വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഭുവനേശ്വര്‍ കുമാറിന് ഏകദിനത്തില്‍ 100 വിക്കറ്റ്; പക്ഷെ മോശം റെക്കോര്‍ഡ്

സിഡ്‌നി: ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാര്‍ ഏകദിന ക്രിക്കറ്റില്‍ 100 വിക്കറ്റ് തികച്ചു. ഓസ്‌ട്രേലിയയ്‌ക്കെതിരെ നടക്കുന്ന ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഓസീസ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിനെ രണ്ടാമത്തെ ഓവറില്‍തന്നെ പുറത്താക്കിയാണ് ഭുവനേശ്വര്‍ മറ്റൊരു നാഴിക്കല്ലുതാണ്ടിയത്. അതേസമയം പ്രകടനത്തില്‍ മോശം റെക്കോര്‍ഡും ഭുവനേശ്വര്‍ കുമാറിനുണ്ട്.

രാഹുലിനും പാണ്ഡ്യയ്ക്കും എട്ടിന്റെ പണി; സിഡ്‌നി ഏകദിനത്തിനില്ല; നാട്ടിലേക്ക് തിരിച്ചുവിളിച്ചേക്കും
ഏറ്റവും പതുക്കെ ഈ നേട്ടത്തിലെത്തുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമാണ് ഭുവനേശ്വര്‍. സൗരവ് ഗാംഗുലിയാണ് വേഗതകുറഞ്ഞ് 100 വിക്കറ്റ് നേട്ടത്തിലെത്തിയവരില്‍ മുന്നിലുളളത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍(268), യുവരാജ് സിങ്(266), രവി ശാസ്ത്രി(100) എന്നിവര്‍ ഭുവനേശ്വറിന് മുന്നിലുണ്ട്. 96 ഏകദിന മത്സരങ്ങളില്‍നിന്നുമായാണ് ഭുവനേശ്വര്‍ 100 വിക്കറ്റ് തികച്ചത്. 100 വിക്കറ്റ് നേടുന്ന 19-ാമത്തെ ഇന്ത്യന്‍ ബൗളര്‍കൂടിയാണ് താരം.

teamindia

2012ല്‍ പാക്കിസ്ഥാനെതിരെയായിരുന്നു ഭുവനേശ്വറിന്റെ അരങ്ങേറ്റം. ഒരുതവണ 5 വിക്കറ്റ് നേട്ടത്തിലെത്തി. ഇര്‍ഫാന്‍ പഠാന്റെ പേരിലാണ് അതിവേഗം 100 വിക്കറ്റ് തികച്ച ഇന്ത്യന്‍ ബൗളറെന്ന റെക്കോര്‍ഡ്. 59 മത്സരങ്ങളില്‍നിന്നും പഠാന്‍ 100 വിക്കറ്റ് നേടി. 44 മത്സരങ്ങളില്‍നിന്നും 100 വിക്കറ്റുകള്‍ വീഴ്ത്തിയ അഫ്ഗാന്‍ ബൗളര്‍ റാഷിദ് ഖാന്റെ പേരിലാണ് ലോക റെക്കോര്‍ഡ്.

Story first published: Saturday, January 12, 2019, 10:29 [IST]
Other articles published on Jan 12, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X