Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; സര്‍പ്രൈസായി ഒരു താരം

മുംബൈ: ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന 15 അംഗ ടീമിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. ബംഗാളിതാരം റിച്ച ഘോഷ് അപ്രതീക്ഷിതമായി ടീമിലെത്തി. റിച്ച ഇതാദ്യമായാണ് ഇന്ത്യന്‍ ടീമിലെത്തുന്നത്. മറ്റു കളിക്കാര്‍ നേരത്തെതന്നെ ഇന്ത്യയ്ക്കുവേണ്ടി അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചവരാണ്. ഓസ്‌ട്രേലിയയില്‍ ഫിബ്രുവരി 21നാണ് ലോകകപ്പ് ആരംഭിക്കുന്നത്.

ഷഫാലി വര്‍മ

ഷഫാലി വര്‍മ

ഇന്ത്യന്‍ വനിതാ ക്രിക്കറ്റിലെ പുത്തന്‍ താരോദയം ഹരിയാണയില്‍നിന്നുള്ള സ്‌കൂള്‍ വിദ്യാര്‍ഥിനി പതിനഞ്ചുകാരിയായ ഷഫാലി വര്‍മ ലോകകപ്പ് ടീമിലുമുണ്ട്. വെടിക്കെട്ട് ബാറ്റിങ്ങിലൂടെ ശ്രദ്ധപിടിച്ചുപറ്റിയ ഷഫാലി ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുമെന്ന് ഉറപ്പായിരുന്നു. വനിതാ ചാലഞ്ചര്‍ ട്രോഫിയിലെ പ്രകടനമാണ് റിച്ചയ്ക്ക് ടീമില്‍ ഇടംനേടിക്കൊടുത്തത്. ഒരു മത്സരത്തില്‍ റിച്ച 26 പന്തില്‍ നിന്നും 36 റണ്‍സെടുത്തിരുന്നു.

ത്രിരാഷ്ട്ര പരമ്പര

ത്രിരാഷ്ട്ര പരമ്പര

ടി20 ലോകകപ്പിന് മുന്നോടിയായി ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള 16 അംഗ ടീമിനേയും പ്രഖ്യാപിച്ചിട്ടുണ്ട്. നുസത്ത് പ്രവീണ്‍ ആണ് ഈ ടീമിലെത്തിയ മറ്റൊരു തീരം. ജനുവരി 31 മുതല്‍ ത്രിരാഷ്ട്ര പരമ്പര ആരംഭിക്കും. ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ ടീമുകള്‍ക്കെതിരായ പരമ്പരയില്‍ ലോകകപ്പിന് മുന്‍പുള്ള ഇന്ത്യയുടെ ഒരുക്കങ്ങള്‍ വിലയിരുത്തപ്പെടും.

ഇന്ത്യയുടെ ലോകകപ്പ് ടീം

ഇന്ത്യയുടെ ലോകകപ്പ് ടീം

ഹര്‍മന്‍പ്രീത് കൗര്‍, സ്മൃതി മന്ദാന, ഷഫാലി വര്‍മ, ജമീമ റോഡ്രിഗസ്, ഹര്‍ലീന്‍ ഡിയോള്‍, ദീപ്തി ശര്‍മ, വേദ കൃഷ്ണമൂര്‍ത്തി, റിച്ച ഘോഷ്, താനിയ ഭാട്ടിയ, പൂനം യാദവ്, രാധ യാദവ്, രാജേശ്വരി ഗെയ്ക്ക്‌വാദ്, ശിഖ പാണ്ഡെ, പൂജ വസ്ത്രാകര്‍, അരുദ്ധതി റെഡ്ഡി.

ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ടീം

ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ടീം

ഹര്‍മന്‍പ്രീത് കൗര്‍, സ്മൃതി മന്ദാന, ഷഫാലി വര്‍മ, ജമീമ റോഡ്രിഗസ്, ഹര്‍ലീന്‍ ഡിയോള്‍, ദീപ്തി ശര്‍മ, വേദ കൃഷ്ണമൂര്‍ത്തി, റിച്ച ഘോഷ്, താനിയ ഭാട്ടിയ, പൂനം യാദവ്, രാധ യാദവ്, രാജേശ്വരി ഗെയ്ക്ക്‌വാദ്, ശിഖ പാണ്ഡെ, പൂജ വസ്ത്രാകര്‍, അരുദ്ധതി റെഡ്ഡി, നുസത്ത് പ്രവീണ്‍.

Story first published: Sunday, January 12, 2020, 14:07 [IST]
Other articles published on Jan 12, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+