Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വനിതാ ടി20 ലോകകപ്പ്: ജയത്തോടെ തുടങ്ങാന്‍ ഇന്ത്യയിറങ്ങുന്നു, എതിരാളി ന്യൂസിലാന്‍ഡ്...

ഗയാന: ഐസിസിയുടെ വനിതാ ട്വന്റി20 ലോകകപ്പിന് വെസ്റ്റ് ഇന്‍ഡീസില്‍ ഇന്നു തുടക്കമാവും. ഇനിയുള്ള മൂന്നാഴ്ചയോളം കരീബിയ ക്രിക്കറ്റ് ലഹരയിലായിരിക്കും. ലോകം കീഴടക്കാന്‍ പെണ്‍പുലികള്‍ ഇനി കളക്കളത്തിലിറങ്ങുകയാണ്.

കുട്ടി ക്രിക്കറ്റിന്റെ സിംഹാസനം തേടിയ 10 രാജ്യങ്ങളാണ് ലോകകപ്പില്‍ അണിനിരക്കുന്നത്. 23 മല്‍സരങ്ങളാണ് ടൂര്‍ണമെന്റിലുള്ളത്. വനിതാ ട്വന്റി20 ലോകകപ്പിന്റെ ആറാമത്തെ എഡിഷന്‍ കൂടിയാണ് ഇന്നു ആരംഭിക്കാനിരിക്കുന്നത്. നവംബര്‍ 24നാണ് കിരീടവിജയികളെ കണ്ടെത്താനുള്ള കലാശപ്പോരാട്ടം.

ഇന്ത്യ കിവീസിനെതിരേ

ഇന്ത്യ കിവീസിനെതിരേ

ന്യൂസിലാന്‍ഡുമായാണ് ഇന്ത്യ ആദ്യ ഗ്രൂപ്പ് മല്‍സരത്തില്‍ കൊമ്പുകോര്‍ക്കുന്നത്. ഇന്നു രാത്രി 8.30നാണ് മല്‍സരം തുടങ്ങുന്നത്. ഗ്രൂപ്പ് ബിയില്‍ നടക്കുന്ന മല്‍സരത്തിന് വേദിയാവുന്നത് ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയമാണ്.
ഗ്രൂപ്പ് ബിയില്‍ കരുത്തരായ ഓസ്‌ട്രേലിയ, ചിരവൈരികളായ പാകിസ്താന്‍, അയര്‍ലാന്‍ഡ് എന്നിവരാണ് ഇന്ത്യയുടെ മറ്റു എതിരാളികള്‍. അഞ്ചു ടീമുകള്‍ വീതമുള്ള രണ്ടു ഗ്രൂപ്പുകളിലായാണ് രാജ്യങ്ങളെ തരംതിരിച്ചിരിക്കുന്നത്.

ആദ്യദിനം മൂന്നു കളികള്‍

ആദ്യദിനം മൂന്നു കളികള്‍

ഗ്രൂപ്പ് എയില്‍ ഇംഗ്ലണ്ടിനൊപ്പം ആതിഥേയരും നിലവിലെ ചാംപ്യന്‍മാരുമായ വെസ്റ്റ് ഇന്‍ഡീസ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ ടീമുകളാണുള്ളത്. ആദ്യദിനമായ ഇന്ന് മൂന്നു മല്‍സരങ്ങളുണ്ട്. ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള കളി കൂടാതെ ഗ്രൂപ്പ് ബിയില്‍ തന്നെ രാത്രി 1.30ന് ഓസ്‌ട്രേലിയ പാകിസ്താനെ നേരിടും.
മൂന്നാമത്തെ മല്‍സരം ഇന്ത്യന്‍ സമയം ശനിയാഴ്ച പുലര്‍ച്ചെ 5.30നാണ്. ഗ്രൂപ്പ് എയില്‍ വെസ്റ്റ് ഇന്‍ഡീസും ബംഗ്ലാദേശും തമ്മിലാണ് ആദ്യ ദിനത്തിലെ അവസാന മല്‍സരം.

ഓസ്‌ട്രേലിയന്‍ ആധിപത്യം

ഓസ്‌ട്രേലിയന്‍ ആധിപത്യം

ഓസ്‌ട്രേലിയന്‍ ആധിപത്യമാണ് ഇതുവരെ വനിതാ ട്വന്റി20 ലോകകപ്പില്‍ കണ്ടത്. ഇതുവരെ നടന്ന അഞ്ചു ടൂര്‍ണമെന്റുകളില്‍ മൂന്നു തവണയും കംഗാരുപ്പടയ്ക്കായിരുന്നു കിരീടം. 2010, 12, 14 എന്നിങ്ങനെ തുടര്‍ച്ചയായി മൂന്നു തവണയാണ് ഓസീസ് കിരീടമുയര്‍ത്തിയത്. 2009ലെ പ്രഥമ ടൂര്‍ണമെന്റില്‍ ഇംഗ്ലണ്ടായിരുന്നു ജേതാക്കള്‍. 2016ല്‍ അവസാനമായി ഇന്ത്യയാണ് ടൂര്‍ണമെന്റിന് വേദിയായത്. അന്നു ഓസീസിനെ എട്ടു വിക്കറ്റിന് തകര്‍ത്ത് വിന്‍ഡീസ് തങ്ങളുടെ കന്നിക്കിരീടത്തില്‍ മുത്തമിടുകയായിരുന്നു.

ഇന്ത്യന്‍ ടീം

ഇന്ത്യന്‍ ടീം

ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ദാന, മിതാലി രാജ്, ജെമയ്യ റോഡ്രിഗസ്, വേദ കൃഷ്ണമൂര്‍ത്തി, ദീപ്തി ശര്‍മ, താനിയ ഭാട്ടിയ, പൂനം യാദവ്, രാധ യാദവ്, അനൂജ പാട്ടീല്‍, എക്ത ബിഷ്ത്ത്, ദയാലന്‍ ഹേമലത, മാന്‍സി ജോഷി, പൂജ വസ്ത്രാകര്‍, അരുന്ധതി റെഡ്ഡി.

Story first published: Friday, November 9, 2018, 9:15 [IST]
Other articles published on Nov 9, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+