Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോക ചാംപ്യന്‍ഷിപ്പ്: കോലിപ്പടയെ ഇനി തൊടാന്‍ കിട്ടില്ല... എന്തൊരു കുതിപ്പ്, 140 പോയിന്റ് ലീഡ്

India Have Taken A Huge Lead in ICC World Test Championship | Oneindia Malayalam

പൂനെ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര പോക്കറ്റിലാക്കിയതോടെ ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യ എതിരാളികളെ ബഹുദൂരം പിന്നിലാക്കിയിരിക്കുകയാണ്. തികച്ചും ഏകപക്ഷീയമായ രണ്ടാം ടെസ്റ്റില്‍ ഇന്നിങ്‌സിനും 137 റണ്‍സിനുമാണ് സന്ദര്‍ശകരെ വിരാട് കോലിയും സംഘവും മലര്‍ത്തിയടിച്ചത്. ഇതോടെ മൂന്നു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ 2-0ന്റെ ലീഡും സ്വന്തമാക്കുകയായിരുന്നു.

ഐസിസിയുടെ പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ നാലാം വിജയം കൂടിയാണിത്. കളിച്ച എല്ലാ ടെസ്റ്റുകളിലും കോലിപ്പട വമ്പന്‍ ജയമാണ് കൊയ്തത്. ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീഡ് പര്യടനത്തിലെ ടെസ്റ്റ് പരമ്പരയും ലോക ചാംപ്യന്‍ഷിപ്പിന്റെ ഭാഗമായിരുന്നു.

140 പോയിന്‍റ് ലീഡ്

140 പോയിന്‍റ് ലീഡ്

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പര നേടിയതോടെ ലോക ചാംപ്യന്‍ഷിപ്പില്‍ 140 പോയിന്റിന്റെ വന്‍ ലീഡാണ് ഇന്ത്യ സ്വന്തമാക്കിയത്. വെറും നാലു ടെസ്റ്റുകളില്‍ നിന്നും ഇന്ത്യക്കു ഇപ്പോള്‍ 200 പോയിന്റുണ്ട്. രണ്ടാം സ്ഥാനത്തു നില്‍ക്കുന്ന ന്യൂസിലാന്‍ഡും ശ്രീലങ്കയും ഇന്ത്യയേക്കാള്‍ 140 പോയിന്റിനു പിറകിലാണ്. ഇരുടീമുകള്‍ക്കും രണ്ടു ടെസ്റ്റുകളില്‍ നിന്നും 60 പോയിന്റ് വീതമാണുള്ളത്.
അഞ്ചു ടെസ്റ്റുകളില്‍ നിന്നും 56 പോയിന്റ് വീതമുള്ള ഓസ്‌ട്രേലിയയും ഇംഗ്ലണ്ടുമാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

ലോക റെക്കോര്‍ഡ്

ലോക റെക്കോര്‍ഡ്

പൂനെ ടെസ്റ്റില്‍ നേടിയ ആധികാരിക വിജയത്തോടെ ഇന്ത്യ ലോക റെക്കോര്‍ഡ് കുറിച്ചിരുന്നു. നാട്ടില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ 11ാമത്തെ ടെസ്റ്റ് പരമ്പരവിജയമായിരുന്നു ഇത്. റണ്‍സിന്റെ അടിസ്ഥാനത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്ത്യയുടെ ഏറ്റവും വലിയ വിജയം കൂടിയായിരുന്നു പൂനെയിലേത്.

കോലിയുടെ ഏഴാമത്തെ ടെസ്റ്റ് ഡബിള്‍ സെഞ്ച്വറിയാണ് ഇന്ത്യക്കു രണ്ടാം ടെസ്റ്റില്‍ വമ്പന്‍ വിജയമൊരുക്കിയത്. ഇതോടെ പല റെക്കോര്‍ഡുകളും അദ്ദേഹം തിരുത്തുകയും ചെയ്തിരുന്നു.

ഒന്നും പ്ലാന്‍ ചെയ്യാറില്ല

ഒന്നും പ്ലാന്‍ ചെയ്യാറില്ല

ബാറ്റ് ചെയ്യാന്‍ ക്രീസിലിറങ്ങുമ്പോള്‍ ഡബിള്‍ സെഞ്ച്വറി നേടണമെന്നൊന്നും താന്‍ പ്ലാന്‍ ചെയ്യാറില്ലെന്നാണ് പൂനെ ടെസ്റ്റിലെ വിജയത്തിനു ശേഷം കോലി പറഞ്ഞത്. അഞ്ചു സെഷനുകള്‍ ബാറ്റ് ചെയ്യാനായാല്‍ ഡബിള്‍ സെഞ്ച്വറി സ്വാഭാവികമായി തന്നെ വരും. നേരത്തേ കളിച്ചിരുന്നപ്പോള്‍ വ്യക്തിപരമായി കൂടി ചിന്തിച്ചിരുന്നു. എന്നാല്‍ ടീമിന്റെ ഭാഗത്തു നിന്ന് ചിന്തിച്ചാണ് ബാറ്റ് ചെയ്യാറുള്ളതെന്നും മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞുക്കപ്പെട്ട അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുറത്താവാതെ 254 റണ്‍സാണ് പൂനെ ടെസ്റ്റില്‍ കോലി അടിച്ചെടുത്തത്.

Story first published: Monday, October 14, 2019, 13:30 [IST]
Other articles published on Oct 14, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+