Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലങ്കാദഹനത്തിന് ടീം ഇന്ത്യ... ബേസില്‍ അരങ്ങേറുമോ? ഡ്രീം ജഴ്‌സിയില്‍..

ഇന്‍ഡോര്‍: ദക്ഷിണാഫ്രാക്കന്‍ ദൗത്യം പടിവാതില്‍ക്കല്‍ നില്‍ക്കെ ലങ്കാദഹനം പൂര്‍ത്തിയാക്കാനുള്ള ഒരുക്കത്തിലാണ് ടീം ഇന്ത്യ. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ട്വന്‍റി 20 പരമ്പരയിലെ രണ്ടാമത്തെ മല്‍സരം വെള്ളിയാഴ്ച നടക്കും. രാത്രി ഏഴു മണിക്കാണ് മല്‍സരമാരംഭിക്കുന്നത്.

കട്ടക്കില്‍ നടന്ന ആദ്യ കളിയില്‍ ലങ്കയെ 93 റണ്‍സിനു വാരിക്കളഞ്ഞ രോഹിത് ശര്‍മയും സംഘവും ആത്മവിശ്വാസത്തിന്റെ കൊടുമുടിയിലാണ്. മൂന്നാമത്തെ മല്‍സരത്തിനു കാത്തുനില്‍ക്കാതെ ഇന്നു തന്നെ ജയിച്ച് പരമ്പര പോക്കറ്റിലാനാക്കാനിയിരിക്കും ടീം ഇന്ത്യയുടെ ശ്രമം. ബാറ്റിങും ബൗളിങും ഒരുപോലെ മികവിലേക്കുയര്‍ന്നത് ഇന്ത്യക്ക് മല്‍സരത്തില്‍ മുന്‍തൂക്കം നല്‍കുന്നുണ്ട്.

ആദ്യമല്‍സരം അനായാസം

ആദ്യമല്‍സരം അനായാസം

ഇത്രയും അനായാസമായി ഇന്ത്യ അടുത്ത കാലത്തൊന്നും ഒരു മല്‍സരം ജയിച്ചിട്ടുണ്ടാവില്ല. ലങ്കയെ ചിത്രത്തില്‍ നിന്നു തന്നെ മായ്ച്ചുകളഞ്ഞാണ് ഇന്ത്യ ആദ്യ ടി ട്വന്റിയില്‍ വെന്നിക്കൊടി പാറിച്ചത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 180 റണ്‍സെന്ന ജയിക്കാവുന്ന സ്‌കോറാണ് പടുത്തുയര്‍ത്തിയത്. ലോകേഷ് രാഹുല്‍ (48 പന്തില്‍ 61), ശ്രേയസ് അയ്യര്‍ (20 പന്തില്‍ 24), മഹേന്ദ്രസിങ് ധോണി (22 പന്തില്‍ 39*), മനീഷ് പാണ്ഡെ (18 പന്തില്‍ 32*) എന്നിവരുടെ മിന്നല്‍ ബാറ്റിങാണ് ഇന്ത്യയെ ശക്തമായ നിലയിലെത്തിച്ചത്.
മറുപടി ബാറ്റിങില്‍ ഒന്നു പൊരുതി നോക്കാന്‍ പോലും ശ്രമിക്കാതെ ലങ്ക ചീട്ട്‌കൊട്ടാരം കണക്കെ തകര്‍ന്നടിഞ്ഞു. 16 ഓവറില്‍ 87 റണ്‍സെടുക്കാനേ ഇന്ത്യക്കായുള്ളൂ. 23 റണ്‍സെടുത്ത ഉപുല്‍ തരംഗയാണ് ടോപ്‌സ്‌കോററായത്.
നാലു വിക്കറ്റെടുത്ത യുസ്‌വെന്ദ്ര ചാഹലും മൂന്നു വിക്കറ്റ് വീഴ്ത്തിയ ഹര്‍ദിക് പാണ്ഡ്യയും ചേര്‍ന്നു ലങ്കയെ തരിപ്പണമാക്കുകയായിരുന്നു. കുല്‍ദീപ് യാദവ് രണ്ടു വിക്കറ്റ് നേടിയിരുന്നു.

