For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വനിതകളുടെ ടി20 ലോകകപ്പ്: ഇന്ത്യ x ഓസീസ്, ചാംപ്യന്‍മാരെ ഞെട്ടിക്കാന്‍ ഇന്ത്യ

ഉച്ചയ്ക്കു 1.30നാണ് കളിയാരംഭിക്കുന്നത്

സിഡ്‌നി: ഐസിസി വനിതാ ടി20 ലോകകപ്പിന് വെള്ളിയാഴ്ച ഓസ്‌ട്രേലിയയില്‍ തുടക്കമാവും. നിലവിലെ ചാംപ്യന്മാരും ആതിഥേയരുമായ ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മിലാണ് ഉദ്ഘാടന മല്‍സരം. ഇന്ത്യന്‍ സമയം ഉച്ചയ്ക്കു 1.30ന് ആരംഭിക്കുന്ന മല്‍സരം സ്റ്റാര്‍ സ്‌പോര്‍ട്‌സ്, ദൂരദര്‍ശന്‍ എന്നിവയില്‍ തല്‍സമയ സംപ്രേക്ഷണമുണ്ടാവും. കൂടാതെ ഹോട്‌സ്റ്റാറിലും മല്‍സരം ആസ്വദിക്കാം.

womens

നാലു തവണ ചാംപ്യന്‍മാരായിട്ടുള്ള ഓസീസിനെ ഉദ്ഘാടന മല്‍സരത്തില്‍ ഞെട്ടിക്കാനുറച്ചു തന്നെയാവും ഹര്‍മന്‍പ്രീത് നയിക്കുന്ന ഇന്ത്യയിറങ്ങുക. എന്നാല്‍ ഇന്ത്യക്ക് അതു എളുപ്പമാവില്ല. ഹര്‍മന്‍പ്രീതിനും കൂട്ടര്‍ക്കും തങ്ങളുടെ ഏറ്റവും മികച്ച കളി തന്നെ പുറത്തെടുക്കേണ്ടി വരും. ലോകകപ്പിനു മുമ്പായി ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നിവരുള്‍പ്പെട്ട ത്രിരാഷ്ട്ര പരമ്പരയില്‍ ഇന്ത്യ കളിച്ചിരുന്നു. എന്നാല്‍ ഫൈനല്‍ പോലുമെത്താന്‍ ഇന്ത്യക്കായില്ല. സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കാന്‍ കഴിയുന്നില്ലെന്നതാണ് ഇന്ത്യയുടെ ഏറ്റവും വലിയ പോരായ്മ. മധ്യനിരയുടെയും ലോവര്‍ ഓര്‍ഡറിന്റെയും പ്രകടനമാണ് ഇന്ത്യയെ വലയ്ക്കുന്നത്.

ഓപ്പണറും സൂപ്പര്‍ താരവുമായ സ്മൃതി മന്ദാനയുടെ ഫോം ഇന്ത്യയെ സംബന്ധിച്ച് ഈ ടൂര്‍ണമെന്റില്‍ ഏറെ നിര്‍ണായകമാണ്. 16 കാരിയായ ഓപ്പണര്‍ ഷെഫാലി വര്‍മ മിന്നുന്ന തുടക്കമാണ് മിക്ക മല്‍സരങ്ങളിലും ഇന്ത്യക്കു നല്‍കുന്നത്. എന്നാല്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് ചില കളികളില്‍ ഫോമെത്തുമ്പോള്‍ മറ്റു ചിലതില്‍ നിരാശപ്പെടുത്തുന്നത് ഇന്ത്യക്കു ആശങ്കയുണ്ടാക്കുന്നത്. ബൗളിങില്‍ പേസര്‍ ശിഖാ പാണ്ഡെയാണ് ഇന്ത്യന്‍ ബൗളിങിനു ചുക്കാന്‍ പിടിക്കുക. മികച്ച പേസര്‍മാര്‍ കുറവായതിനാല്‍ തന്നെ സ്പിന്നര്‍മാരെയാണ് ഇന്ത്യ അമിതമായി ആശ്രയിക്കുന്നത്. ഇതു ടൂര്‍ണമെന്റില്‍ ഇന്ത്യക്കു തിരിച്ചടിയായി മാറാന്‍ സാധ്യതയുണ്ട്.

harman

ലോകകപ്പിന്റെ ഏഴാമത്തെ എഡിഷനാണ് ഇത്തവണത്തേത്. ഇതുവരെ നടന്ന ആറു ലോകകപ്പുകളില്‍ നാലിലും ഓസീസിനായിരുന്നു കിരീടം. വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട് എന്നിവര്‍ ഓരോ തവണ ജേതാക്കളായിട്ടുണ്ട്. ഇതുവരെ ഫൈനലില്‍ പോലുമെത്താന്‍ ഇന്ത്യക്കു കഴിഞ്ഞിട്ടില്ല. മൂന്നു തവണ സെമി ഫൈനലില്‍ എത്തിയതാണ് ഇന്ത്യയുടെ മികച്ച നേട്ടങ്ങള്‍. 2009, 10, 18 വര്‍ഷങ്ങളിലായിരുന്നു ഇന്ത്യയുടെ സെമി പ്രവേശനം. ഇത്തവണ സെമി കടമ്പ കടക്കാന്‍ ഇന്ത്യക്കാവുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

ഇന്ത്യന്‍ ടീം
ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), താനിയ ഭാട്ടിയ (വിക്കറ്റ് കീപ്പര്‍), ഹര്‍ലീന്‍ ഡിയോള്‍, രാജേശ്വരി ഗെയ്ക്ക്വാദ്, റിച്ച ഘോഷ്, വേദ കൃഷ്ണമൂര്‍ത്തി, സ്മൃതി മന്ദാന, ശിഖ പാണ്ഡെ, അരുന്ധതി റെഡ്ഡി, ജെമിമ റോഡ്രിഗസ്, ദീപ്തി ശര്‍മ, പൂജ വസ്ത്രാക്കെര്‍, ഷെഫാലി വര്‍മ, പൂനം യാദവ്, രാധ യാദവ്.

Story first published: Thursday, February 20, 2020, 16:27 [IST]
Other articles published on Feb 20, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+