Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ഇന്ത്യയെ ഭയക്കണം, ട്രാക്കിലായാല്‍ പിന്നെ തടയുക ദുഷ്‌കരമെന്ന് വോന്‍

ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഉജ്ജ്വല തിരിച്ചുവരവ് നടത്തിയ ടീം ഇന്ത്യയെ പ്രശംസിച്ച് മുന്‍ ഇംഗ്ലീഷ് നായകന്‍ മൈക്കല്‍ വോന്‍. ഒരിക്കല്‍ ട്രാക്കിലേക്കു കയറിയാല്‍ പിന്നീട് ഇന്ത്യയെ തടഞ്ഞുനിര്‍ത്തുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമാണെന്നും വോന്‍ വ്യക്തമാക്കി. ആദ്യ ടെസ്റ്റില്‍ 227 റണ്‍സിന്റെ കനത്ത പരാജയം ഏറ്റുവാങ്ങിയ ഇന്ത്യ രണ്ടാം ടെസ്റ്റില്‍ ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. ഒരു ദിവസം ബാക്കിനില്‍ക്കെ വമ്പന്‍ ജയത്തിന് തൊട്ടരികിലാണ് ഇന്ത്യ. 482 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യ നാലാം ലഞ്ച് ബ്രേക്കിനു പിരിയുമ്പോള്‍ ഇംഗ്ലണ്ട് ഏഴു വിക്കറ്റിന് 116 റണ്‍സെന്ന നിലയില്‍ വന്‍ തോല്‍വിക്കരികിലാണ്.

വിമര്‍ശനങ്ങള്‍ ഇന്ത്യക്കു ഇഷ്ടം

വിമര്‍ശനങ്ങള്‍ ഇന്ത്യക്കു ഇഷ്ടം

ഇന്ത്യന്‍ ടീമിന് വിമര്‍ശനങ്ങള്‍ ഇഷ്ടമാണെന്നും സമ്മര്‍ദ്ദമാണ് അവരെ എല്ലായ്പ്പോഴും ഏറ്റവും മികച്ച പ്രകടനം കൊണ്ടുവരാന്‍ സഹായിക്കുന്നതെന്നും വോന്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ഇന്ത്യയുടെ 2-1ന്റെ ടെസ്റ്റ് പരമ്പര വിജയമാണ് ഇതിന്റെ ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്.
ഇനി ഇംഗ്ലണ്ടിനു കാര്യങ്ങള്‍ വളരെയധികം ബുദ്ധിമുട്ടേറിയതായി മാറും. അടുത്തയാഴ്ച ആരംഭിക്കുന്നത് പിങ്ക് ബോള്‍ ടെസ്റ്റാണെന്ന് അറിയാമെങ്കിലും ഇന്ത്യയെ ഇനി തടയുക ദുഷ്‌കരമാണ്. 0-1നനു പിന്നില്‍ നിന്ന ശേഷം മികച്ച തിരിച്ചുവരവാണ് ഇന്ത്യ നടത്തിയത്. ഓസീസ് പര്യടനം ഇംഗ്ലണ്ടിനുള്ള അപകടസൂചനയാണെന്നും വോന്‍ വിശദമാക്കി.

