ടീം ഇന്ത്യക്ക് മിഷന്‍ ഓസീസ്... ഫിക്‌സ്ചര്‍ പ്രഖ്യാപിച്ചു, വെടിക്കെട്ടോടെ തുടക്കം
ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഓസ്‌ട്രേലിയന്‍ പര്യടനത്തിന്റെ ഫിക്‌സ്ചര്‍ പ്രഖ്യാപിച്ചു. മൂന്നു ട്വന്റി20 മല്‍സരങ്ങളും നാലു ടെസ്റ്റുകളും മൂന്നു ഏകദിനങ്ങളുമാണ് പരമ്പരയിലുള്ളത്. നവംബര്‍ 21ന് ബ്രിസ്ബണില്‍ നടക്കുന്ന ട്വന്റി20 മല്‍സരത്തോടെയാണ് ദൈര്‍ഘ്യമേറിയ ഇന്ത്യയുടെ ഓസീസ് പര്യടനം ആരംഭിക്കുന്നത്. ടെസ്റ്റ് മല്‍സരങ്ങളുടെ സമയത്തിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. ഡേ-നൈറ്റ് ടെസ്റ്റ് നടത്താന്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ബിസിസിഐയ്ക്കു ഇതിനോടു വലിയ താല്‍പ്പര്യമില്ല.

അഡ്‌ലെയ്ഡില്‍ നടക്കാനിരിക്കുന്ന ടെസ്റ്റ് ഡേ നൈറ്റായി നടത്താനാണ് ശ്രമം. ഇതിനായുള്ള നീക്കങ്ങളും നടത്തിക്കൊണ്ടിരിക്കുകയാണ്. കുറച്ചു ദിവസത്തിനകം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാവുമെന്നാണ് പ്രതീക്ഷയെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ മേധാവിയായ ജെയിംസ് സതര്‍ലാന്‍ഡ് വ്യക്തമാക്കി. ഇന്ത്യക്കെതിരായ പരമ്പരയ്ക്കു മുമ്പ് ദക്ഷിണാഫ്രിക്കയുമായി മൂന്ന് ഏകദിനങ്ങളിലും ഒരു ട്വന്റി20യിലും ഓസീസ് ഏറ്റുമുട്ടുന്നുണ്ട്.
ഇന്ത്യയുടെ ഓസീസ് പര്യടനം ഫിക്‌സ്ചര്‍
നവംബര്‍ 21 - ആദ്യ ട്വന്റി20
നവംബര്‍ 23- രണ്ടാം ട്വന്റി20
നവംബര്‍ 25- മൂന്നാം ട്വന്റി20
ഡിസംബര്‍ 6-10 ആദ്യ ടെസ്റ്റ്
ഡിസംബര്‍ 14-18 രണ്ടാം ടെസ്റ്റ്
ഡിസംബര്‍ 26-30 മൂന്നാം ടെസ്റ്റ്
2019 ജനുവരി 3 -7 നാലാം ടെസ്റ്റ്
ജനുവരി 12- ആദ്യ ഏകദിനം
ജനുവരി 15- രണ്ടാം ഏകദിനം
ജനുവരി 18- മൂന്നാം ഏകദിനം
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications