രാഹുലിനും പാണ്ഡ്യയ്ക്കും എട്ടിന്റെ പണി; സിഡ്‌നി ഏകദിനത്തിനില്ല; നാട്ടിലേക്ക് തിരിച്ചുവിളിച്ചേക്കും

സിഡ്‌നി: സ്വകാര്യ ടിവി ചാനലിലെ പരിപാടിയില്‍ അശ്ലീല പരാമര്‍ശം നടത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങളായ ഹാര്‍ദിക് പാണ്ഡ്യ, കെ.എല്‍. രാഹുല്‍ എന്നിവരെ നാട്ടിലേക്ക് തിരിച്ചുവിളിച്ചേക്കും. ഇരുവരും ഏകദിന പരമ്പരയ്ക്കായി ഓസ്‌ട്രേലിയയിലാണുള്ളത്. നടപടിയുടെ ഭാഗമായി ഇവരെ ശനിയാഴ്ച സിഡ്‌നിയില്‍ നടക്കുന്ന ആദ്യ ഏകദിന മത്സരത്തില്‍നിന്നും ഒഴിവാക്കുകയും ചെയ്തു.
സംസ്ഥാന ഐടി ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പ് കൊച്ചിയില്‍, കിക്കോഫ് 19ന്
ഇരുവരെയും രണ്ട് മത്സരങ്ങളില്‍നിന്നും വിലക്കണമെന്ന് കഴിഞ്ഞദിവസം കമ്മറ്റി ഓഫ് അഡ്മിനിസ്‌ട്രേഷന്‍ ചീഫ് വിനോദ് റായ് നിര്‍ദ്ദേശിച്ചിരുന്നു. ഈ കാര്യത്തില്‍ ബിസിസിഐ തീരുമാനമെടുക്കുകയും ചെയ്തു. എത്ര കളികളില്‍നിന്നാണ് സസ്‌പെന്‍ഷന്‍ എന്നത് വ്യക്തമല്ല. ഇരുവര്‍ക്കുമെതിരെ ഔദ്യോഗികമായി അന്വേഷണം ബിസിസിഐ ഉടന്‍ നടത്തും. അതുവരെ കളിക്കാരെ പരിഗണിക്കില്ലെന്നാണ് റിപ്പോര്‍ട്ട്.

പാണ്ഡ്യയ്ക്കും രാഹുലിനും നോട്ടീസ്
പാണ്ഡ്യയ്ക്കും രാഹുലിനും സിഒഎ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇരുവരും 24 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കണമെന്നായിരുന്നു സിഒഎയുടെ നിര്‍ദ്ദേശം. വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ് നടപടിക്ക് നിര്‍ദ്ദേശിച്ചത്. ഹാര്‍ദിക് പാണ്ഡ്യ തന്റെ പരാമര്‍ശത്തിന് ക്ഷമ ചോദിച്ചിരുന്നെങ്കിലും അത് സ്വീകാര്യമല്ലെന്ന് സിഇഒ വിലയിരുത്തി. സസ്‌പെന്‍ഷന്‍ കൂടാതെ ഇവര്‍ക്കെതിരെ നിയമനടപടിയും സിഇഒ വനിതാ അംഗം ഡയാന എഡ്യുല്‍ജി ആലോചിക്കുന്നുണ്ട്.

താരങ്ങള്‍ക്കെതിരെ വിരാട് കോലിയും
രണ്ടുപേരെയും നാട്ടിലേക്കു തിരിച്ചയയ്ക്കാന്‍ തീരുമാനിച്ചാല്‍ വിജയ് ശങ്കര്‍, ഋഷഭ് പന്ത്, മനീഷ് പാണ്ഡെ, ശ്രേയസ് അയ്യര്‍ എന്നിവരില്‍ രണ്ടു പേര്‍ പകരം ടീമിനൊപ്പം ചേര്‍ന്നേക്കും. വിവാദ പരാമര്‍ശങ്ങളില്‍ പാണ്ഡ്യയെയും രാഹുലിനെയും ക്യാപ്റ്റന്‍ വിരാട് കോലിയും കൈവിട്ടതോടെയാണ് ബിസിസിഐ കടുത്ത നടപടിക്ക് മുതിര്‍ന്നത്. ഇത്തരം പരാമര്‍ശങ്ങള്‍ ഒരു കാരണവശാലും സ്വീകാര്യമല്ലെന്നാണ് കോലിയുടെ നിലപാട്.

കരണ്‍ ജോഹറിന്റെ പരിപാടി
തന്റെ പരാമര്‍ശം വിവാദമാകുമെന്ന് കരുതിയിരുന്നില്ലെന്നും തെറ്റാണെന്ന് ബോധ്യമായതായും പാണ്ഡ്യ വിശദീകരണക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. കരണ്‍ ജോഹറിന്റെ കോഫീ വിത്ത് കരണ്‍ എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് പാണ്ഡ്യയും രാഹുലും മോശം പരാമര്‍ശങ്ങള്‍ നടത്തിയത്. സംഭവം വിവാദമായതിനെതുടര്‍ന്ന് പാണ്ഡ്യ മാപ്പു പറഞ്ഞിരുന്നു.

സ്ത്രീകളുമായുള്ള ബന്ധം വെളിപ്പെടുത്തി
പരിപാടിയില്‍ കരണ്‍ ജോഹറിന്റെ ചോദ്യത്തിന് മറുപടിയായി വ്യത്യസ്ത സ്ത്രീകളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതിനെക്കുറിച്ചും അത് മാതാപിതാക്കളോട് പറഞ്ഞതിനെക്കുറിച്ചുമെല്ലാം പാണ്ഡ്യ വെളിപ്പെടുത്തിയിരുന്നു. നിന്റെ ആള് കൊള്ളാമോ ആരാണത് എന്നാണ് വീട്ടുകാര്‍ തന്നോട് ചോദിച്ചത്. സ്ത്രീകളുടെ ചലനങ്ങള്‍ ശ്രദ്ധിക്കാറുണ്ടെന്നും പാണ്ഡ്യ പറഞ്ഞു.

പാണ്ഡ്യയ്‌ക്കൊപ്പം രാഹുലും
നൈറ്റ് പാര്‍ട്ടികളില്‍ ഒരേ സ്ത്രീയെ രണ്ടുപേര്‍ ഇഷ്ടപ്പെട്ടാല്‍ എങ്ങിനെയെന്ന ചോദ്യത്തിന് പാണ്ഡ്യയ്‌ക്കൊപ്പം കെഎല്‍ രാഹുലും പ്രതികരിച്ചു. സോഷ്യല്‍ മീഡിയയിലും മറ്റും ഇതിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നതോടെയാണ് പാണ്ഡ്യ ഖേദപ്രകടനം നടത്തിയത്. ഇരുവര്‍ക്കുമെതിരെ അച്ചടക്ക നടപടി ആവശ്യമാണെന്ന് ബിസിസിഐയില്‍ ആവശ്യം ഉയര്‍ന്നതോടെയാണ് ഇപ്പോഴത്തെ സസ്‌പെന്‍ഷന്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications