Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബൗളിങ് നിര തിളങ്ങി; ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് പരമ്പര നേടി ഇന്ത്യന്‍ പെണ്‍നിര

സൂറത്ത്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി20 പരമ്പര സ്വന്തമാക്കി ഇന്ത്യന്‍ വനിതകള്‍. നാലാം മത്സരത്തില്‍ സന്ദര്‍ശകരായ ദക്ഷിണാഫ്രിക്കയെ 51 റണ്‍സിന് തകര്‍ത്താണ് ഇന്ത്യയുടെ പരമ്പര നേട്ടം. അഞ്ച് മത്സരപരമ്പരയിലെ രണ്ട് മത്സരങ്ങള്‍ ഉപേക്ഷിച്ചപ്പോള്‍ രണ്ട് മത്സരത്തില്‍ ഇന്ത്യ വിജയിച്ചു. 17 ഓവറാക്കി ചുരുക്കിയ നാലാം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 17 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 89 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

india

മൂന്ന് വിക്കറ്റ് വീഴ്ത്തിയ പൂനം യാദവും രണ്ട് വിക്കറ്റ് വീഴ്ത്തിയ രാധാ യാദവുമാണ് ഇന്ത്യന്‍ ജയത്തില്‍ നിര്‍ണ്ണായകമായത്. പൂനം യാദവാണ് കളിയിലെ താരം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യന്‍ നിരയില്‍ ഓപ്പണര്‍ ഷഫാലി വര്‍മ (46) ടോപ് സ്‌കോററായി. 15 വയസുകാരിയാ താരം ഇന്ത്യയുടെ ഭാവി വാഗ്ദാനമെന്ന് അടിവരയിട്ട് തെളിയിക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്.

33 പന്തില്‍ അഞ്ച് ഫോറും രണ്ട് സിക്‌സും ഷഫാലി പറത്തി. ജെമീമ റോഡ്രിഗസ് (22 പന്തില്‍ 33), ദീപ്തി ശര്‍മ (16 പന്തില്‍ 20), ഹര്‍മന്‍പ്രീത് കൗര്‍ (9പന്തില്‍ 16) എന്നിവരാണ് മറ്റ് പ്രധാന സ്‌കോറര്‍മാര്‍. സന്ദര്‍ശകനിരയില്‍ വോല്‍വാര്‍ഡെറ്റാണ് (23) ടോപ് സ്‌കോറര്‍.തസ്മിന്‍ ബ്രിട്‌സ് (20) ആണ് രണ്ടക്കം കടന്ന മറ്റൊരു താരം.

Story first published: Wednesday, October 2, 2019, 8:49 [IST]
Other articles published on Oct 2, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+