വീണ്ടും മിടുക്ക് കാട്ടാന്‍ രോഹിത്

വീണ്ടും മിടുക്ക് കാട്ടാന്‍ രോഹിത്

വിവാഹത്തെ തുടര്‍ന്ന് ടീമില്‍ നിന്നും വിട്ടുനില്‍ക്കുന്ന ക്യാപ്റ്റനും സൂപ്പര്‍ താരവുമായ വിരാട് കോലിയുടെ അഭാവത്തിലാണ് രോഹിത്തിന്റെ ക്യാപ്റ്റനായി നറുക്കുവീണത്. നേരത്തേ ടീമിനെ ഏകദിന പരമ്പര വിജയത്തിലേക്കു നയിച്ച രോഹിത് ട്വന്റിയിലും ടീമിനു കിരീടം സമ്മാനിച്ച് തന്റെ ക്യാപ്റ്റന്‍സി മികവ് ഒരിക്കല്‍ക്കൂടി തെളിയിക്കാനുള്ള തയ്യാറെടുപ്പിലാണ്.
കോലിയെ കൂടാതെ ഇടംകൈയന്‍ ഓപ്പണര്‍ ശിഖര്‍ ധവാനും ഈ പരമ്പരയില്‍ ഇന്ത്യക്കു വേണ്ടി കളിക്കുന്നില്ല.

യുവതാരങ്ങളുടെ സാന്നിധ്യം

യുവതാരങ്ങളുടെ സാന്നിധ്യം

ഐപിഎല്ലിന്റെ വരവോടെ രാജ്യത്തെ മികച്ച യുവതാരങ്ങളുടെ വലിയൊരു നിര തന്നെ ഇന്ത്യക്കു ലഭിച്ചിരുന്നു. ലങ്കയ്‌ക്കെതിരായ ഈ പരമ്പരയിലും ഇത്തരത്തില്‍ മിടുക്ക് തെളിയിച്ച യുവതാരങ്ങളാണ് ഇന്ത്യക്കു വേണ്ടി മികച്ച പ്രകടനം നടത്തുന്നത്. ഏതൊക്കെ സീനിയര്‍ താരങ്ങള്‍ വിട്ടുനിന്നാലും ഇത് നികത്താനുള്ള ശേഷി തങ്ങള്‍ക്കുണ്ടെന്നാണ് ഈ പരമ്പരയിലൂടെ ഇന്ത്യ തെളിയിക്കുന്നത്.
ചാഹല്‍, കുല്‍ദീപ് എന്നിവര്‍ ഇതിനകം തന്നെ മിന്നുന്ന ചില പ്രകടനങ്ങളിടൂടെ നിശ്ചിത ഓവര്‍ ടീമില്‍ സ്ഥാനമുറപ്പിച്ചു കഴിഞ്ഞു. ലങ്കയ്‌ക്കെതിരായ ആദ്യ ടി ട്വന്റിയിലെ ടീമിന്റെ ടോപ്‌സ്‌കോറാ ലോകേഷ് രാഹുലും ഇതിനകം സെലക്റ്റര്‍മാരുടെ ശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞു.

ധോണി ഈസ് ബാക്ക്

ധോണി ഈസ് ബാക്ക്

നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ തനിക്കു ഇനിയും ഇന്ത്യക്കായി പലതും ചെയ്യാനുള്ള ശേഷിയുണ്ടെന്ന് മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണി ആദ്യ ടി ട്വന്റിയില്‍ തെളിയിച്ചുകഴിഞ്ഞു. 22 പന്തില്‍ നിന്നും നാലു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം വിലപ്പെട്ട 39 റണ്‍സാണ് ധോണി നേടിയത്.
കട്ടക്കത്തില്‍ നടന്ന കഴിഞ്ഞ മല്‍സരത്തില്‍ ധോണിയെ ഇന്ത്യ നാലാം നമ്പറിലാണ് ഇറക്കിയത്. ഇതു ക്ലിക്കായതോടെ ഇന്നത്തെ മല്‍സരത്തിലും അദ്ദേഹം ഇതേ നമ്പറില്‍ തന്നെ ഇറങ്ങുമെന്നാണ് സൂചന.

ബേസിലിന്റെ അരങ്ങേറ്റം കാത്ത് കേരളം

ബേസിലിന്റെ അരങ്ങേറ്റം കാത്ത് കേരളം

മുന്‍ പേസര്‍ ശ്രീശാന്തിനു ശേഷം ഇന്ത്യന്‍ ടീമിലെത്തിയ മലയാളി പേസര്‍ ബേസില്‍ തമ്പിയുടെ അരങ്ങേറ്റം ഈ മല്‍സരത്തില്‍ ഉണ്ടാവുമോയെന്നാണ് മലയാളികള്‍ ഉറ്റുനോക്കുന്നത്.
ഐപിഎല്ലിലെ മിന്നുന്ന പ്രകടനത്തിലൂടെ വരവറിയിച്ച ബേസില്‍ പിന്നീട് രഞ്ജി ട്രോഫിയിലും കേരളത്തിനായി മിന്നിയിരുന്നു. കേരളം ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫിയുടെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറിയപ്പോള്‍ ബേസിലും ടീമിലുണ്ടായിരുന്നു.

Story first published: Friday, December 22, 2017, 12:21 [IST]
Other articles published on Dec 22, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+