ഇന്ത്യക്കാര്‍ക്കു കൂടുതല്‍ കഴിവുണ്ട്

ഇന്ത്യക്കാര്‍ക്കു കൂടുതല്‍ കഴിവുണ്ട്

രണ്ടാം ടെസ്റ്റിലെ പിച്ചിനെ നേരത്തേ വോന്‍ വിമര്‍ശിച്ചിരുന്നു. എന്നാല്‍ രണ്ടാമിന്നിങ്‌സില്‍ ആര്‍ അശ്വിന്‍ ഇന്ത്യക്കായി സെഞ്ച്വറി നേടിയതോടെ അദ്ദേഹം തീരുമാനം മാറ്റിയിരിക്കുകയാണ്. ഇന്ത്യന്‍ താരങ്ങള്‍ കൂടുതല്‍ കഴിവുള്ളവരാണ്. സ്പിന്നിനെ തുണയ്ക്കുന്ന സാഹചര്യങ്ങളില്‍ ബാറ്റ് ചെയ്യാന്‍ കഴിവുള്ള കൂടുതല്‍ ബാറ്റ്‌സ്മാന്‍മാര്‍ ഇന്ത്യന്‍ നിരയിലുണ്ട്. ഈ സാഹചര്യങ്ങൡ ഇന്ത്യന്‍ സ്പിന്നര്‍മാരാണ് കൂടുതല്‍ മികച്ചത്. അവര്‍ ഈ പിച്ചില്‍ തീപ്പൊരി പാറിക്കുകയാണ്, മാത്രമല്ല തുടര്‍ച്ചയായി ബൗളിങില്‍ വൈവിധ്യം കൊണ്ടുവരാനും ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്കാവുന്നുണ്ട്. അക്ഷര്‍ പട്ടേല്‍ ഇതു കാണിച്ചുതന്നു. ജാക്ക് ലീച്ചിനെ നോക്കിയാല്‍ അദ്ദേഹം ഇംഗ്ലണ്ടിനു വേണ്ടി നന്നായി ബൗള്‍ ചെയ്തു. പക്ഷെ എല്ലാം ഒരേ തരത്തിലുള്ള ബോളുകളായിരുന്നു, വലം കൈയന്‍ ബാറ്റ്‌സ്മാന്‍മാരില്‍ നിന്നും സ്പിന്‍ ചെയ്ത് പുറത്തേക്കു പോവുന്നതായിരുന്നു ലീച്ചിന്റെ ബോളുകളെന്നും വോന്‍ അഭിപ്രായപ്പെട്ടു.

ഇന്ത്യയെ തടയുക ദുഷ്‌കരം

ഇന്ത്യയെ തടയുക ദുഷ്‌കരം

ഇന്ത്യ താളം വീണ്ടെടുത്തു കഴിഞ്ഞാല്‍ പിന്നെ തടയുക ബുദ്ധിമുട്ടേറിയ കാര്യമാണെന്നും രണ്ടാം ടെസ്റ്റ് ഈ സൂചനയാണ് നല്‍കുന്നതെന്നും വോന്‍ പറഞ്ഞു. ഇംഗ്ലണ്ടിനെ സംബന്ധിച്ച് നല്ല ആഴ്ചയായിരുന്നില്ല ഇത്. നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ വൈകാതെ അവര്‍ 1-1 തുല്യതയിലാവും. എന്നാല്‍ ഈ പരമ്പരയ്ക്കു മുമ്പ് പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇംഗ്ലണ്ട് ഇറങ്ങുമ്പോള്‍ 1-1 ആയിരിക്കുമെന്ന് പറഞ്ഞാല്‍ ഞാന്‍ ചിരിക്കുമായിരുന്നു.
പുതിയൊരു ഹോട്ടലലില്‍, നഗരത്തിലെത്തുമ്പോള്‍ അന്തരീക്ഷത്തില്‍ മാറ്റം വരുന്നത് ഇംഗ്ലണ്ട് ടീമിനെ സഹായിക്കും. കഴിഞ്ഞ മൂന്നാഴ്ചയോളമായി അവര്‍ ചെന്നൈയിലുണ്ട്. മൂന്നാം ടെസ്റ്റ് മറ്റൊരു വേദിയിലാവുന്നത് മാനസികമായി അവര്‍ക്ക് ഉണര്‍വേകും. പക്ഷെ ഇംഗ്ലണ്ടിനു കളിക്കളത്തില്‍ ഇനി കാര്യങ്ങള്‍ എളുപ്പമാവില്ല. ഇന്ത്യയെ ഇനി തടഞ്ഞു നിര്‍ത്തുകയെന്നത് വളരെ വളരെ ബുദ്ധിമുട്ടാണെന്നും വോന്‍ വിലയിരുത്തി.

Story first published: Tuesday, February 16, 2021, 12:20 [IST]
Other articles published on Feb 16, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+