For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അണ്ടര്‍ 19 ലോകകപ്പ്: ലങ്കാദഹനം... ചാംപ്യന്‍മാര്‍ തുടങ്ങി, ഇന്ത്യന്‍ ജയം 90 റണ്‍സിന്

ടോസിനു ശേഷം ലങ്ക ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു

ബ്ലുംഫൊണ്ടെയ്ന്‍: ഐസിസിയുടെ അണ്ടര്‍ 19 ലോകകപ്പില്‍ നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യ തകര്‍പ്പന്‍ ജയത്തോടെ തന്നെ തുടങ്ങി. ഗ്രൂപ്പ് എയില്‍ തങ്ങളുടെ ആദ്യ മല്‍സരത്തില്‍ അയല്‍ക്കാരായ ശ്രീലങ്കയെ ഇന്ത്യ കെട്ടുകെട്ടിക്കുകയായിരുന്നു. 90 റണ്‍സിനാണ് പ്രിയം ഗാര്‍ഗ് നയിച്ച ഇന്ത്യയുടെ വിജയം.

india

ടോസ് നഷ്ടപ്പെട്ടു ബാറ്റിങിനയക്കപ്പെട്ട ഇന്ത്യ നിശ്ചിത 50 ഓവറില്‍ നാലു വിക്കറ്റിന് 297 റണ്‍സെടുത്തു. മറുപടിയില്‍ ലങ്കയെ 45.2 ഓവറില്‍ 207 റണ്‍സിന് ഇന്ത്യ എറിഞ്ഞിടുകയായിരുന്നു. ക്യാപ്റ്റന്‍ നിപുണ്‍ ധനഞ്ജയ (50) മാത്രമേ ലങ്കന്‍ നിരയില്‍ പൊരുതി നോക്കിയുള്ളൂ. രവിന്ദു രസന്തയാണ് (49) മറ്റൊരു പ്രധാന സ്‌കോറര്‍. ഇന്ത്യക്കു വേണ്ടി ആകാഷ് സിങ്, സിദ്ദേഷ് വീര്‍, രവി ബിഷ്‌നോയ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതമെടുത്തു.

നേരത്തേ ഇന്ത്യക്കു വേണ്ടി മൂന്നു താരങ്ങള്‍ ഫിഫ്റ്റിയുമായി കസറി. 56 റണ്‍സ് വീതമെടുത്ത ഓപ്പണര്‍ യശസ്വി ജയ്‌സ്വാളും നായകന്‍ പ്രിയം ഗാര്‍ഗുമാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍മാര്‍. വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറേലും (52*) ഫിഫ്റ്റി നേടി. തിലക് വര്‍മ (46), സിദ്ദേഷ് വീര്‍ (44*) എന്നിവരും ഇന്ത്യന്‍ നിരയില്‍ തിളങ്ങി. 74 പന്തില്‍ എട്ടു ബൗണ്ടറികളുള്‍പ്പെട്ടതായിരുന്നു ജയ്‌സ്വാളിന്റെ ഇന്നിങ്‌സ്. ഗാര്‍ഗ് 72 പന്തില്‍ രണ്ടു ബൗണ്ടറികളോടെയാണ് 56 റണ്‍സെടുത്തത്. ജുറേല്‍ 48 പന്തില്‍ മൂന്നു ബൗണ്ടറികളും ഒരു സിക്‌സറും പായിച്ചപ്പോള്‍ വെറും 27 പന്തിലാണ് ആറു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 44 റണ്‍സ് അടിച്ചെടുത്തത്.

അഞ്ചാം ലോക കിരീടം തേടിയാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയിലെത്തിയത്. 2018ല്‍ ന്യൂസിലാന്‍ഡില്‍ നടന്ന ടൂര്‍ണമെന്റില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചായിരുന്നു ഇന്ത്യയുടെ നാലാം ലോകകപ്പ് വിജയം.

Story first published: Sunday, January 19, 2020, 22:04 [IST]
Other articles published on Jan 19, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+