യാഴാഴ്ച ആരംഭിക്കുന്ന ഇന്ത്യ- ഓസീസ് പരമ്പര 120ലേറെ രാജ്യങ്ങളിലാണ് തല്‍സമയം സംപ്രേക്ഷണം ചെയ്യുന്നത്. ഇതൊരു റെക്കോര്‍ഡാണ്. മറ്റൊരു പരമ്പരയും ഇത്രയുമധികം രാജ്യങ്ങളില്‍ തല്‍സമയം സംപ്രേക്ഷണം ചെയ്തിട്ടില്ല.

1

ഇന്ത്യയില്‍ പരമ്പരയുടെ സംപ്രേക്ഷണാവകാശം സോണി പിക്‌ചേഴ്‌സ് സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിനാണ്. നാലു ഭാഷകളില്‍ പരമ്പര ഇന്ത്യയില്‍ ക്രിക്കറ്റ് പ്രേമികള്‍ക്കു ആസ്വദിക്കാം. സോണി ടെന്‍ വണ്‍ (ഇംഗ്ലീഷ്), സോണി ടെന്‍ 3 (ഹിന്ദി), സോണി സിക്‌സ് ചാനലുകള്‍ (ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്) എന്നിവയിലും മല്‍സരം സംപ്രേക്ഷണം ചെയ്യും. വ്യാഴാഴ്ച രാവിലെ 8.30ന് തല്‍സമയ സംപ്രേക്ഷണം തുടങ്ങും. കളിയാരംഭിക്കുന്നത് 9.30നാണ്. ഇത് കൂടാതെ സോണി ലിവിന്റെ ആപ്പിലൂടെയും ടെസ്റ്റിന്റെ ലൈവ് സ്ട്രീമിങുണ്ടാവും.

ഓസ്‌ട്രേലിയയില്‍ പരമ്പരയുടെ സംപ്രേക്ഷണാവകാശം നേടിയെടുത്തത് ഫോക്‌സ്‌ടെല്‍ ചാനലും കയോ സ്‌പോര്‍ട്‌സുമാണ്. ഇന്ത്യയെക്കൂടാതെ അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍, ബര്‍മ, ഇന്ത്യ, മൗറീഷ്യസ്, നേപ്പാള്‍, പാകിസ്താന്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളിലും സോണി പിക്‌ചേഴ്‌സ് സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിലാണ് പരമ്പരയുടെ സംപ്രേക്ഷണം.

യുകെ, റിപ്പബ്ലിക്ക് ഓഫ് അയര്‍ലാന്‍ഡ് എന്നീവിങ്ങളില്‍ ബിടി സ്‌പോര്‍ട്ടിലായിരിക്കും ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി. യൂറോപ്പിലെ മറ്റു പ്രധാന രാജ്യങ്ങൡ പരമ്പരയുടെ സംപ്രേക്ഷണം ലൈവ് നൗവിലായിരിക്കും. ന്യൂസിലാന്‍ഡില്‍ സംപ്രേക്ഷണാവകാശം നേടിയെടുത്തത് സ്‌കൈ എന്‍സെഡാണ്. കാനഡയില്‍ പരമ്പര കാണാനാവുക എടിഎന്നിലായിരിക്കും.

അതേസമയം, കരീബിയന്‍ രാജ്യങ്ങളില്‍ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി സംപ്രേക്ഷണം ചെയ്യുന്നത് സ്‌പോര്‍ട്‌സ് മാക്‌സ് ചാനലിലാണ്. അമേരിക്കയില്‍ വില്ലോ ടിവിക്കാണ് സംപ്രേക്ഷണാനവകാശം. ചൈനയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഫോക്‌സ് സ്‌പോര്‍ട്‌സ് ഏഷ്യയിലും സിംഗപ്പൂരില്‍ ഹോട്‌സ്റ്റാറിലുമായിരിക്കും സംപ്രേക്ഷണം. മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക രാജ്യങ്ങളില്‍ ബെയ്ന്‍ സ്‌പോര്‍ട്‌സിലായിരിക്കും മല്‍സരങ്ങള്‍ കാണാനാവുക. ദക്ഷിണാഫ്രിക്കയില്‍ സൂപ്പര്‍സ്‌പോര്‍ട്ടിലായിരിക്കും മല്‍സരങ്ങള്‍.

Story first published: Wednesday, December 16, 2020, 19:25 [IST]
Other articles published on Dec 16, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+