For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇംഗ്ലണ്ട് പര്യടനം: ഇന്ത്യയുടെ ആദ്യ എതിരാളി 'ഇന്ത്യ തന്നെ'!, ഷെഡ്യൂള്‍ പുറത്ത്

ജൂലൈയിലാണ് ഇന്ത്യ ഇംഗ്ലണ്ടില്‍ കളിക്കുന്നത്

ഈ വര്‍ഷം ഇംഗ്ലണ്ടില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീമിന്റെ വിചിത്രമായ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു. സാധാരണയായി വിദേശത്തു പര്യടനം നടത്തുമ്പോള്‍ അവരുടെ എ ടീമുമായാണ് ഇന്ത്യ പരിശീലന മല്‍സരം കളിക്കാറുള്ളത്. എന്നാല്‍ ഇത്തവണ ഇന്ത്യന്‍ എ ടീമുമായാണ് സീനിയര്‍ ടീം സന്നാഹ മല്‍സരത്തില്‍ ഏറ്റുമുട്ടുന്നത്. രണ്ടു ചതുര്‍ദിന മല്‍സരങ്ങളിലാണ് ഇന്ത്യയും ഇന്ത്യന്‍ എ ടീമും കൊമ്പുകോര്‍ക്കുക. ഇവയുടെ വേദിയും തിയ്യതിയും പ്രഖ്യാപിച്ചിരിക്കുകയാണ്. ആഗസ്റ്റ്, സപ്തംബര്‍ മാസങ്ങളിലായിട്ടാണ് ഇന്ത്യന്‍ ടീം ഇംഗ്ലണ്ടില്‍ അഞ്ചു ടെസ്റ്റുകള്‍ കളിക്കുന്നത്.

ഇംഗ്ലണ്ട് പര്യടനം: ഇന്ത്യയുടെ ആദ്യ എതിരാളി ഇന്ത്യ തന്നെ | Oneindia Malayalam
1

ജൂലൈയില്‍ നോര്‍ത്താംപ്റ്റണിലെ കൗണ്ടി ഗ്രൗണ്ടിലാണ് ആദ്യ ചതുര്‍ദിന മല്‍സരത്തില്‍ ഇന്ത്യന്‍ സീനിയര്‍ ടീം എ ടീമായി ഏറ്റുമുട്ടുന്നത്. ഈ വേനല്‍ക്കാലത്തു അന്താരാഷ്ട്ര ക്രിക്കറ്റിലെ മികച്ച ചില കളിക്കാര്‍ ഇന്ത്യ, ഇന്ത്യ എ ടീമുകള്‍ക്കായി കൗണ്ടി ഗ്രൗണ്ടില്‍ കളിക്കാനെത്തുതയാണെന്നു നോര്‍ത്താംറ്റണ്‍ഷെയര്‍ കൗണ്ടി ക്രിക്കറ്റ് ക്ലബ്ബ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ഇംഗ്ലണ്ടുമായി ആഗസ്റ്റില്‍ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കു മുമ്പ് വിരാട് കോലിയുടെ ടീം ചതുര്‍ദിന മല്‍സരത്തില്‍ ഇന്ത്യന്‍ എ ടീമുമായി മാറ്റുരയ്ക്കുമ്പോള്‍ ഉയര്‍ന്ന നിലവാരത്തിലുള്ള ക്രിക്കറ്റ് ഉറപ്പ് നല്‍കുന്നു. ആദ്യ പരിശീലന മല്‍സരത്തിനു ശേഷം ഇന്ത്യന്‍ ടീം രണ്ടാം സന്നാഹ മല്‍സരത്തിനായി ലെസ്റ്റര്‍ഷെയറിലേക്കു തിരിക്കും. ജൂലൈ 28നാണ് രണ്ടാമത്തെ മല്‍സരം തുടങ്ങുകയെന്നും വാര്‍ത്താക്കുറിപ്പില്‍ വിശദമാക്കി.

ആഗസ്റ്റ് നാലിനു നോട്ടിങ്ഹാംഷെയറിലാണ് ആദ്യ ടെസ്റ്റ്. രണ്ടാം ടെസ്റ്റ് 12 മുതല്‍ 16 വരെ ലണ്ടനിലും മൂന്നാം ടെസ്റ്റ് 25 മുതല്‍ 29 വരെ ലീഡ്‌സിലുമായിരിക്കും. നാലാം ടെസ്റ്റ് സപ്തംബര്‍ രണ്ടു മുതല്‍ ആറു വരെ ലണ്ടനിലും അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റ് 10 മുതല്‍ 14 വരെ മാഞ്ചസ്റ്ററിലും നടക്കും.

നിലവില്‍ ഇംഗ്ലണ്ട് ടീം ഇന്ത്യയില്‍ പര്യടനം നടത്താനെത്തിയിരിക്കുകയാണ്. നാലു ടെസ്റ്റുകളുടെ പരമ്പരയിലാണ് ഇംഗ്ലണ്ട് ആദ്യം കളിക്കുന്നത്. ഫെബ്രുവരി അഞ്ചിനാണ് ടെസ്റ്റ് പരമ്പരയ്ക്കു തുടക്കം. ആദ്യ രണ്ടു ടെസ്റ്റുകള്‍ ചെന്നൈയിലും ശേഷിച്ച രണ്ടു ടെസ്റ്റുകള്‍ അഹമ്മദാബാദിലുമായിരിക്കുംഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഭാഗമായി ഇന്ത്യയുടെ അവസാനത്തെ പരമ്പര കൂടിയാണിത്. ടെസ്റ്റ് പരമ്പരയ്ക്കു ശേഷം അഞ്ചു ടി20കളും മൂന്നു ഏകദിനങ്ങളും കൂടി ഇംഗ്ലീഷ് ടീം കളിക്കുന്നുണ്ട്.

Story first published: Friday, January 29, 2021, 10:17 [IST]
Other articles published on Jan 29, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+